23 വര്‍ഷം കോണ്‍ഗ്രസിന്‍റെ കുത്തക മണ്ഡലം; ഉപതിരഞ്ഞെടുപ്പില്‍ തോല്‍വി, ഇത്തവണ ആര്, മണ്ഡല പരിചയം-കോന്നി
പത്തനംതിട്ട: 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം വിജയിച്ചതോടെയാണ് കോന്നി മണ്ഡലം സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ കൂടുതല്‍ ശ്രദ്ധേയമവുന്നത്. 1996 മുതല്‍ അടൂര്‍ പ്രകാശിലൂടെ കോണ്‍ഗ്രസ് കുത്തകയാക്കി വെച്ചിരുന്ന മണ്ഡലം പിടിച്ചെടുത്തതാണ് ഇടത് വിജയത്തിന്‍റെ തിളക്കമേറ്റിയത്. കോണ്‍ഗ്രസിലെ പി മോഹന്‍രാജിനെതിരെ 9953 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സിപിഎമ്മിലെ കെയു ജനീഷ് കുമാര്‍ വിജയിക്കുകയായിരുന്നു. കോണ്‍ഗ്രസിനും സിപിഎമ്മിനും ഒപ്പം ബിജെപിക്കും ശക്തമായ സ്വാധീനമുള്ള മണ്ഡലം എന്നതിനാല്‍ ഉപതിരഞ്ഞെടുപ്പിലേത് പോലെ തന്നെ നിയമസഭ തിരഞ്ഞെടുപ്പിലും ശക്തമായ ത്രികോണ മത്സരം കോന്നിയില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

കോന്നി നിയോജക മണ്ഡലം
1965 ല്‍ വന്ന കോന്നി നിയോജക മണ്ഡലത്തില്‍ ആദ്യകാലത്ത് ഏഴ് പഞ്ചായത്തുകളായിരുന്നു ഉണ്ടായിരുന്നത്. നിയമസഭാ മണ്ഡലങ്ങള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ പഞ്ചായത്തുകളുടെ എണ്ണം പിന്നീട് 11 ആയി. 1967 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ സിപിഐയിലെ പിപിആര്‍എം പിള്ള ആയിരുന്നു വിജയി. എന്നാല്‍ 1970 ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തു. പിജെ തോമസ് ആയിരുന്നു വിജയി.

മണ്ഡലത്തില്‍ സിപിഎം
1977 ലെ തിരഞ്ഞെടുപ്പലും കോണ്‍ഗ്രസും പിജെ തോമസും വിജയം തുടര്‍ന്നു. 1980 ലെ തിരഞ്ഞെടുപ്പില്‍ വിഎസ് ചന്ദ്രശേഖര്‍ പിള്ളയിലൂടെ സിപിഎം മണ്ഡലത്തില്‍ ആദ്യമായി മണ്ഡലത്തില്‍ വിജയിച്ചു. 1982 ലും സിപിഎം വിജയം തുടര്‍ന്നു. 1987 ലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച ചിറ്റൂര്‍ ശശാങ്കന്‍ നായര്‍ ആയിരുന്നു വിജയി.

അടൂര്‍ പ്രകാശിന്‍റെ വിജയം
1991 ലെ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി എ പദ്മകുമാര്‍ വിജയിച്ചു. 1996 ലെ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അടൂര്‍ പ്രകാശ് ആദ്യമായി കോന്നിയിലേക്ക് എത്തുന്നത്. ആദ്യ തിരഞ്ഞെടുപ്പില്‍ 806 വോട്ടുകള്‍ക്കായിരുന്നു അടൂര്‍ പ്രകാശിന്‍റെ വിജയം. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് എം.പി. ആയതിനെത്തുടര്‍ന്നാണ് കോന്നിയില്‍ ആദ്യമായി ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ഇത്തവണയും വിജയം
ഉപതിരഞ്ഞെടുപ്പില്‍ നീണ്ട 23 വര്‍ഷം കോണ്‍ഗ്രസിന്‍റെ കൈകളിലുണ്ടായിരുന്ന മണ്ഡലം അവര്‍ക്ക് നഷ്ടമായി. ഉപതിരഞ്ഞെടുപ്പിലെ വിജയം ഇത്തവണയും ആവര്‍ത്തിക്കുമെന്നാണ് ഇടത് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്. ഉപതിരഞ്ഞെടുപ്പില്‍ അനൈക്യമാണ് പരാജയത്തിന് കാരണമെന്നും ഇത്തവണ വിജയം ഉറപ്പാണെന്ന് യുഡിഎഫും അവകാശപ്പെടുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഇടത് പക്ഷത്തിന് ശക്തമായ മേല്‍ക്കൈയാണ് ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പരമ്പരാഗതമായി കൈവശംവെച്ചിരുന്ന പ്രമാടം, മൈലപ്ര പഞ്ചായത്തുകള്‍ ഇടതുപക്ഷ പിടിച്ചെടുത്തു. ചിറ്റാറില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചെങ്കിലും അട്ടിമറിയിലൂടെ എല്‍.ഡി.എഫ്.പഞ്ചായത്ത് ഭരണം പിടിച്ചടക്കി......

ഇടത് ഭരണം
ആകെയുള്ള 11 പഞ്ചായത്തുകളില്‍ ഒന്‍പത് പഞ്ചായത്തുകളിലാണ് ഇടത് ഭരണം. രണ്ട് പഞ്ചായത്തുകള്‍ യുഡിഎഫും ഭരിക്കുന്നു. ഒരു പഞ്ചായത്തിലും ഭരണം ഇല്ലെങ്കിലും കോന്നി, കലഞ്ഞൂര്‍, പ്രമാടം, വള്ളിക്കോട്, മലയാലപ്പുഴ, മൈലപ്ര, ചിറ്റാര്‍, ഏനാദിമംഗലം പഞ്ചായത്തുകളില്‍ അംഗങ്ങള്‍ ഉണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കാന്‍ സാധ്യതയുള്ള ഒരു മണ്ഡലം കൂടിയാണ് കോന്നി.
നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍












Click it and Unblock the Notifications