പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അമ്മയുടെ കാഴ്ച, വെള്ളംകയറാത്ത വീട്; കടമ്പകള്‍ക്ക് മുന്‍പില്‍ പഠനം നിര്‍ത്തി 19കാരി തട്ടുകടയില്‍

Google Oneindia Malayalam News

പഠിപ്പിച്ച് വലുതാക്കി മക്കളെ വലിയ നിലയിൽ എത്തിച്ച് ആ കാഴ്ച സന്തോഷത്തോടെ കാണാനാണ് എല്ലാ അച്ഛനമ്മമാരും ആ​ഗ്രഹിക്കുന്നത്. എന്നാൽ പഠിച്ച് ഒരു നിലയിൽ എത്തുമ്പോൾ തങ്ങളെ ഈ നിലയിൽ എത്തിച്ച മാതാപിതാക്കളെ വൃദ്ധമന്ദിരങ്ങളിൽ ഉപേക്ഷിച്ചുപോകുന്ന എത്രയോ മക്കളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്.

എന്നാൽ ഇനി പറയാൻ പോകുന്ന കാര്യം കേട്ടാൽ നിങ്ങളുടെ കണ്ണുനിറയും. ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള ഓട്ടത്തിൽ തന്റെ വലിയ സ്വപ്നങ്ങൾ പോലും വേണ്ടെന്ന് വച്ച് അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിതത്തിന്റെ ഭാരം തോളിലേന്തുകയാണ് ഈ പെൺകുട്ടി..

1

പഠിക്കാൻ മിടുക്കിയായിരുന്നിട്ടും, പഠിക്കാൻ ആ​ഗ്രഹം ഉണ്ടായിരുന്നിട്ടും കാവ്യയെ തേടിയെത്തിയ വിധി മറ്റൊന്നായിരുന്നു.. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ തന്റെ വിദ്യാഭ്യാസം നിർത്തി അമ്മയെ സഹായിക്കുകയാണ് കാവ്യ എന്ന പത്തൊൻപതുകാരി. കണ്ണന്നൂർ നെല്ലിയംകാട് സൂര്യൻ-സരോമണി ദമ്പതികളുടെ ഏക മകൾളാണ് കാവ്യ. പത്തിലും പ്ലസ്ടുവിലും ഉയർന്ന മാർക്കു നേടി ബിരുദ പഠനത്തിനു പോകാനിരിക്കെയാണു കാവ്യയുടെ ജീവിതത്തിൽ അത് സംഭവിക്കുന്നത്.

'പത്ത് തലയാ ഇന്മാര്‍ക്ക്'; മോഷണംപോയ മുപ്പതിനായിരം രൂപയുടെ ഫോണ്‍ അന്വേഷിച്ചുകണ്ടെത്തിയ മിടുക്കന്മാര്‍'പത്ത് തലയാ ഇന്മാര്‍ക്ക്'; മോഷണംപോയ മുപ്പതിനായിരം രൂപയുടെ ഫോണ്‍ അന്വേഷിച്ചുകണ്ടെത്തിയ മിടുക്കന്മാര്‍

2

ജൂണിൽ ആണ് കാവ്യയുടെ അമ്മയ്ക്ക് ഉയർന്ന രക്തസമ്മർദം ഉണ്ടായത്. തുടർന്നു ജില്ലാ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളജിലും ചികിത്സ തേടി. പക്ഷേ അവിടെയും വിധി വില്ലനായി. ചികിത്സയ്ക്കിടെ അമ്മയുടെ ഇരു കണ്ണിനും കാഴ്ച മങ്ങി. ഇതോടെ ഇവരുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലായി

3

അച്ഛൻ കൂലിപ്പണി ചെയ്തു കിട്ടുന്ന വരുമാനം മാത്രമായിരുന്നു ഇവരുടെ ഏക വരുമാനം. എന്നാൽ ഈ തുക ജീവിക്കാൻ തികയാതെ വന്നതോടെ രണ്ട് വർഷം മുമ്പ് ഇവരൊരു ചെറിയ തട്ടുകട തുടങ്ങി. രണ്ടു വർഷം മുൻപാണു കണ്ണന്നൂർ തോട്ടുപാലത്തിനു സമീപം ദേശീയപാതയ്ക്കു സമീപത്തായി ഓലപ്പുരയിൽ തട്ടുകട തുടങ്ങിയത്. ചായ, കടി എന്നിവയായിരുന്നു ആദ്യം ഉണ്ടാക്കിയത്. പിന്നീട് കഞ്ഞിയും ഉണ്ടാക്കി. അച്ഛൻ പണി എടുത്ത് കിട്ടുന്ന തുകയ്ക്ക് പുറമെ തട്ടുകയിൽ നിന്ന കിട്ടുന്ന ചെറിയ തുകയും ഇവർക്ക് ആശ്വാസമായി. എന്നാൽ മഴ പെയ്താൽ വീട്ടിൽ വെള്ളം കയറുന്ന അവസ്ഥയിൽ മാറ്റം ഉണ്ടായില്ല...

4

അമ്മയുടെ കൊല്ലങ്കോട്ടെ വീട്ടിൽ നിന്നായിരുന്നു പത്തുവരെ പഠനം. എരിമയൂർ ഹയർ സെക്കൻഡറിയിൽ പ്ലസ്ടു പഠിക്കുമ്പോഴാണ് അമ്മയ്ക്കു കാഴ്ച നഷ്ടപ്പെട്ടത്. കാഴ്ചയില്ലാതെ ജീവിതം കൂട്ടിമുട്ടിക്കാൻ‌ അമ്മ കഷ്ടപ്പെടുന്നത് കണ്ടുനിൽക്കാൻ കാവ്യ സാധിച്ചില്ല. ഇതോടെയാണ് വലിയ സ്വപ്നം ആയിരിന്നിട്ടും പഠനം നിർത്തി കാവ്യ അമ്മയെ സഹായിക്കാൻ നിന്നത്. അമ്മയെ സഹായിക്കാൻ തട്ടുകടയിലാണ് ഇപ്പോൾ കാവ്യ. പണിയില്ലാത്ത ദിവസങ്ങളിൽ അച്ഛനും കടയിൽ നിൽക്കാറുണ്ട്.

English summary
palakkad: here is the life story of ,a 19 year old girl, Kavya goes viral, here's what happened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X