പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഇതേ നായ പരിസരത്തെ ഒന്നുരണ്ടു പേരെ കടിച്ചു, വാക്‌സിനേഷന്‍ കഴിഞ്ഞിട്ടും മരിച്ചു'; ആശങ്കയുണ്ടെന്ന് ബന്ധു

Google Oneindia Malayalam News

പാലക്കാട്: പാലക്കാട് മങ്കരയില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പരാതിയുമായി പെണ്‍കുട്ടിയുടെ ബന്ധു രംഗത്തെത്തി. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം നാല് വാസിക്‌നും പെണ്‍കുട്ടി എടുത്തിരുന്നതായും ബന്ധു പറയുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് ആദ്യത്തെ വാക്‌സിന്‍ എടുത്തത്. ബാക്കിയുള്ള മൂന്ന് ഡോസുകളില്‍ രണ്ടെണ്ണം പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നും ഒരെണ്ണം വള്ളുവനാണ് ആശുപത്രിയില്‍ നിന്നുമാണ് എടുത്തതെന്ന് ബന്ധു പറയുന്നു.

kerala

ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ച എല്ലാ വാക്‌സിന്‍ എടുത്തിട്ടും കുട്ടി മരിച്ചതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്. ഇതേ നായ പരിസരത്തെ ഒന്ന് രണ്ട് വ്യക്തികളെ കൂടി കടിച്ചിട്ടുണ്ടെന്നും ബന്ധു സന്ദീപ് പറഞ്ഞു. അതേസമയം, സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പാലക്കാട് ജില്ലാ സര്‍വയലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തുന്നതാണ്.

രാഹുൽ ഗാന്ധിയെ കണക്കിന് ട്രോളി എം സ്വരാജ്, 'സ്വപ്ന കിലുക്കത്തിലെ രേവതിയും വിഡി സതീശൻ മോഹൻലാലും'രാഹുൽ ഗാന്ധിയെ കണക്കിന് ട്രോളി എം സ്വരാജ്, 'സ്വപ്ന കിലുക്കത്തിലെ രേവതിയും വിഡി സതീശൻ മോഹൻലാലും'

കോളേജ് വിദ്യാര്‍ത്ഥിനിയായ മങ്കര സ്വദേശിനി ശ്രീലക്ഷ്മി (19) ആണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ ആണ് മരണം. ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ വാക്‌സിന്‍ എടുത്തെങ്കിലും മരിക്കുകയായിരുന്നു.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
Palakkad Dog Bite Death: woman's relative filed a complaint regarding the death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X