Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയെ കണ്ണീരിലാഴ്ത്തി കുവൈത്ത് തീപിടുത്തം: മരിച്ചത് ജില്ലയില്‍ നിന്നുള്ള ആറുപേർ

പത്തനംതിട്ട: പത്തനംതിട്ട ജില്ലയെ ആകെ കണ്ണീരിലാഴ്ത്തി കുവൈത്തിലെ തീപിടുത്തം. തീപിടുത്തത്തില്‍ ആകെ 49 പേർ മരിച്ചതില്‍ 24 പേരും മലയാളികളാണെന്നാണ് ഔദ്യോഗിക വിവരം. ഇവരില്‍ 20 പേരെയാണ് തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞവരില്‍ ആറ് പേരാണ് പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളത്. പരിക്കേറ്റവരിലും നിരവധി പത്തനംതിട്ട സ്വദേശികളുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

പത്തനംതിട്ട വാഴമുട്ടം സ്വദേശി പി വി മുരളീധരൻ (54), പന്തളം മുടിയൂർക്കോണം സ്വദേശി​ ആകാശ് എസ് നായർ (31), കോന്നി അട്ടച്ചാക്കൽ സ്വദേശി​ ചെന്നിശ്ശേരിയിൽ സജു വർഗീസ്(56), തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ, പത്തനംതിട്ട കീഴ്വായ്പൂർ സ്വദേശി സിബിൻ ടി എബ്രഹാം (31), നിരണം സ്വദേശി മാത്യു ജോർജ് (54).

kuwait-pta

ആകാശിന്റെ മരണ വിവരമാണ് ആദ്യം പുറത്ത് വരുന്നത്. ഇന്നലെ വൈകുന്നേരും ആറ് മണിയോടെയാണ് ആകാശിന്റെ വിയോഗ വാർത്ത നാട്ടില്‍ അറിയിക്കുന്നത്. വരാനിരിക്കുന്ന ഓണക്കാലത്ത് നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു എട്ട് വർഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന ആകാശ്. അവിവാഹിതനായ ആകാശിന് ബന്ധുക്കള്‍ വിവാഹ ആലോചനകള്‍ നടത്തുന്നതിനിടയിലാണ് ദാരുണമായ വിയോഗമുണ്ടാകുന്നത്.

ആകാശിന്റെ ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ മരിച്ച് പോയതിനാല്‍ മെഡിക്കല്‍ ഷോപ്പില്‍ തൊഴില്‍ ചെയ്താണ് ആകാശിനെ പഠിപ്പിച്ചത്. കുവൈത്തിലെ ജോലിയില്‍ നിന്ന് ലഭിച്ച വരുമാനം കൊണ്ടും ലോണെടുത്ത് പണിത വീട്ടിലേക്ക് സമീപത്തായിരുന്നു കേറി താമസിച്ചത്. ഏക സഹോദരി വിവാഹിതയാണ്.

ആകാശിന്റെ മരണ വാർത്തയുടെ നടക്കും വിട്ടുമാറുന്നതിന് മുന്നേയാണ് എട്ട് മണിയോടെ വാഴമുട്ടം സ്വദേശി മുരളീധരന്റെ വിയോഗ വാർത്തയും പുറത്ത് വരുന്നത്. കഴിഞ്ഞ മുപ്പതിലേറെ വർഷമായി കുവൈത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം. ഇത്തവണത്തോടെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങണമെന്ന് പറഞ്ഞാണ് മുരളീധരന്‍ നാട്ടില്‍ നിന്നും പോയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഇരുപതിലേറെ വർഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന സജു വർഗീസിന്റെ മരണ വിവരമാണ് അടുത്തതായി സ്ഥിരീകരിക്കപ്പെട്ടത്. കമ്പനി ഉടമ കെജി എബ്രഹാമിന്റെ ബന്ധു കൂടിയാണ് സജു വർഗീസാണ്. മകളുടെ പഠനത്തിന്റെ ആവശ്യത്തിന് നാട്ടില്‍ എത്താനിരിക്കുകയായിരുന്നു സജു.

നിരണം സ്വദേശി തോമസ് സി ഉമ്മന്റെ മരണം വിവരം ഇന്ന് രാവിലെയാണ് ലഭിക്കുന്നത്. അഞ്ച് വർഷമായി കമ്പനിയില്‍ ക്വാളിറ്റി ചെക്കറായി ജോലി ചെയ്യുകയായിരുന്നു. മാത്യു തോമസ് നിരണം സ്വദേശിയാണെങ്കില്‍ ഭാര്യയുടെ വീടായ പാണ്ടനാട് വീട് വെച്ച് താമസിക്കുന്നത്. കീഴ്വായ്പൂർ സ്വദേശി സിബിൻ ടി എബ്രഹാമിന്റെ കുടുംബത്തില്‍ ഇതോടുകൂടി കഴിഞ്ഞ പത്ത് മാസത്തിനിടെ മൂന്നുപേർ മരിച്ചു. സിബിന്റെ അമ്മയും ഭാര്യാമാതാവും അടുത്തിടെ മരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+