Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്താൻ ശ്രമം; കരാറുകാരൻ തൂങ്ങി മരിച്ച നിലയിൽ

പാലക്കാട്: തമിഴ്നാട്ടിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പൂതക്കുളം വേപ്പിൻമൂട് ബി ആർ ഭവനിൽ രാകേഷി(29)നെയാണ് വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ച കുട്ടിയെ ടെറസിന്റെ മുകളിൽ അവശനിലയിലും കണ്ടെത്തി.

 death4-1663005571.jpg -Pro

കേരളത്തിലും തമിഴ്‌നാട്ടിലുമായി കെട്ടിടനിർമാണങ്ങളുടെ കരാറുകാരനാണ് രാകേഷ്. കുട്ടിയുടെ അച്ഛനുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലുള്ള തർക്കത്തെ തുടർന്നായിരുന്നു ഇയാൾ 14 കാരമായ കുട്ടിയെ തട്ടിക്കൊണ്ട് വന്നത്. വെള്ളിയാഴ്ച വൈകീട്ട് വേലൻപാളയത്തെ വീട്ടിൽ മാതാപിതാക്കളെ കെട്ടിയിട്ട ശേഷമായിരുന്നു കുട്ടിയെ തട്ടിയെടുത്തത്. തുടർന്ന് വീട്ടുകാർ തിരുപ്പൂർ പോലീസിന് പരാതി നൽകുകയായിരുന്നു.

തിരുപ്പൂർ പോലീസ് ചാത്തന്നൂർ പോലീസിന് വിവരം കൈമാറിയതോടെ കഴിഞ്ഞ ദിവസം പൂതക്കുളത്തെ രാഗേഷിന്റെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ രാകേഷിനെ കണ്ടെത്താനായില്ല. പോലീസ് വന്ന് പോയശേഷം വീട്ടിൽ പുലർച്ചയോടെയെത്തിയ രാകേഷ് കുട്ടിയെ ടെറസിന്റെ മുകളിൽ കെട്ടിയിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

കേബിൾ വയർ കഴുത്തിൽ മുറുക്കിയ ശേഷം കുട്ടി മരിച്ചെന്ന് കരുതിയതിനാലാകും പിന്നാലെ പോലെ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നിഗമനം. രാവിലെ ക്ഷേത്രദർശനത്തിനുപോയ ആളുകളാണ് അവശനിലയിൽ കുട്ടിയെ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രാകേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാകേഷ് പോയപ്പോൾ കെട്ടിതൂക്കിയ ഷെഡിന് സമീപത്തെ കസേരയിൽ കാല് വെയ്ക്കാൻ സാധിച്ചതോടെയാണ് കുട്ടി രക്ഷപ്പെട്ടത്. ഏറെനേരത്തെ ശ്രമങ്ങൾക്കൊടുവിൽ കഴുത്തിലെയും കൈയിലെയും കുരുക്ക്‌ അഴിക്കാൻ സാധിച്ചതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. കുട്ടിയെ മൊഴിയെടുത്ത ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടു. അതേസമയം രാകേഷിനൊപ്പം മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നതായാണ് വിവരം. ഇവരെകുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+