സിപിഎമ്മുകാര്‍ എകെജിയെ അവഹേളിക്കുന്നു; നമ്പര്‍ വണ്‍ ഭീരുവിനെ ഇന്ന് വഴിതടഞ്ഞു- വിടി ബല്‍റാം
കേരളത്തിലെ നമ്പര്‍ വണ്‍ ഭീരുവിനെ ഇന്ന് വഴിതടഞ്ഞുവെന്നും വിടി ബല്‍റാം തന്റെ കുറിപ്പില്‍ പറയുന്നു

പാലക്കാട്: തൃത്താലയില്‍ ജനപ്രതിനിധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയ പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് വിടി ബല്‍റാം. കരുതല്‍ തടങ്കലിനെതിരെ ശക്തമായ നിയമ പോരാട്ടം നടത്തിയ എകെജിയുടെ പിന്‍ഗാമികളാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എകെജിയുടെ രാഷ്ട്രീയത്തെ സിപിഎം നിരന്തരം അവഹേളിക്കുകയാണെന്നും വിടി ബല്‍റാം കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...
പഴയ കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലൻ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യം നടത്തിയ നിയമ പോരാട്ടം പ്രിവന്റീവ് ഡിറ്റൻഷൻ അഥവാ കരുതൽ തടങ്കലിനെതിരെയായിരുന്നു. പ്രിവന്റീവ് ഡിറ്റൻഷൻ എന്നത് ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇന്ന് ഭരണഘടനാ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പാഠ്യവിഷയമാണ് എ.കെ.ഗോപാലൻ V. സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന ഈ കേസ്.
ആ എ.കെ.ഗോപാലന്റെ പിന്തുടർച്ച അവകാശപ്പെടുന്ന സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കേരള മുഖ്യമന്ത്രി ഇന്ന് തൃത്താലയിൽ ഒരു പരിപാടിക്ക് വരുന്നതിന്റെ ഭാഗമായി ജനപ്രതിനിധിയടക്കം നാല് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെയാണ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. പുലർച്ചെ 6 മണിക്ക് മുമ്പാണ് നിരവധി പോലീസുകാർ വീട് വളഞ്ഞ് ഭീകരവാദികളെപ്പോലെ ഈ പൊതുപ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നിരുത്തിയത്.
പോലീസ് സൃഷ്ടിച്ച ഈ പ്രകോപനത്തിന് മറുപടി എന്ന നിലയിൽ യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകർ രണ്ട് സ്ഥലങ്ങളിൽ കേരളത്തിലെ നമ്പർ വൺ ഭീരുവിനെ വഴിയിൽ തടഞ്ഞ് പ്രതിഷേധിച്ചു. ഇങ്ങനെയൊരു പ്രതിഷേധം നേരത്തേ തീരുമാനിച്ചിരുന്നതല്ല. യുഡിഎഫിന്റെ പഞ്ചായത്ത് ജനപ്രതിനിധികളടക്കം പൂർണ്ണമായി സഹകരിച്ചുകൊണ്ടാണ് ഇദ്ദേഹം ഉദ്ഘാടനം ചെയ്യുന്ന പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്.
എ.കെ.ഗോപാലന്റെ രാഷ്ട്രീയത്തെ നിരന്തരം അവഹേളിക്കുകയാണ് തൃത്താലയിലേയും കേരളത്തിലേയും സിപിഎമ്മുകാർ.












Click it and Unblock the Notifications