'കുഞ്ഞിനെ കൊലപ്പെടുത്തിയത് അവിവാഹിതയായതിനാല്‍': തിരുവല്ലയില്‍ ഇരുപതുകാരി അറസ്റ്റില്‍
പത്തനംതിട്ട: തിരുവല്ലയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ നീതുവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. വാടക വീട്ടിലെ ശുചിമുറിയിലെ ക്ലോസറ്റില്‍ പ്രസവിച്ച കുഞ്ഞിനെ ശുചിമുറിയിൽ വച്ച് തന്നെ മൂക്കിലേക്ക് വെള്ളം ഒഴിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
അവിവാഹിതയായ താൻ ഗർഭിണിയായത് മറച്ചുവെക്കാൻ വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് നീതുവിനെ ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ പൊലീസ് പറയുന്നത്. ഗർഭിണിയായത് മറച്ചുവെക്കാൻ പി സി ഒ ഡിയുണ്ടെന്ന് കള്ളം പറഞ്ഞുവെന്നും തിരുവല്ല സിഐ വ്യക്തമാക്കുന്നു.

തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരിയാണ് നീതു. ആശുപത്രിയിലെ മുൻജീവനക്കാരനായ കാമുകനിൽ നിന്നാണ് നീതു ഗർഭിണിയായത്. ഇത് മറച്ചുവെക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയപ്പോള്‍ മുങ്ങി മരണമായിരുന്നുവെന്ന് വ്യക്തമായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കുഞ്ഞിന്‍റെ അമ്മ നീതുവിനെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് കുഞ്ഞിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.












Click it and Unblock the Notifications