പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫേസ് ബുക്ക് ചാറ്റിംഗ് വഴി തട്ടിപ്പ് സംഘം: ആശുപത്രി ജീവനക്കാരനായ യുവാവിന്റെ 2,54000 രൂപ തട്ടി

  • By Desk
Google Oneindia Malayalam News

ഇലവുംതിട്ട: ഫേസ് ബുക്ക് ചാറ്റിംഗ് വഴി തട്ടിപ്പ് സംഘം സ്വകാര്യ ആശുപത്രി ജീവനക്കാരനായ യുവാവിന്റെ 254000 രൂപ തട്ടിയെടുത്തു. പന്തളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ എക്‌സറേ ടെക്‌നീഷനായ നല്ലാനിക്കുന്ന് കുന്നംകുളഞ്ഞിയിൽ ജോസഫിന്റെ മകൻ ബൈജു ജോസഫി(36)നെയാണ് ചാൾസ് ബെഞ്ചമിൻ എന്ന പ്രൊഫൈൽ ഐഡിയിൽ നിന്ന് ചാറ്റിംഗിലൂടെ വിചിത്രമായ തട്ടിപ്പിന് ഇരയാക്കിയത്.

സഹായം വാഗ്ദാനം ചെയ്ത് തട്ടിപ്പ്

സഹായം വാഗ്ദാനം ചെയ്ത് തട്ടിപ്പ്


കഴിഞ്ഞ 22 നാണ് കനേഡിയൻ സ്ത്രീയുടെ ഫോട്ടയുളള ഐ.ഡിയിൽ നിന്ന് ബൈജുവിന് ഫ്രണ്ട് റിക്വസ്റ്റ് വന്നത്. സുഹൃത്തായതിനെ തുടർന്ന് 23 ന് കേരളത്തിൽ ഉണ്ടായ മഹപ്രളയത്തിന് ശേഷം തങ്ങൾ വൻ സഹായം ചെയ്തുവരുകയാണെന്ന് അറിയിച്ചു. തുണികളും വില കൂടിയ പാദരക്ഷകളും അയയ്ക്കാൻ മേൽവിലാസം ആവശ്യപ്പെട്ടതിനെ തുടർന്ന് ബൈജു വിലാസം നൽകി. 2 ദിവസം കഴിഞ്ഞ് സിൽവർ ലൈൻ എയർലൈൻസ് എക്‌സ്പ്രസ്സ് എന്ന കൊരിയർ കമ്പനിയിൽ 5108528514 എന്ന നമ്പർ പ്രകാരം പാഴ്‌സൽ അയച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചു. പിറ്റേ ദിവസം ഡൽഹിയിൽ നിന്ന് എന്ന് പരിചയപ്പെടുത്തി 8929698686 എന്ന നമ്പരിൽ നിന്ന് കൊരിയർ വന്നിട്ടുണ്ടെന്ന ഫോൺവിളിയും വന്നു. 22700 രൂപ സർവ്വീസ് ചാർജ്ജായി അയയ്ക്കണമെന്നും ആവശ്യപ്പെട്ടു.

തുടർച്ചയായി പണം ആവശ്യപ്പെട്ടു

തുടർച്ചയായി പണം ആവശ്യപ്പെട്ടു



അവർ നൽകിയ ബാങ്ക ഓഫ് ബറോഡയുടെ ഡൽഹി ബ്രഞ്ചിലെ 09630100017067, എന്ന അക്കൗണ്ട് നമ്പരിലേക്ക് ബൈജു പണം അയച്ചു. അടുത്ത ദിവസം ഡൽഹിയിൽ നിന്ന് എന്ന് പറഞ്ഞ് വീണ്ടും വിളി. കസ്റ്റംസ് ഡിപ്പാർട്ടുമെന്റ് നിങ്ങളുടെ മെയിൽ ഐ.ഡിയിലേക്ക് ഒരു മെയിൽ അയച്ചിട്ടുണ്ട് അത് പരിശോധിച്ച് വേണ്ടത് ചെയ്യാൻ പറഞ്ഞു. മെയിൽ പരിശോധിച്ചപ്പോൾ പാഴ്‌സലിൽ 8000 യു.എസ് ഡോളറാണ് ഉളളതെന്നും ഇത് തീവ്രവാദവുമായി ബന്ധപ്പെട്ടുളള ഇടപാടായണ് നിരീക്ഷിക്കുന്നത് അതിനാൽ മണി ലോൺട്രി സർട്ടിഫിക്കറ്റിന് 69300 രൂപ എത്രയും പെട്ടന്ന് അയക്കണമെന്ന സന്ദേശമാണ് ഉളളതെന്ന് മനസിലായതോടെ കുരുക്കിൽപ്പെടാതെ രക്ഷപെടാം എന്ന ലക്ഷ്യത്തിൽ ഈ തുകയും അവർ നൽകിയ അക്കൗണ്ടിൽ ബൈജു അയച്ചു.

 നികുതി അടയ്ക്കാൻ ആവശ്യം

നികുതി അടയ്ക്കാൻ ആവശ്യം


തൊട്ടടുത്ത ദിവസം സെൻട്രൽ എക്‌സൈസ് ഡൽഹി എന്ന കളർ ലെറ്റർ ഹെഡിൽ ഉളള കത്തിൽ 113474 രൂപ നികുതിയായി അന്ന് തന്നെ അയക്കണമെന്നും അല്ലായെങ്കിൽ നിയമ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും അറിയിപ്പ് കിട്ടി.ഇ തുപ്രകാരം ഭയന്ന ബൈജു ഈ പണവും ക്രൗൺ എന്റർപ്രൈസസ്സ് 3681143930 0283315 എന്ന നമ്പരിൽ സെൻട്രൽ ബാങ്കിന്റെ ഡൽഹിയിലെ ബറേലി ബ്രാഞ്ചിലേക്ക് അയച്ചു.

തട്ടിപ്പിന്റെ വിവിധ ഭാവങ്ങൾ

തട്ടിപ്പിന്റെ വിവിധ ഭാവങ്ങൾ



പിന്നീട് അടുത്ത ദിവസം ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും അതിനായി 70000 രൂപ കൂടി അക്കൗണ്ടിൽ അയക്കണമെന്നും വീണ്ടും ഫോണിൽ വിളിച്ചറിയിച്ചു.ഈ തുക കൈവശം ഇനി ഇല്ലായെന്ന് അറിയിച്ചപ്പോൾ ഇത് വലിയ കുഴപ്പമാകും.എത്രയും വേഗം ഇത് കൈപ്പറ്റാൻ നോക്കുക കൈവശം ഉളള തുക ഉടൻ തന്നെ അയയ്ക്കുകയും ബാക്കി തുക പാഴ്‌സൽ കൈവശം കിട്ടുമ്പോൾ പാഴ്‌സലുമായി വരുന്ന ആളിന്റെ കൈവശം കൊടുക്കാനും പറഞ്ഞുവത്രെ.അങ്ങനെ 50000 രൂപയും ഈ അക്കൗണ്ടിൽ തന്നെ അടച്ചു.പിറ്റേദിവസം ഇതേ നമ്പരിൽ നിന്ന് വിളിച്ച് നിങ്ങളുടെ പണം റിസർവ്വ് ബാങ്കിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.ബാങ്ക് തന്നെ മേൽ പറഞ്ഞ 8000 ഡോളറിന് തതുല്യമായ തുക നിങ്ങൾക്ക് നൽകുമെന്ന് അറിയിച്ചുവത്രെ. പിന്നീട് കഴിഞ്ഞ 6 ദിവസമായി ഒരു വിവരവും ഇല്ലായെന്നും താൻ വലിയ തട്ടിപ്പിന് ഇരയായിരിക്കുകയാണെന്നും ബൈജു പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.

English summary
man lost 25,4000 rupees through facebook chat fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X