പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രവർത്തർക്ക് ആവേശം പകർന്ന് രാഹുൽ; പൊതുസമ്മേളനം 7 ന്..നാളെ മലപ്പുറത്ത്

Google Oneindia Malayalam News

പാലക്കാട്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് വൈകീട്ട് കൊപ്പത്ത് സമാപിക്കും. കൊപ്പം - വിളയൂര്‍ റോഡില്‍ കരിങ്ങനാട് കുണ്ടിലെ കൊപ്പം ഇംഗ്ലിഷ് മീഡിയം സ്കൂളിലാണ് സമാപന പൊതുയോഗം നടക്കുക. ഇവിടെ പ്രത്യേകം തയ്യാറാക്കിയ മുറികളിലാണ് രാഹുലും നേതാക്കളും കഴിയുക. പാലക്കാട് യാത്രക്ക് ശേഷം നാളെ രാവിലെ മലപ്പുറത്ത് നിന്ന് ഭാരത് ജോഡോ യാത്ര ആരംഭിക്കും.

 rahulgandhi-bharatjodoyatra-090922-1200-1663318358.jpg -Properties

ഷൊർണൂർ എസ് എം പി ജങ്ഷനിൽ നിന്നാണ് രാവിലെ ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. തുടർന്ന് പത്തരയോടെ മഹാത്മഗാന്ധി പ്രതിമയിൽ ഹാരമണിയിച്ചു. 10.30 ഓടെയാണ് പട്ടാമ്പിയിലെ പര്ടനം അവസാനിച്ചത്. വികെ ശ്രീകണ്ഠൻ എംപി, കോൺഗ്രസ് നേതാവ് വിടി ബൽറാം തുടങ്ങിയ നേതാക്കളെല്ലാം രാഹുലിനൊപ്പം പദയാത്രയുടെ ഭാഗമായിരന്നു.രണ്ടു ദിവസങ്ങളിലായി 26 കിലോമീറ്റർ ദൂരമാണ് യാത്ര പാലക്കാട് ജില്ലയിലൂടെ നടത്തുക.

അതിനിടെ മുതിർന്ന നേതാവായ ശശി തരൂർ എം പിമായി പട്ടാമ്പിയിൽ വെച്ച് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. വിമത നീക്കം നടത്തിയ ഗെഹ്ലോട്ടിനോട് കേന്ദ്ര നേതൃത്വത്തിന് അതൃപ്തി പുകയുന്നതിനിടെയാണ് രാഹുൽ-തരൂർ കൂടിക്കാഴ്ച. തന്നെ രാഹുൽ കഴിഞ്ഞ ദിവസം വിളിച്ചിരുന്നുവെന്നും അതിനാലാണ് കൂടിക്കാഴ്ചയ്ക്ക് എത്തിയതെന്നും തരൂർ മാധ്യമങ്ങളഓട് പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുമെന്നും തരൂർ വ്യക്തമാക്കി.

വൈകീട്ട് അഞ്ച് മണിക്കാണ് രാഹുലിന്റെ യാത്ര വീണ്ടും തുടങ്ങുക. അതേസമയം പൊതുസമ്മേളന വേദിയായ കൊപ്പത്ത് യാത്രയെ സ്വീകരിക്കാൻ വലിയ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ആളുകളെ നിയന്ത്രിക്കുന്നതിനായി പ്രത്യേക സുരക്ഷ വേലിയും തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥരും എഐസിസി അംഗം താരിഖ് അന്‍വറും കോണ്‍ഗ്രസ് നേതാക്കളുമെത്തി വൈകീട്ട് കൊപ്പത്തെ പൊതുസമ്മേളന മൈതാനം സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു.

English summary
Rahul Gandhi's bharath jodo yathra in palakkad to wind up today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X