പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിടി സെവന് മയക്കുവെടിയേറ്റു; ആദ്യഘട്ടം വിജയകരം.. നാട് വിറപ്പിച്ച കൊമ്പന്‍ ഇനി കൂട്ടിലേക്ക്

Google Oneindia Malayalam News
pt seven

പാലക്കാട്: ധോണിയെ ഏറെ നാളായി വിറപ്പിച്ച പി ടി സെവന്‍ എന്ന കാട്ടാനയെ പിടികൂടി. ഇന്നലെ രാവിലെ മുതല്‍ പി ടി സെവനെ തളക്കാനിറങ്ങിയ ദൗത്യസംഘം ആനയെ മയക്കുവെടി വെക്കുകയായിരുന്നു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. ശനിയാഴ്ച തന്നെ പി ടി സെവനെ കണ്ടെത്താന്‍ ദൗത്യസംഘത്തിന് സാധിച്ചിരുന്നു.

എന്നാല്‍ വെടിവെക്കാനുള്ള സാഹചര്യം ഒത്തുവന്നില്ല. ഞായറാഴ്ച രാവിലെ വീണ്ടും പരിശോധനക്ക് എത്തിയ ദൗത്യസംഘം പി ടി സെവനെ മയക്കുവെടി വെക്കുകയായിരുന്നു. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 75 അംഗ ദൗത്യസംഘമാണ് മിഷന്‍ പി ടി സെവനിന്റെ ഭാഗമായുണ്ടായിരുന്നത്. രാവിലെ 7.15 ഓടെയാണ് പി ടി സെവനെ മയക്കുവെടി വെച്ചത്. വെടിയേറ്റ ആനക്ക് മയക്കമുണ്ടാകാന്‍ അര മണിക്കൂര്‍ സമയം ആവശ്യമാണ്.

നാട്ടിലിറങ്ങി കളിക്കേണ്ട..; പടയപ്പയേയും ചക്കക്കൊമ്പനേയും നാടുകടത്താന്‍ തീരുമാനംനാട്ടിലിറങ്ങി കളിക്കേണ്ട..; പടയപ്പയേയും ചക്കക്കൊമ്പനേയും നാടുകടത്താന്‍ തീരുമാനം

മയക്കം തുടരാന്‍ ആവശ്യമെങ്കില്‍ ബൂസ്റ്റര്‍ ഡോസും നല്‍കും. വരാനിരിക്കുന്ന 45 മിനുട്ട് നിര്‍ണായകമാണ്. ജനവാസമേഖലക്കും ഉള്‍ക്കാട്ടിനും ഇടയില്‍ വെച്ചാണ് പി ടി സെവന് വെടിയേറ്റത്. ആനയെ പുറത്തെത്തിക്കാനായി വനത്തിനുള്ളിലേക്ക് ലോറി എത്തിയിട്ടുണ്ട്. മൂന്ന് കുങ്കിയാനകളും വനത്തിന് ഉള്ളിലുണ്ട്. വിക്രം, ഭാരത്, സുരേന്ദ്രന്‍ എന്നീ മൂന്ന് കുങ്കിയാനകളാണ് പി ടി സെവനെ മെരുക്കാന്‍ വനത്തിന് ഉള്ളില്‍ ഉണ്ടായിരുന്നത്.

ബൈക്കിൽ പോകുമ്പോൾ കടന്നലാക്രമണം; 4 പേർക്ക് പരുക്ക്, രണ്ടാളുടെ നില ഗുരുതരംബൈക്കിൽ പോകുമ്പോൾ കടന്നലാക്രമണം; 4 പേർക്ക് പരുക്ക്, രണ്ടാളുടെ നില ഗുരുതരം

പി ടി സെവനെ പിടികൂടിയതായുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും വെടിയേറ്റതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. വയനാട്ടില്‍ നിന്ന് എത്തിയ ദൗത്യസംഘം ആണ് പി ടി സെവനെ കീഴ്‌പ്പെടുത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ ധോണി വനമേഖലയിലെ അരിമണിഭാഗത്തായിരുന്നു പി ടി സെവനെ കണ്ടെത്തിയത്. ദൗത്യസംഘം പി ടി സെവന് പിറകെ തന്നെ ഉണ്ടായിരുന്നു.

മോര്‍ച്ചറിയിലെ മൃതദേഹങ്ങളുടെ കണ്ണ് നഷ്ടമാകുന്നത് തുടര്‍ക്കഥ; കാരണഭൂതന്‍ എലിയെന്ന് അധികൃതര്‍മോര്‍ച്ചറിയിലെ മൃതദേഹങ്ങളുടെ കണ്ണ് നഷ്ടമാകുന്നത് തുടര്‍ക്കഥ; കാരണഭൂതന്‍ എലിയെന്ന് അധികൃതര്‍

എന്നാല്‍ മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞതോടെ പി ടി സെവന്‍ ഉള്‍ക്കാട്ടിലേക്ക് പോയി. ഇത് ട്രാക്കര്‍മാര്‍ക്ക് ബുദ്ധിമുട്ടായി. അതിനാലാണ് ഇന്നലെ പി ടി സെവനെ മയക്കുവെടി വെക്കാനാകാതിരുന്നത്. മാസങ്ങളായി ജനവാസകേന്ദ്രങ്ങളിലിറങ്ങി ദുരിതമുണ്ടാക്കിയ ആനയാണ് പി ടി സെവന്‍. വലിയ രീതിയില്‍ നാശനഷ്ടവും ഭീതിയും പി ടി സെവന്‍ നാട്ടുകാര്‍ക്ക് സൃഷ്ടിച്ചിരുന്നു.

അതേസമയം ഭീതി പരത്തിയ പി ടി സെവനെ പിടികൂടാന്‍ കഴിഞ്ഞത് വലിയ ആശ്വാസകരമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഏഴോളം ആനകള്‍ ഇപ്പോഴും പ്രദേശത്ത് ഉണ്ട് എന്നും എന്നാല്‍ പി ടി സെവനോളം അത്ര അപകടകാരികളല്ല മറ്റ് ആനകള്‍ എന്നും പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു.

English summary
Palakkad: PT Seven, the wild elephant that had been troubling Dhoni for a long time, was caught
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X