പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയില്‍ ഒരു സീറ്റ് ഉറപ്പിച്ച് കേരളാ കോണ്‍ഗ്രസ്, ജോസിന്റെ ലക്ഷ്യം റാന്നി, സിപിഎം കനിയണം!!

Google Oneindia Malayalam News

പത്തനംതിട്ട: എല്‍ഡിഎഫില്‍ സീറ്റ് വിഭജനത്തിന് മുമ്പേ മത്സരിക്കേണ്ട മണ്ഡലങ്ങള്‍ കണ്ടെത്തി കേരളാ കോണ്‍ഗ്രസ് എം. പത്തനംതിട്ടയില്‍ ഒരു സീറ്റ് ജോസ് കെ മാണി ഉറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇത് ഏത് സീറ്റാവണം എന്ന കാര്യത്തിലാണ് ഇപ്പോള്‍ ചെറിയ തര്‍ക്കമുള്ളത്. റാന്നി സീറ്റിലാണ് ജോസ് നോട്ടമിട്ടിരിക്കുന്നത്. എല്‍ഡിഎഫില്‍ ഈ സീറ്റിനായി സമ്മര്‍ദവും തുടങ്ങി. ഒരു സീറ്റ് ജില്ലയില്‍ കിട്ടുമെന്ന് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി എന്‍എം രാജു പറഞ്ഞു. അതേസമയം ഈ സീറ്റ് എളുപ്പത്തില്‍ കേരളാ കോണ്‍ഗ്രസിന് കിട്ടില്ല. ഇവിടെ അഞ്ച് വട്ടം എംഎല്‍എയായ രാജു എബ്രഹാമുണ്ട്.

1

സിപിഎം തീരുമാനിച്ചാല്‍ പിന്നെ രാജു എബ്രഹാം മത്സരിക്കാന്‍ സാധ്യത കുറവാണ്. കേരളാ കോണ്‍ഗ്രസ് തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ റാന്നിയില്‍ മത്സരിക്കാനായി നീക്കങ്ങള്‍ ആരംഭിച്ചതാണ്. റാന്നി തന്നെയാണ് പത്തനംതിട്ടയിലെ സീറ്റെന്നാണ് വിലയിരുത്തല്‍. രാജു എബ്രഹാം ഈ സീറ്റ് വിട്ടുകൊടുക്കുമോ എന്നാണ് അറിയാനുള്ളത്. സീറ്റ് വിട്ടുകൊടുത്താല്‍ പത്തനംതിട്ടയില്‍ സിപിഎം രണ്ട് സീറ്റിലേക്ക് ചുരുങ്ങും. ജനതാദള്‍ മത്സരിക്കുന്ന തിരുവല്ല മറ്റാര്‍ക്കെങ്കിലും നല്‍കാനുള്ള സാധ്യതയും കുറവാണ്. കോന്നിയിലും ആറന്മുളയിലും സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കും.

ജനീഷ് കുമാറിനോടും വീണാജോര്‍ജിനോടും കോന്നിയിലും ആറന്മുറളയിലും പ്രചാരണം ആരംഭിക്കാന്‍ സിപിഎം നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളാ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് എന്‍എം രാജു റാന്നിയില്‍ സ്ഥാനാര്‍ത്ഥിയാവാനാണ് സാധ്യത. റാന്നി പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി പ്രസിഡന്റായി ജയിച്ച തന്ത്രം വലിയ കോട്ടമില്ലാതെ നിയമസഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നേക്കും. ഇത് നേട്ടമുണ്ടാക്കിയെന്ന വിലയിരുത്തലാണ് കേരളാ കോണ്‍ഗ്രസ് എം. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത്തരമൊരു സഹകരണം സിപിഎം അനുവദിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 സീറ്റുകള്‍ വേണമെന്ന് കേരളാ കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയത്തുണ്ടാക്കിയ നേട്ടത്തെ തുടര്‍ന്നാണ് 15 സീറ്റുകളെന്ന ആവശ്യം ഉയര്‍ന്നത്. 13 സീറ്റും ഒപ്പം രാജ്യസഭാ സീറ്റും എന്നതായിരുന്നു എല്‍ഡിഎഫില്‍ എത്തിയാല്‍ ഉണ്ടായിരുന്ന ഓഫര്‍. എന്നാല്‍ സിപിഎം പത്ത് സീറ്റ് നല്‍കി ജോസിനെ ഒതുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, ഇടുക്കി, തൊടുപുഴ, റാന്നി, പൂഞ്ഞാര്‍, ഇരിക്കൂര്‍, അതല്ലെങ്കില്‍ പേരാവൂര്‍, പിറവം, എന്നിവയാണ് ആവശ്യപ്പെടുന്നത്.

Recommended Video

cmsvideo
നന്മമരം ഫിറോസ് കുന്നുംപറമ്പിൽ MLA ആകുന്നു

English summary
kerala assembly electionb 2021: kerala congress m may contest from ranni seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X