പത്തനംതിട്ടയിലെ ഏക ബ്ലോക്ക് പഞ്ചായത്തും കോണ്‍ഗ്രസിന് നഷ്ടമായി: തന്ത്രപരമായി പിടിച്ചെടുത്ത് ഇടത്
പത്തനംതിട്ട: പരമ്പരാഗതമായി യു ഡി എഫിനൊപ്പം അടിയുറച്ച് നില്‍ക്കുന്ന കോട്ടായിരുന്നു പത്തനംതിട്ട. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ജില്ലയില്‍ വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിന് നേരിടേണ്ടി വന്നിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ 5 ല്‍ 5 മണ്ഡലങ്ങളും പാർട്ടിയെ കൈവിട്ടു. 2021 ഡിസംബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടി നേരിടേണ്ടി വന്നു.
പതിറ്റാണ്ടുകള്‍ക്ക് ശേഷം ജില്ലാ പഞ്ചായത്ത് വലിയ ഭൂരിപക്ഷത്തില്‍ മുന്നണിക്ക് നഷ്ടമായി. ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകളിലും പല യു ഡി എഫ് കോട്ടകളും പിടിച്ചെടുക്കാന്‍ എല്‍ ഡി എഫിന് സാധിച്ചു. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റവും ഇതില്‍ നിർണ്ണായകമായിരുന്നു. ഇപ്പോഴിതാ മാസങ്ങള്‍ക്ക് ശേഷം പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസിന് ആകെയുണ്ടായ ബ്ലോക്ക് പഞ്ചായത്തും യു ഡി എഫിന് നഷ്ടമായിരിക്കുകയാണ്.

തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പത്തനംതിട്ട ജില്ലയില്‍ യു ഡി എഫിന് ആകെ ഭരണം നേടാന്‍ സാധിച്ചത് കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലായിരുന്നു. കോണ്‍ഗ്രസിലെ ജിജി ജോണ്‍ മാത്യുവായിരുന്നു പ്രസിഡന്റ്. എന്നാല്‍ ഒരു വർഷത്തിന് ശേഷം കോയിപ്രത്തെ കോണ്‍ഗ്രസ് ഭരണം അവിശ്വാസ പ്രമേയത്തിലൂടെ വീഴ്ത്തിയിരിക്കുകയാണ് എല്‍ ഡി എഫ്.
കാവ്യയേക്കാള്‍ വളർന്നോ മീനാക്ഷി: വൈറലായി പുതിയ ചിത്രം, കൂടെ കുഞ്ഞ് മഹാലക്ഷ്മിയും

പ്രസിഡന്റ് ജിജി ജോണ്‍ മാത്യുവിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണയോടെ വിജയിക്കുകയായിരുന്നു. കോണ്‍ഗ്രസ് അംഗം സജി പ്ലാച്ചേരിയിലാണ് അവിശ്വാസ പ്രമേയത്തില്‍ എല്‍ ഡി എഫിന് അനുകുലമായി വോട്ട് ചെയ്തത്. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ഏഴ് വോട്ടുകള്‍ ലഭിച്ചു. ആകെ 13 അംഗ ഭരണസമതിയാണ് കോയിപ്രത്തേത്.

പരാജയപ്പെടുമെന്ന് ഉറപ്പായതിനാല്‍ യു ഡി എഫ് അവിശ്വാസ ചർച്ചയിൽ പങ്കെടുത്തില്ല. ഇതോടെ ജില്ലയിലെ മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളും എൽ ഡി എഫ് ഭരണത്തിലായി. ആകെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളാണ് പത്തനംതിട്ടയിലുള്ളത്. 2016 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനും യു ഡി എഫിനും എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ വീതമായിരുന്നു അധികാരമുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം ഇടുക്കിയിലെ മൂന്നാർ പഞ്ചായത്ത് ഭരണവും യു ഡി എഫില്‍ നിന്നും എല്‍ ഡി എഫ് പിടിച്ചെടുത്തിരുന്നു. തിനൊന്ന് വർഷമായി കോണ്‍ഗ്രസ് ഭരിച്ചുകൊണ്ടിരിക്കുന്ന പഞ്ചായത്ത് കൂറുമാറിയ അംഗങ്ങളുടെ പിന്തുണയോടെയാണ് എല്‍ ഡി എഫ് പിടിച്ചെടുത്തത്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ദീപയെ പരാജയപ്പെടുത്തി എൽ ഡി എഫിന് വേണ്ടി മത്സരിച്ച പ്രവീണ രവികുമാർ വിജയിച്ചു.

ഒമ്പതിനെതിരെ 12 വോട്ടുകള്‍ നേടിയായിരുന്നു മൂന്നാറിലെ എല്‍ ഡി എഫ് വിജയം. കോണ്‍ഗ്രസ് അംഗങ്ങളായ പ്രവീണയും രാജേന്ദ്രനും കൂറുമാറി എൽ ഡി എഫിനൊപ്പം ചേര്‍ന്നപ്പോഴായിരുന്നു ഒന്നരപതിറ്റാണ്ടായി ഭരിക്കുന്ന മൂന്നാർ പഞ്ചായത്ത് യു ഡി എഫിന് നഷ്ടമായത്. എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസം പാസാകുമെന്ന് ഉറപ്പായതോടെ പ്രസിഡന്റ് മണിമൊഴി രാജിവെച്ചൊഴികുയായിരുന്നു












Click it and Unblock the Notifications