ഷാജഹാൻ വധക്കേസിൽ ബിജെപി ബൂത്ത് ഭാരവാഹിയടക്കം നാല് പേര്‍ അറസ്റ്റിൽ
പാലക്കാട്: മലമ്പുഴയില്‍ സിപിഎം നേതാവ് ഷാജഹാന്‍ കൊലപ്പെടുത്തിയ കേസില്‍ ബിജെപി ബൂത്ത് ഭാരവാഹി ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റിലായി. കല്ലേപ്പുള്ളി സ്വദേശികളായ ആവാസ്, സിദ്ധാര്‍ഥന്‍, ചേമ്പന സ്വദേശി ജിനീഷ്, കുന്നങ്കാട് സ്വദേശി ബിജു എന്നിവരാണ് അറസ്റ്റിലായത്.
സിദ്ധാര്‍ഥ്, ആവാസ് എന്നീ പ്രതികള്‍ക്ക് എതിരെ, കൊലയാളികള്‍ക്ക് ആയുധം കൈമാറി, ഗൂഢലോചനക്കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ജിനേഷ്, ബിജു എന്നിവര്‍ പ്രതികള്‍ക്ക് ഒളിച്ചുകഴിയാന്‍ സഹായം ചെയ്തു, തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്ന് തുടങ്ങിയ കുറ്റങ്ങളാണ് ചെയ്തിട്ടുള്ളതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു. അറസ്റ്റിലായ പ്രതികളില്‍ ജിനേഷ് ബിജെപിയുടെ ചേമ്പന ബൂത്ത് ഭാരവാഹി ആണ്.

ആവാസിനെ കാണാനില്ല എന്നു കാണിച്ച് ഇയാളുടെ അമ്മ കോടതിയില്‍ പരാതി നല്‍കിയിരുന്നു.ഒരു അഭിഭാഷക കമ്മീഷനെ കോടതി നിയോഗിച്ചെങ്കിലും ആവാസിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് രാത്രി വൈകി പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആവാസിനൊപ്പം കാണാതായെന്ന് ബന്ധുക്കള്‍ ആരോപിക്കുന്ന ജയരാജിനെക്കുറിച്ച് പൊലീസ് മൗനം പാലിക്കുകയാണ്. നിലവില്‍ ആകെ പന്ത്രണ്ട് പേരെയാണ് ഷാജഹാന്‍ വധക്കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ കസ്റ്റഡിയിലെടുത്ത നവീന്‍, അനീഷ്, ശബരീഷ്, സുജീഷ് എന്നിവരെ പൊലീസ് ഒറ്റയ്ക്കും കൂട്ടമായും ചോദ്യംചെയ്യുന്നത് തുടരുകയാണ്.

കൊലപാതകത്തിനു പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടെന്നും, പുറത്തു നിന്നും സഹായം കിട്ടിയിട്ടുണ്ടെന്നുമാണ് കസ്റ്റഡി അപേക്ഷയില്‍ പൊലീസ് വ്യക്തമാക്കിയത്. ഒന്നാംപ്രതി നവീനുമായുള്ള തെളിവെടുപ്പ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കൊലപാതകം നടന്നാല്‍ കുന്നങ്കാട്ടേക്ക് പ്രതിയെ എത്തിച്ചാല്‍ നാട്ടുകാരുടെ പ്രതികരണം പ്രവചനാതീതമാകും എന്നതാണ് തെളിവെടുപ്പ് വൈകാന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ റിമാന്‍ഡിലുളള നാല് പ്രതികള്‍ക്കായി അന്വേഷണ സംഘം നാളെ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചേക്കും.
ഓണമെത്തി...ലക്ഷ്മി പ്രിയയും; സാരിയില്‍ തിളങ്ങി താരം..കമന്റോട് കമന്റും

സിപിഎം പ്രവര്‍ത്തകനായ ഷാജഹാനെ കൊലപ്പെടുത്തിയതിന് കാരണം പാര്‍ട്ടിയില്‍ അദ്ദേഹത്തിനുണ്ടായ വളര്‍ച്ചയിലെ അതൃപ്തിയും വ്യക്തവിരോധവുമെന്നാണ് പോലീസ് നിഗമനം. ഷാജഹാന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിലുള്ള അതൃപ്തിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പാലക്കാട് എസ് പി ആര് വിശ്വനാഥ് മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞത്.

പ്രതികള്‍ക്ക് ഷാജഹാനോട് വ്യക്തി വൈര്യാഗം ഉണ്ടായിരുന്നു. പ്രതികളിലൊരാളായ നവീന്‍, രാഖി കെട്ടിയത് ഷാജഹാന്‍ ചോദ്യം ചെയ്തിരുന്നു. രാഖി ഷാജഹാന്‍ പൊട്ടിച്ചതും വിരോധം കൂട്ടി. 2019 മുതല്‍ തന്നെ ഷാജഹാനുമായി പ്രതികള്‍ക്ക് വിരോധമുണ്ട്. ഷാജഹാന്റെ സിപിഎമ്മിലെ വളര്‍ച്ചയില്‍ പ്രതികള്‍ക്ക് എതിര്‍പ്പുണ്ടായി. പ്രതികള്‍ പിന്നീട് സിപിഎമ്മുമായി അകന്നു. ഇത് ഷാജഹാന്‍ ചോദ്യം ചെയ്തു. ഇതോടൊപ്പം പ്രതികള്‍ രാഖി കെട്ടിയതും ഷാജഹാന്‍ ചോദ്യം ചെയ്തു. കൊലപാതക ദിവസം ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതിലും തര്‍ക്കം ഉണ്ടായി. ഈ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു.












Click it and Unblock the Notifications