Get Updates
Get notified of breaking news, exclusive insights, and must-see stories!

വടക്കഞ്ചേരി അപകടം: കെഎസ്ആര്‍ടിസി വേഗത കുറച്ചു, എന്നാല്‍ അപകട കാരണമതല്ല; ആര്‍ടിഒ റിപ്പോര്‍ട്ട്

പാലക്കാട്: വടക്കാഞ്ചേരി ബസ് അപകടത്തിന് കാരണം, കെ എസ് ആര്‍ ടി സി ബസ് പെട്ടെന്ന് നിര്‍ത്തിയതാണെന്ന ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ ആക്ഷേപം തള്ളി ആര്‍ ടി ഒയുടെ റിപ്പോര്‍ട്ട്. അപകടസമയത്ത് കെ എസ് ആര്‍ ടി സി ആള്‍ക്കാരെ കയറ്റാനോ ഇറക്കാനോ നിര്‍ത്തിയിട്ടില്ല. ടൂറിസ്റ്റ് ബസ് വാഹനവുമായി പാലിക്കേണ്ട അകലം പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തിന് തൊട്ടുമുമ്പ് കെ എസ് ആര്‍ ടി വി വേഗത കുറച്ചിരുന്നു എന്നാല്‍ അത് അപകട കാരണമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവ വിശകലനം ചെയ്തുള്ള സമഗ്ര റിപ്പോര്‍ട്ട് ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു. എന്‍ഫോഴ്സ്‌മെന്റ് ആര്‍ ടി ഒ എം കെ ജയേഷ് കുമാറാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് വിശദ റിപ്പോര്‍ട്ട് കൈമാറിയത്. 18 പേജുള്ള റിപ്പോര്‍ട്ടില്‍ അപകട കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവയെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.

rto

അതേസമയം, അപകടത്തില്‍ മരണമടഞ്ഞ മൂന്ന് കെ.എസ്.ആര്‍.ടി.സി യാത്രക്കാര്‍ക്കുള്ള ഇന്‍ഷറന്‍സ് തുകയായ 10 ലക്ഷം രൂപ വീതം വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. 2014 ലെ കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ( യാത്രക്കാര്‍ക്കുള്ള വ്യക്തിപര അപകട സമൂഹ ഇന്‍ഷുറന്‍സ്, യാത്രക്കാര്‍ക്കുള്ള മെച്ചപ്പെട്ട സൗകര്യങ്ങള്‍ ജീവനക്കാരുടെ സാമൂഹ്യസുരക്ഷ യാത്രാ ടിക്കറ്റ് മേലുള്ള സെസ്) ആക്ട് പദ്ധതി അനുസരിച്ച് യാത്രക്കാര്‍ക്ക് നല്‍കി വരുന്ന അപകട ഇന്‍ഷുറന്‍സ് പ്രകാരമാണ് തുക നല്‍കുന്നത്.

ഇതില്‍ നിന്നും അടിയന്തര സഹായം എന്ന നിലയില്‍ രണ്ട് ലക്ഷം രൂപ തിങ്കളാഴ്ച തന്നെ അപകടത്തില്‍ മരിച്ച രോഹിത് രാജിന്റെ കുടുംബത്തിന് കൈമാറും. ബാക്കിയുള്ള എട്ട് ലക്ഷം രൂപ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ലഭ്യമാക്കും. മറ്റ് മരണമടഞ്ഞ രണ്ട് പേരുടേയും മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പത്തുലക്ഷം നല്‍കും, അപകടത്തില്‍ മരണമടഞ്ഞ കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് വേ?ഗത്തില്‍ ഇന്‍ഷ്വറന്‍സ് തുക ലഭ്യമാകുന്നതിന് വേണ്ടി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് ഇത്രയും വേഗത്തില്‍ തുക ലഭ്യമാകുന്നത്.

കെ എസ് ആര്‍ ടി സി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളിലെ അഞ്ച് വിദ്യാര്‍ഥികളും ഒരു അധ്യാപകനും കെ.എസ്.ആര്‍.ടി.സി ബസിലെ മൂന്ന് യാത്രക്കാരുമാണ്. 38 പേരാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലും ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലുള്ളത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം നടന്നത്.

വെട്ടിക്കല്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളിലെ കായിക അധ്യാപകന്‍ മുളന്തുരുത്തി ഇഞ്ചിമല വട്ടത്തറ വീട്ടില്‍ വി.കെ. വിഷ്ണു(33), പ്ലസ്ടു വിദ്യാര്‍ഥികളായ ഉദയം പേരൂര്‍ വലിയകുളം അഞ്ജനം വീട്ടില്‍ അഞ്ജന അജിത്(17), ആരക്കുന്നം കാഞ്ഞിരിക്കപ്പിള്ളി ചിറ്റേത്ത് വീട്ടില്‍ സന്തോഷിന്റെ മകന്‍ സി.എസ്. ഇമ്മാനുവല്‍(17), പത്താംക്ലാസ് വിദ്യാര്‍ഥികളായ മുളന്തുരുത്തി പൈങ്ങാരപ്പിള്ളി പൊറ്റയില്‍ വീട്ടില്‍ പി.സി. തോമസിന്റെ മകന്‍ ക്രിസ് വിന്റര്‍ ബോണ്‍ തോമസ്(15), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മി നിലയത്തില്‍ രാജേഷ് ഡി. നായരുടെ മകള്‍ ദിയ രാജേഷ്(15), തിരുവാണിയൂര്‍ ചെമ്മനാട് വെമ്പ്‌ലിമറ്റത്തില്‍ ജോസ് ജോസഫിന്റെ മകള്‍ എല്‍ന ജോസ്(15) എന്നിവരാണ് മരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+