Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറുമ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും മരിച്ച നിലയില്‍; ആത്മഹത്യ?

പാലക്കാട്: 2022 ല്‍ മലമ്പുഴ കൂറുമ്പാച്ചി മലയില്‍ കയറി കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും തീവണ്ടി തട്ടി മരിച്ച നിലയില്‍. ബാബുവിന്റെ അമ്മ റഷീദ (46), ഇളയസഹോദരന്‍ ഷാജി (23) എന്നിവരാണ് മരിച്ചത്. ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. തിരുവനന്തപുരം-ചെന്നൈ മെയിലിന് മുന്നിലേക്ക് ഇവര്‍ ചാടുകയായിരുന്നു.

മലമ്പുഴ മന്തക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇവര്‍. കുടുംബ പ്രശ്‌നങ്ങളാകാം ആത്മഹത്യക്ക് പ്രേരിപ്പിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 2022 ഫെബ്രുവരിയിലായിരകുന്നു കൂട്ടുകാര്‍ക്കൊപ്പം ചേറാട് കുറുമ്പാച്ചി മലയില്‍ എത്തിയ ബാബു അപകടത്തില്‍പ്പെട്ടത്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ബാബു മല കയറിയത്. എന്നാല്‍ കനത്ത വെയിലില്‍ ക്ഷീണം തോന്നിയതോടെ കൂട്ടുകാര്‍ ശ്രമം ഉപേക്ഷിച്ചു.

BABU

പിന്നീട് ഇവര്‍ തിരിച്ചിറങ്ങുകയും ചെയ്തു. അതേസമയം അല്‍പം കൂടി മുന്നിലേക്ക് പോയ ബാബു അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങുകയായിരുന്നു. ഉയരത്തില്‍ നിന്ന് 400 മീറ്ററും തറനിരപ്പില്‍ നിന്ന് 600 മീറ്ററിനും ഇടയിലെ മലയിടുക്കിലായിരുന്നു ബാബു പെട്ടത്. കൈയില്‍ ഫോണ്‍ ഉണ്ടായിരുന്നതിനാല്‍ ബാബു തന്നെയാണ് താന്‍ കുടുങ്ങിയ വിവരം മറ്റുള്ളവരെ അറിയിച്ചത്.

കൂട്ടുകാര്‍ക്കും പൊലീസിനും ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് അയച്ചു നല്‍കുകയും ചെയ്തു. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബാബുവിനെ രക്ഷപ്പെടുത്തുന്നത്. സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം.

ബെംഗളൂരുവില്‍ നിന്നും ഊട്ടിയില്‍ നിന്നുമായി രണ്ട് യൂണിറ്റ് കരസേന, 40 ഓളം എന്‍ ഡി ആര്‍ എഫ്, എസ് ഡി ആര്‍ എഫ്, പൊലീസ്, വനം വകുപ്പ്, നാട്ടൂകാര്‍ എന്നിവരുടെ സംയുക്ത ശ്രമത്തിനൊടുവിലാണ് ബാബുവിനെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. റോപ് ഉപയോഗിച്ച് ബാബുവിനെ മലമുകളിലേക്ക് ഉയര്‍ത്തി 400 മീറ്റര്‍ ഉയരത്തിലേക്ക് എത്തിച്ചായിരുന്നു രക്ഷപ്പെടുത്തിയത്. കരസേനയിലെ രണ്ട് സൈനികര്‍ ആയിരുന്നു ദൗത്യത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്.

അതേസമയം ഈ സംഭവങ്ങള്‍ക്ക് ശേഷം അമ്മയോടും നാട്ടുകാരോടും വഴക്കടിക്കുന്ന ബാബുവിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ബാബു ലഹരിക്കടിമയാണ് എന്നും മാനസിക പ്രശ്‌നങ്ങളുണ്ടെന്നും ആരോപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+