പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഞ്ജിത്ത് കൊലപാതകം; ലുക്ക്‌ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കി, ഒരാള്‍ അറസ്റ്റില്‍

Google Oneindia Malayalam News

പാലക്കാട്: ആര്‍എസ്എസ് പ്രവര്ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് പൊലീസ്. മുഹമ്മദ് ഹാറൂണ്‍, നൗഫല്‍, ഇബ്രാഹിം മൗലവി, ഷംസീര്‍ എന്നിവര്‍ക്കായാണ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയതെന്നു പൊലീസ് അറിയിച്ചു. കൊലപാതകികള്‍ക്കു വാഹനവും ആയുധവും നല്‍കിയ എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി മുതലമട പുളിയന്തോണി നസീറിനെ (35) ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. കൊലയാളി സംഘത്തിന് ആയുധം നല്‍കിയ ഒരാളെക്കൂടി ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്.

സോഷ്യല്‍ മീഡിയ വഴിയുളള വിദ്വേഷ പ്രചാരണം, സംസ്ഥാനത്തുടനീളം 51 കേസുകൾസോഷ്യല്‍ മീഡിയ വഴിയുളള വിദ്വേഷ പ്രചാരണം, സംസ്ഥാനത്തുടനീളം 51 കേസുകൾ

അതേസമയം സംഭവത്തില്‍ ഇന്ന് ഒരാള്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. കൊല്ലങ്കോട് സ്വദേശി ഷാജഹാനാണ് അറസ്റ്റിലായത്. ഷാജഹാനടക്കം അഞ്ചുപേരാണ് കേസില്‍ ഇത് വരെ പിടിയിലായത്. കേസില്‍ മറ്റ് നാല് പേര്‍ക്കായി ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊഴിഞ്ഞാമ്പാറ സ്വദേശി ഹാറൂണ്‍, ആലത്തൂര്‍ സ്വദേശി നൗഫല്‍, മലപ്പുറം സ്വദേശി ഇബ്രാഹിം, അമ്പലപ്പാറ സ്വദേശി ഷംസീര്‍ എന്നിവര്‍ക്കായാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. ഇവര്‍ നാല് പേരും എസ്ഡിപിഐപോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നും പൊലീസ് അറിയിച്ചു.

rs

എസ്ഡിപിഐ മുതലമട പഞ്ചായത്ത് സെക്രട്ടറി നസീര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കൃത്യം നടത്താന്‍ പ്രതികള്‍ക്ക് വാഹനം എത്തിച്ചു നല്‍കിയത് നസീറാണെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിനായി വാഹനം എത്തിച്ചു നല്‍കിയതിന് പുറമേ ഗൂഡാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടെന്നും കഴിഞ്ഞ ദിവസം അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. കാറിന്റെ വ്യാജ നമ്പര്‍ പ്ലെയിറ്റൊരുക്കിയതും നസീറാണെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം വാഹനം പൊള്ളാച്ചിയില്‍ എത്തിച്ച് പൊളിക്കാന്‍ കൊടുത്തുവെന്നും പോലീസ് തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയ നസീര്‍ ഒളിവില്‍ പോവുകയായിരുന്നുവെന്നും ഇയാളെ കൊല്ലങ്ങോട് നിന്നാണ് അറസ്റ്റ് ചെയ്തതെന്നും പലെപൊലീസ് പറഞ്ഞു. കേസില്‍ നാല് പേരാണ് ഇത് വരെ പിടിയിലായിരിക്കുന്നത്.

സംസ്ഥാനത്ത് എട്ട് പേര്‍ക്ക് ഒമൈക്രോണ്‍; സ്ഥിരീകരിച്ചവരില്‍ മൂന്ന് വയസ്‌കാരിയുംസംസ്ഥാനത്ത് എട്ട് പേര്‍ക്ക് ഒമൈക്രോണ്‍; സ്ഥിരീകരിച്ചവരില്‍ മൂന്ന് വയസ്‌കാരിയും

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫര്‍, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുല്‍സലാം, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാര്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. ഒളിവിലുള്ള പ്രതികള്‍ക്ക് എസ്ഡിപിഐ-പിഎഫ്‌ഐ സംഘടനാ തലത്തില്‍ സഹായം ലഭിക്കുന്നുണ്ടെന്നും പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ആറ് പേരുടെ ലുക്ക് ഔട്ട് നോട്ടീസാണ് പുറത്തിറക്കുക. കേസില്‍ ഇതുവരെ 12 പേരെ പ്രതി ചേര്‍ത്തുവെന്നും പൊലീസ് അറിയിച്ചു.ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട് ഒരു മാസം കഴിഞ്ഞിട്ടും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പ്രതികളേയും പൊലീസിന് പിടികൂടനായിട്ടില്ലെന്നതും ഉള്ളില്‍ അമര്‍ശമുണ്ട്.

രാജസ്ഥാനില്‍ വ്യോമസേന വിമാനം തകര്‍ന്നു വീണു; പൈലറ്റിന് ദാരുണാന്ത്യംരാജസ്ഥാനില്‍ വ്യോമസേന വിമാനം തകര്‍ന്നു വീണു; പൈലറ്റിന് ദാരുണാന്ത്യം

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫര്‍, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുല്‍സലാം, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാര്‍ എന്നിവരെ മാത്രമാണ് പൊലീസിന് ഇതുവരെ അറസ്റ്റ് ചെയ്യാനായത്. കേസ് അന്വേഷണത്തില്‍ പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് സഞ്ജിത്തിന്റെ മാതാപിതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു. അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറണമെന്ന് സഞ്ജിത്തിന്റെ അമ്മ സുനിത നേരത്തെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞമാസം പതിനഞ്ചിന് പട്ടാപ്പകല്‍ ഭാര്യയുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തിയത്. കാറിലെത്തിയ സംഘം സഞ്ജിത്തും ഭാര്യയും സരിച്ച ബൈക്ക് തടഞ്ഞ് നിര്‍ത്തികയും ശേഷം സഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തികയുമായിരുന്നു. ശേഷം അതേ കാറില്‍ തന്നെ സംഘം രക്ഷപ്പെടുകയായിരുന്നു. ഏതുടര്‍ന്ന് പാലക്കാട് എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ഈ അന്വേഷണ സംഘമാണ് പിന്നീട് കേസ് അന്വേഷിച്ചത്.

English summary
rss worker sanjith murder in palakkad police out lookout notice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X