മദ്യലഹരിയില്‍ റോഡില്‍ ഡിവൈഎഫ്ഐ നേതാവിന്റെ നഗ്നനൃത്തം: അടിയന്തര യോഗം വിളിച്ച് സംഘടന
പത്തനംതിട്ട: മദ്യലഹരിയില്‍ റോഡില്‍ ഡിവൈഎഫ്ഐ നേതാവിന്റെ നഗ്നനൃത്തം. തിരുവല്ല ബ്ലോക്ക് സെക്രട്ടറി ഷിനില്‍ എബ്രഹാമും സുഹൃത്തുക്കളും റോഡില്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോയാണ് മീഡിയ വണ്‍ പുറത്ത് വിട്ടിരിക്കുന്നത്. ഡി വൈ എഫ് ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നേതാവ് കൂടിയാണ് ഷിനില്‍ എന്നതാണ് ശ്രദ്ധേയം.
പാർട്ടിക്ക് അകത്തെ പ്രശ്നങ്ങള്‍ കാരണമാണ് വീഡിയോ പുറത്ത് വന്നതെന്നും റിപ്പോർട്ടില്‍ പറയുന്നു. നാല് മാസം മുമ്പത്തെ വീഡിയോ ആണിതെന്നും, അതല്ല മൂന്ന് വർഷത്തെ കാലതാമസമുള്ള വീഡിയോ ആണിതെന്നുമുള്ള പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് ഷിനില്‍. സംഭവത്തില്‍ പാർട്ടി ഷിനിലെ വിളിച്ച് വരുത്തി ശാസിക്കുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു.

സംഭവത്തില്‍ ഡി വൈ എഫ് ഐ അടിയന്തര യോഗം വിളിച്ച് ചേർത്ത് അന്വേഷണം നടത്തുമെന്നും കുറ്റക്കാരാണെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും നേതാക്കള്‍ അറിയിച്ചതായും മീഡിയ വണ്‍ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തില്‍ വസ്തുതയുണ്ടെങ്കില്‍ ശക്തമായ നടപടിയുണ്ടാവുമെന്നും നേതാക്കള്‍ അറിയിച്ചു. പാർട്ടിയുടെ നിർദേശത്തെ തുടർന്നാണ് അടിയന്തര യോഗം വിളിച്ച് ചേർത്തത്.
നാല് മാസം മുമ്പാണ് ബ്ലോക്ക് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇതിന് മുമ്പുള്ള ദൃശ്യങ്ങളാണെങ്കിലും സംഭവം പുറത്ത് വന്നത് സംഘടനയ്ക്ക് തിരിച്ചടിയായി. എസ് എഫ് ഐയിലുടെ വന്ന ഷിനില്‍ തിരുവല്ല സൌത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. അതേസമയം, സംഭവത്തില്‍ ഉചിതമായ നടപടിയുണ്ടാവുമെന്ന് ഡി വൈ എഫ് ഐ ജില്ലാസെക്രട്ടറി നിസാം വ്യക്തമാക്കി. നേരത്തെ ഇത് സംബന്ധിച്ച പരാതികള്‍ ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഡി വൈ എഫ് ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരിവിരുദ്ധ ക്യാമ്പയ്നിനിടെ ബാറിൽ കയറി മദ്യപിച്ച നേതാക്കൾക്കെതിരെ സംഘടന കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചിരുന്നു. ലഹരി വിരുദ്ധ ക്യാംമ്പയ്നില്‍ പങ്കെടുത്തിന് പിന്നാലെ ബാറില്‍ പോയി മദ്യപിച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം അഭിജിത്തിനും നേമം ഏരിയ പ്രസിഡന്റ് ആഷിഖിനുമെതിരെയാണ് നടപടിയെടുത്തത്. ഇരുവരും ബാറില്‍ കയറി മദ്യപികുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായത്.












Click it and Unblock the Notifications