കുട്ടിയാനയെ കൊണ്ടുപോകാൻ അമ്മയാന ഇനിയും എത്തിയില്ല; പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയേക്കും
അട്ടപ്പാടി: പാലൂരിൽ ജനവാസമേഖലയിൽ എത്തിയ കുട്ടിയാനയെ ഇന്നും അമ്മയാന കൊണ്ടുപോയില്ല. ബൊമ്മിയാംപടിയിലെ വനംവകുപ്പിന്റെ ഔട്ട് പോസ്റ്റ് ക്യാമ്പിൽ ആണ് ഇപ്പോൾ കുട്ടിയാന ഉളളത്. അമ്മയാനക്ക് കൊണ്ടുപോകാൻ സൗകര്യമൊരുക്കി ആണ് കുട്ടിയാനയെ നിർത്തിയിരിക്കുന്നത്. കുട്ടിയാനയെ കാട്ടാനക്കൂട്ടം ഒപ്പം കൂട്ടിയില്ലെങ്കിൽ സർക്കാർ തീരുമാനിക്കുന്ന പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പാലൂരിലെ ജനവാസ കേന്ദ്രത്തിൽ നിന്ന് കൂട്ടം തെറ്റി കുട്ടിയാന ഇവിടെ എത്തിയത്. തൊട്ടുപിന്നാലെ അമ്മയാന എത്തി കുട്ടിയാനെയ കാടുകയറ്റി കൊണ്ടുപോയി. എന്നാൽ കുട്ടിയാന വെള്ളിയാഴ്ച വീണ്ടും ജനവാസ മേഖലയിൽ എത്തി. രാവിലെ പാലൂരിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് ഒരു വയസ്സുള്ള കുട്ടിയാനയെ കണ്ടത്. അവശനിലയിൽ സ്വകാര്യതോട്ടത്തിലെ തോടിനരികിൽ നിൽക്കുകയായിരുന്നു കുട്ടിയാന.

PC: Screengrab
കുട്ടിയാനയെ കാട്ടിലേക്ക് വിടാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും കുട്ടിയാനയെ സ്വീകരിക്കാൻ കാട്ടാനക്കൂട്ടം തയ്യാറായില്ല. കുട്ടിയാനക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് വിദഗ്ധ പരിശോധനയിൽ കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വെള്ളവും കരിക്കും ഉൾപ്പെടെ ആഹാരസാധനം കുട്ടിയാന കഴിക്കുന്നുണ്ട്. കൃഷ്ണ എന്നാണ് കുട്ടിയാനയ്ക്ക് നൽകിയ പേരെന്നാണ് വിവരം. കുട്ടിയാന. കഴിഞ്ഞ ദിവസം രാത്രി കുട്ടിയാനയ്ക്ക് അരികിൽ വരെ അമ്മയാന എത്തിയിരുന്നെങ്കിലും കൂട്ടിയാനയെ കൂട്ടാതെ വനത്തിലേക്ക് മടങ്ങി.
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലാണ് ആനക്കൂട്ടം ഒപ്പം കൂട്ടാതിരിക്കാറുള്ളത്. എന്നാൽ കുട്ടിയാനക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് വെറ്റനറി ഡോക്ടർ പരിശോധിച്ചപ്പോൾ വ്യക്തമായത്. ഇനിയും കുട്ടിയാനയെ കൂട്ടിയില്ലെങ്കിൽ ആനയെ പരിപാലന കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് വനം വകുപ്പിന്റെ തീരുമാനം.












Click it and Unblock the Notifications