പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാളയാർ കേസ്; സിബിഐ സംഘത്തെ നയിക്കാൻ വനിതാ ഉദ്യോഗസ്ഥ

Google Oneindia Malayalam News

പാലക്കാട്: വാളയാർ കേസിൽ സി ബി ഐയെ വനിതാ ഉദ്യോഗസ്ഥ നയിക്കും. കെ‍ാച്ചി യൂണിറ്റിലെ ഡിവൈഎസ്പി വിഎസ് ഉമയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. ഇക്കാര്യം സിബിഐ അഭിഭാഷകൻ പോ‍ക്സോ കോടതിയെ രേഖാമൂലം അറിയിച്ചു. മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ പോക്സോ കോടതി നിർദ്ദേശം നൽകി.

court-1660114395.jpg -Prope

ഓഗസ്റ്റ് പത്തിനായിരുന്നു സി ബി ഐ കുറ്റപത്രം തള്ളിക്കൊണ്ട് കേസിൽ പുനരന്വേഷണത്തിന് പോസ്കോ കോടതി ഉത്തരവിട്ടത്. കുട്ടികളുടെ അമ്മ നൽകിയ ഹർജിയിലായിരുന്നു കോടതി ഉത്തരവ്. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്നാണ് വാളയാറിലെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതെന്ന ക്രൈംബ്രാഞ്ച് കുറ്റപത്രത്തെ ശരിവെയ്ക്കുന്നതായിരുന്നു സി ബി ഐ കുറ്റപത്രം.
ഇരു പെൺകുട്ടികളുടേതും ആത്മഹത്യ ആണെങ്കിലും കുട്ടികളുടെ ആത്മഹത്യയിലേക്ക് നയിച്ചത് പീഡനം ഉൾപ്പെടെയുള്ള കാര്യങ്ങളാണെന്ന് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

എന്നാൽ സി ബി ഐ കുറ്റപത്രത്തിനെതിരെ പെൺകുട്ടിയുടെ അമ്മയും വാളയാർ സമര സമിതിയും രംഗത്തെത്തിയിരുന്നു. കേരളത്തിന് പുറത്ത് ഉള്ള ഉദ്യോഗസ്ഥരെ കേസ് അന്വേഷിക്കാൻ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ സി ബി ഐ ഡയറക്ടർക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിവേദനം നൽകിയിരുന്നു.

അതിനിടെ കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാൻ കോടതി സിബിഐയോട് നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് വനിതാ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തിയാണ് സി ബി ഐ പോക്സോ കോടതിയെ അറിയിച്ചത്.

ഗിനിയയില്‍ തടവിലുള്ള ഇന്ത്യക്കാരെ നൈജീരിയയിലേക്ക് മാറ്റുന്നു; തിരികെയെത്തിക്കുമെന്ന് കേന്ദ്ര മന്ത്രിഗിനിയയില്‍ തടവിലുള്ള ഇന്ത്യക്കാരെ നൈജീരിയയിലേക്ക് മാറ്റുന്നു; തിരികെയെത്തിക്കുമെന്ന് കേന്ദ്ര മന്ത്രി

കാനഡയിലെ മെറ്റ ഓഫീസിലെത്തിയിട്ട് 2 ദിവസം; പിന്നെ ഈ യുവാവ് കേട്ടത് പുറത്താക്കിയെന്ന വാര്‍ത്തകാനഡയിലെ മെറ്റ ഓഫീസിലെത്തിയിട്ട് 2 ദിവസം; പിന്നെ ഈ യുവാവ് കേട്ടത് പുറത്താക്കിയെന്ന വാര്‍ത്ത

'രാജാവിനെക്കാൾ വലിയ രാജഭക്തി, ഇത് ഇടതുപക്ഷ വിരോധം'; കോൺഗ്രസിനെതിരെ എംവി ജയരാജൻ'രാജാവിനെക്കാൾ വലിയ രാജഭക്തി, ഇത് ഇടതുപക്ഷ വിരോധം'; കോൺഗ്രസിനെതിരെ എംവി ജയരാജൻ

English summary
Walayar Case; Woman officer to lead CBI team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X