പാലക്കാട് ഹാന്‍സ് വേട്ട: മൊബൈൽ മോഷ്ടാവും പിടിയിൽ, പരിശോധന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍!!
പാലക്കാട്: എടത്തനാട്ടുകര കോട്ടപ്പള്ളയിലുള്ള ഓറിയന്‍റല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപത്തുള്ള മൊയ്തീന്‍ ബേക്കറിയില്‍ നിന്നും ഹാൻസ് പിടികൂടി. ഗയസ് മൊയ്തീന്‍ ( 48) വയസ്സ് എന്നയാള്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കുന്നതിനായി ഹാന്‍സ് ശേഖരിച്ചു വച്ചിരിക്കുന്നതായി പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റിന് ലഭിച്ചരഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു നാട്ടുകല്‍ പോലീസ് നടത്തിയ പരിശോധനയില്‍ 3068 പാക്കറ്റ് ഹാന്‍സ് പാക്കറ്റുകള്‍ കണ്ടെടുത്തു. നാട്ടുകല്‍ എസ് ഐ ജയപ്രസാദ് , സിപിഓമാരായ കാദര്‍പാഷ, അന്‍വര്‍, സുനില്‍, ഷിബു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി പ്രതിയെ കണ്ടെത്തിയത്.

അപരിചിതരുമായി സൗഹൃദം സ്ഥാപിച്ച് അത്യാവശ്യമായി ഫോൺ കോൾ ചെയ്യാൻ മൊബൈൽ ആവശ്യപ്പെട്ട് കോൾ ചെയ്യുന്നതിനിടെ ഫോണുമായി മുങ്ങുന്ന വിരുതനെ പോലീസ് പിടിയിലാക്കി. വടക്കൻ ജില്ലകളിൽ പല സ്റ്റേഷനുകളിലും ഇയാൾക്കെതിരെ പരാതികൾ ഉണ്ടെങ്കിലും അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടുണ്ടയിരുന്നില്ല . പാലക്കാട് നാട്ടുകൽ പോലീസ് സ്റ്റേഷനിൽ സമാന കാര്യത്തിന് കേസ് രജിസ്റ്റർ ചെയ്തു.

തുടർച്ചയായ അന്വേഷണത്തിനൊടുവിലാണ് എസ്ഐ ജയപ്രസാദും സംഘവും വയനാട് വൈത്തിരി സ്വദേശി ഷമീർ (28) എന്നയാളെ അറസ്റ്റ് ചെയ്തത്. എഎസ് ഐ. രാമദാസന്‍, സിപിഒമാരായ പ്രശാന്ത്, ഫസലു റഹീം, മനോജ് പി. മാത്യു, ദാമോദരൻ, വനിതാ സിപിഒ നിത്യ, ഡ്രൈവർ എസ് സിപിഒ രാമദാസൻ എന്നിവരും ചേര്‍ന്ന സംഘമാണ് അന്വേഷണം നടത്തിയത് .












Click it and Unblock the Notifications