പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ​ത്ത​നം​തിട്ട ജില്ലയിൽ രജിസ്‌​ട്രേഷൻ വകുപ്പിന്റെ ഓൺലൈൻ സേവനങ്ങൾ ശ്രദ്ധേയമാകുന്നു

  • By Desk
Google Oneindia Malayalam News

പ​ത്ത​നം​തിട്ട: പൊതുജനങ്ങൾക്ക് മികച്ച സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനായി രജിസ്‌​ട്രേഷൻ വകുപ്പ് ഏർപ്പെടുത്തിയ ഓൺലൈൻ സംവിധാനങ്ങൾ ജില്ലയിൽ ഏറെ ശ്രദ്ധനേടുന്നു. ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള മുദ്രപത്രങ്ങൾക്ക് ഇ​സ്റ്റാമ്പിംഗ് സംവിധാനം ഏർപ്പെടുത്തിയതിലൂടെ വ്യാജ മുദ്രപത്രങ്ങൾ പൂർണമായും തടയുവാൻ കഴിഞ്ഞു. ഇടപാടുകാർക്ക് ഓൺലൈനായി പണമടച്ച് മുദ്രപത്രം ഡൗൺലോഡ് ചെയ്യാം എന്നതാണ് ഇ​സ്റ്റാമ്പിംഗിന്റെ പ്രത്യേകത. ഇടനിലക്കാരില്ലാതെനേരിട്ട് മുദ്രപത്രങ്ങൾ ലഭിക്കുന്നുവെന്നതും ഇതിന്റെ പ്രത്യേകതയാണ്. രജിസ്‌​ട്രേഷൻ വകുപ്പിലെ വിവിധസേവനങ്ങൾക്ക് ഫീസ് ഒടുക്കുന്നതിന് ഇ​പേമെന്റ് സംവിധാനം ഏർപ്പെടുത്തിയത് ജനങ്ങൾക്ക് ഏറെ പ്രയോജനകരമായി. ബാധ്യതാ സർട്ടിഫിക്കറ്റ്, വിവിധ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, സ്‌​പെഷൽ മാര്യേജ് രജിസ്‌​ട്രേഷൻ എന്നിവയ്ക്കാണ് ഇപ്പോൾ ഇ​പേയ്‌​മെന്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.

pta

പൊതുജനങ്ങൾക്ക് ആധാരം എഴുത്തുകാർ മുഖേനയല്ലാതെ ആധാരങ്ങൾ സ്വയം തയാറാക്കി രജിസ്റ്റർ ചെയ്യുന്നതിന് ഏർപ്പെടുത്തിയ സംവിധാനവും ശ്രദ്ധേയമാകുന്നു. ജില്ലയിൽ ഇതുവരെ 92പേർ സ്വയം ആധാരം തയാറാക്കി രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്‌​ട്രേഷൻ വകുപ്പിന്റെ വെബ് സൈറ്റിൽ 19 തരം മാതൃകാ ആധാരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാണ്. ഇവയിൽ ആവശ്യമായ മാതൃക ഡൗൺലോഡ് ചെയ്ത് വിവരങ്ങൾചേർത്ത് ആധാരം സ്വയം തയാറാക്കി രജിസ്റ്റർ ചെയ്യാം. ആധാരം രജിസ്‌​ട്രേഷനുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ചൂഷണങ്ങൾക്ക് അറുതി വരുത്തിയെന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയനേട്ടം. ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനാവശ്യമായ മുദ്രവില, രജിസ്‌​ട്രേഷൻ ഫീസ് തുടങ്ങി എല്ലാ വിവരങ്ങളും ംംം.സലൃമഹമൃലഴശേെൃമശേീി.ഴീ്.ശി എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ചിട്ടി രജിസ്‌​ട്രേഷൻ, സൊസൈറ്റി രജിസ്‌​ട്രേഷൻ, ബാധ്യത സർട്ടിഫിക്കറ്റുകൾ, പാർട്ണർഷിപ്പ് രജിസ്‌​ട്രേഷൻ എന്നിവയും ഓൺലൈനായി ചെയ്യാവുന്നതാണ്. പഴയ ആധാരങ്ങൾ ഡിജിറ്റൽ പതിപ്പുകളാക്കുന്ന സംവിധാനവും രജിസ്‌​ട്രേഷൻ വകുപ്പ് നടത്തുന്നുണ്ട്. ഈസേവനത്തിന് 310 രൂപയാണ് വകുപ്പ് ഈടാക്കുന്നത്. കഴിഞ്ഞ രണ്ട് വർഷക്കാലയളവിനുള്ളിൽ ആധാരങ്ങളിൽ മുദ്രവില കുറച്ചു കാണിച്ചതുമായി ബന്ധപ്പെട്ടകേസുകൾ തീർപ്പാക്കിയതിൽ 24.70 ലക്ഷം രൂപ ജില്ലയിൽ രജിസ്‌​ട്രേഷൻ വകുപ്പിന് വരുമാനം ലഭിച്ചു.

ഭൂമി ഇടപാടുകൾക്ക് സുതാര്യത ഉറപ്പുവരുത്തുന്നതിനായി ഏർപ്പെടുത്തിയ ഓൺലൈൻപോക്കുവരവ് സംവിധാനം ജില്ലയിലെ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും നടപ്പിലാക്കി. പുതുതായി രജിസ്റ്റർ ചെയ്യുന്ന എല്ലാ ആധാരങ്ങളും രജിസ്‌​ട്രേഷന്‌ശേഷം ഓൺലൈനായി വില്ലേജ് ഓഫീസുകളിലേക്ക്‌പോക്കുവരവിനായി നൽകുകയാണ് ചെയ്യുന്നത്. ഇതിനായി റവന്യു വകുപ്പിന്റെ ഞഋഘകട സംവിധാനവും രജിസ്‌​ട്രേഷൻ വകുപ്പിന്റെ ജഋഅഞഘ സംവിധാനവും സംയോജിപ്പിച്ചാണ് ഓൺലൈൻപോക്കുവരവ് സംവിധാനം ജില്ലയിൽ നടപ്പിലാക്കിയിട്ടുള്ളത്. ആധാരവും ഇതുമായി ബന്ധപ്പെട്ടഫോമുകളുമായിപോക്കുവരവ് ചെയ്യുന്നതിന് ജനങ്ങൾ വില്ലേജ് ഓഫീസുകളിലേക്ക് എത്തേണ്ട സ്ഥിതി ഇപ്പോഴില്ല. ആധാരം രജിസ്റ്റർ ചെയ്താൽ ഉടൻ ഇതിന്റെ പകർപ്പുകളും ബന്ധപ്പെട്ടരേഖകളും വില്ലേജ് ഓഫീസുകളിൽ എത്തും. നിശ്ചിത സമയത്തിനുള്ളിൽ ഈരേഖകൾ ഉപയോഗിച്ച് ഭൂമിപോക്കുവരവ് ചെയ്തു നൽകേണ്ട ഉത്തരവാദിത്വം വില്ലേജ് ഓഫീസർക്കാണ്.

English summary
online service by registration department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X