Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർഎസ്എസ് നേതാവ് മുണ്ടൂർ ബാലൻ കോൺഗ്രസിൽ ചേർന്നു; അവസാനിപ്പിച്ചത് 40 വർഷത്തെ ബന്ധം

പാലക്കാട്; ആർഎസ്എസ് നേതാവ് പാർട്ടി വിട്ട് കോൺഗ്രസിലെത്തി. 40 വർഷത്തെ ബന്ധം ഉപേക്ഷിച്ചാണ് ആർഎസ്എസ് നേതാവായ കെ ബാലൻ കോൺഗ്രസിൽ ചേർന്നത്.

സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷന്‍, ദക്ഷിണ റെയില്‍വേ കാര്‍മിക് സംഘ് മുന്‍വൈസ് പ്രസിഡന്റായിരുന്നു ബാലന്‍. പാലക്കാട് ഡിസിസി അധ്യക്ഷന്‍ വികെ ശ്രീകണ്ഠനാണ് ഇദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പിന്നാലെ ജില്ലയിൽ കൂടുമാറ്റങ്ങൾ തകൃതിയാണ്. നേരത്തേ കോൺഗ്രസിൽ നിന്ന് മുതിർന്ന നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിലെത്തിയിരുന്നു. ഒറ്റപാലം നഗരസഭ മുൻ വൈസ് ചെയർമാൻ ശെൽവൻകോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി ബാബു എന്നിവരായിരുന്നു പാർട്ടി വിട്ടത്.

bjp congress

കോൺഗ്രസ് പാർട്ടിയുടെ ഇപ്പോഴത്തെ അപചയവും നേതൃത്വത്തിന്റെ പോരായ്മയും ഒരിക്കലും നന്നാവാത്ത പാർട്ടിയോട് കൂറ് പുലർത്തിയിട്ട് കാര്യമില്ലെന്ന് തോന്നിയതിനാലാണ് ബിജെപിയിൽ ചേർന്നതെന്ന് നേതാക്കൾ പറഞ്ഞിരുന്നു. ഇനിയും കൂടുതൽ നേതാക്കൾ പാർട്ടിയിലേക്ക് വിട്ടേക്കുമെന്നാണ് സൂചന.

പാലക്കാട് ജില്ലയിൽ ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. ആകെയുള്ള 30 സീറ്റുകളിൽ എൽഡിഎഫിന് 27 ഉം യുഡിഎഫിന് 3 സീറ്റുകളുമാണ് ഉള്ളത്. 7 നഗരസഭകളിൽ 4 എണ്ണത്തിൽ യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും 1 ഇടത്ത് ബിജെപിയുമാണ്.88 ഗ്രാമപഞ്ചായത്തുകളിൽ 71 ഇടത്തും എൽഡിഎഫിനാണ് ഭരണം.യുഡിഎഫ് 17 ഇടത്താണ് ഭരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+