തിരുവോണം ബംബർ; റെക്കോഡ് വിൽപനയുമായി വീണ്ടും പാലക്കാട്
പാലക്കാട്: 25 കോടി രൂപ ഒന്നാം സമ്മാനമായുള്ള തിരുവോണം ബംബര്‍ വില്‍പനയില്‍ പാലക്കാട് ജില്ല മുന്നില്‍. ജില്ലയില്‍ ഇതുവരെ 10,65,000 ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. ടിക്കറ്റ് വില്‍പനയിലൂടെ 43 കോടി രൂപ ജില്ല നേടി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ജില്ല പാലക്കാടാണ്. ജില്ലാ ഓഫീസില്‍ 6,70,000 ടിക്കറ്റുകളും ചിറ്റൂര്‍ സബ് ഓഫീസില്‍ 2,05,000 ടിക്കറ്റുകളും പട്ടാമ്പി സബ് ഓഫീസില്‍ 1,90,000 ടിക്കറ്റുകളുമാണ് വിറ്റഴിച്ചത്. 2022 ലും ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റത് പാലക്കാട് ജില്ലയിലായിരുന്നു. അന്ന് സംസ്ഥാനത്ത് ആകെ 67 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞപ്പോള്‍ പാലക്കാട് മാത്രം 10.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റു.
ജില്ലയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ടിക്കറ്റ് വില്‍പ്പനയില്‍ വര്‍ധനവുണ്ട്. ജൂലൈ 27 മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്തേക്കാള്‍ 2,35,000 ടിക്കറ്റുകള്‍ കൂടുതലായി ജില്ലയില്‍ വില്‍പ്പന നടത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 20 നാണ് ബംബര്‍ നറുക്കെടുപ്പ്. 125 കോടിയുടെ സമ്മാനങ്ങളാണ് തിരുവോണം ബംബറില്‍ നല്‍കുന്നത്.

സെപ്റ്റംബര്‍ 20 നാണ് ഓണം ബംബര്‍ നറുക്കെടുപ്പ്. 125 കോടിയുടെ സമ്മാനങ്ങളാണ് ഇത്തവണ തിരുവോണം ബംബറില്‍ നല്‍കുന്നത്. ഒന്നാം സമ്മാനം 25 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക്, നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്ക്, അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്ക് എന്നിങ്ങനെയാണ് ബംബര്‍ സമ്മാന തുക. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും നല്‍കുന്നുണ്ട്. 500 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഒന്നാം സമ്മാനമായ 25 കോടി അടിച്ചാൽ എത്ര കയ്യിൽ കിട്ടുമെന്ന് അറിയണോ? ഏജന്റ് കമ്മീഷനും നികുതിയുമൊക്കെ കുറച്ച് ഏകദേശം 15.75 കോടി രൂപയാണ് അക്കൗണ്ടിലേക്ക് വരിക. ഇതിൽ നിന്നും പിന്നെ സർ ചാർജും സെസും കൂടി 2.86 കോടി രൂപ അടക്കണം. ബാക്കി 12.88 രൂപയായിരിക്കും ജേതാവിന്റെ കൈയ്യിൽ ലഭിക്കുക. കഴിഞ്ഞ തവണ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനായിരുന്നു ഒന്നാം സമ്മാനം അടിച്ചത്.












Click it and Unblock the Notifications