Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റപ്പാലത്തെ സഹോദരങ്ങളുടെ അപകട മരണം: അജ്ഞാത വാഹനം കണ്ടെത്തി, തുണയായത് സിസിടിവി ക്യാമറയിലെ ദൃശ്യം!

പാലക്കാട്: കഴിഞ്ഞ 27 ന് രാത്രി 12 ന് സ്കൂട്ടറിൽ സഞ്ചരിക്കയായിരുന്ന സഹോദരങ്ങളായ മങ്കര മഞ്ഞക്കര സ്വദേശി കളായ വിനോദിനെയും വിജേഷിനേയും ഇടിച്ചു വീഴ്ത്തി മരണത്തിനിടയാക്കി നിർത്താതെ പോയ വാഹനം ഒറ്റപ്പാലം പൊലീസ് കണ്ടെത്തി പ്രതിയെ അറസ്റ്റു ചെയ്തു. ദിണ്ടിക്കൽ സ്വദേശിയായ രാസു (48) എന്നയാളാണ് അറസ്റ്റിലായത്.

സംഭവ ശേഷം ഒറ്റപ്പാലം പൊലീസ് ഇൻസ്പെക്ടരുടെ നേത്യത്വത്തിലുള്ള അന്വേഷണസംഘം, സംഭവസ്ഥല പരിസരങ്ങളിലെയും തുടർന്ന് തമിഴ്നാട് അതിർത്തിയിലുള്ള ചെക്ക് പോസ്റ്റുകൾ മുതൽ പെരുമ്പിലാവ് വരെ കിലോമീറ്ററുകൾ നീണ്ടു കിടക്കുന്ന റോഡിനിരുവശത്തു മുള്ള 80 ലധികം സി സി ടി വി ക്യാമറകളിൽ പതിഞ്ഞിരുന്ന അപകടത്തിനിടയാക്കിയ നാഷണൽ പെർമിറ്റ് ലോറിയുടെ ദൃശ്യങ്ങൾ പരിശോധിച്ചും പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള സൈബർ സെൽ വിദഗ്ദരുടെ സഹായത്തോടെയും ദിവസങ്ങൾ നീണ്ട ചിട്ടയായ അന്വേഷണത്തിനൊടുവിലാണ് വാഹനവും പ്രതിയെയും കണ്ടെത്താനായത്.

palakkadmap-

ഒറ്റപ്പാലം പൊലീസ് ഇൻസ്പെക്ടർ പി. അബ്ദുൾ മുനീർ, ട്രാഫിക് എസ് ഐ .ടി.സുരേന്ദ്രൻ, എ എസ് ഐ ബിജേഷ്, എസ് സി പി ഒ മാരായ എസ്. ജയകുമാർ, രവികുമാർ, വി. പ്രദീപ് കുമാർ, സലീം കോങ്ങാട്, മഹേശ്വരി ജില്ലാ ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, എസ്. ഷമീർ എന്നിവരടങ്ങുന്ന സംഘമാണ് കേസ്സന്വേഷണം നടത്തിയത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+