Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനം പോകാൻ വഴിമാറാൻ ആവപ്പെട്ടു, യുവാവിനും കുടുംബത്തിനും മർദ്ദനം; പ്രതികൾ അറസ്റ്റിൽ

കഞ്ചിക്കോട്; രാത്രിയിൽ യുവാവിനേയും കുടുംബത്തേയും ആക്രമിച്ച നാല് പേർ അറസ്റ്റിൽ. കഞ്ചിക്കോട് ചെടയൻകാലായ് ഉമ്മിണികുളം സ്വദേശികളായ കെ.ഗിരീഷ് (42), ചെമ്മലയിൽ ജി.സത്യാനന്ദൻ (47), പി കാർത്തിക് (32), ആർ സുരേഷ്(39)‌ എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂർ അവിനിശേരി സ്വദേശിയായ കിരണിനും കുടുംബത്തിനുമാണ് മർദ്ദനമേറ്റത്. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

arrested1-1561975

കഞ്ചിക്കോട് ചടയൻകാലായ് ഉമ്മിനിക്കുളത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് ബൈക്കില് വന്നതായിരുന്നു കിരൺ. വഴിയരികിൽ പ്രതികൾ നിൽക്കുന്നുണ്ടായിരുന്നു. വാഹനം പോകാൻ വഴിമാറാൻ ആവശ്യപ്പെട്ടതോടെ പ്രതികൾ കിരണിനെ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. കമ്പി വടി കൊണ്ട് തലയ്ക്കും ദേഹത്തുമെല്ലാം ആക്രമിച്ചു. ശബ്ദം കേട്ട് കിരണിന്റെ സഹോദരിയും ഭർത്താവും ഓടിയെത്തി.

ഇതിനിടെ സഹോദരി സംഭവം വീഡിയോയിൽ പിടിച്ചുവെന്നാരോപിച്ച് അവരേയും ഭർത്താവിനേയും പ്രതികൾ മർദ്ദിക്കുകായിരുന്നു. ഇവരുടെ കൈയ്യിൽ നിന്നം മൊബൈൽ ഫോണും പിടിച്ച് വാങ്ങിയിട്ടുണ്ട്. സംഭവത്തിൽ മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. നേരത്തേയും ഇവരുടെ പേരിൽ പല കേസുകളും ഉണ്ട്.

പാലക്കാട് ഡി വൈ എസ് പി വി കെ രാജു, ചിറ്റൂർ ഡി വൈ എസ് പി സി സുന്ദരൻ, കസബ പൊലീസ് ഇൻസ്പെക്ടർ എസ് എൻ രാജീവ്, സബ് ഇൻസ്പെക്ടർമാരായ എസ് അനീഷ്, ഉദയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ,സി ശിവാനന്ദൻ കാജാഹുസൈൻ, എന്നിവരടങ്ങിയ സംഘമാണു കേസ് അന്വേഷിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+