• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പത്തനംതിട്ടയില്‍ ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ: കണ്ടെത്തല്‍ സാക്ഷരതാ മിഷന്റേത്!

  • By desk

പ​ത്ത​നം​തിട്ട: ഒറ്റത്തടിയിൽ തീർത്ത കോടികൾ വിലമതിക്കുന്ന അനന്തശയന ശിൽപ്പം മുതൽ വിദേശവിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന സാളഗ്രാം വരെയുള്ള വിഗ്രഹങ്ങളുടെ അപൂർവശേഖരം കണ്ടെത്തി സാക്ഷരതാമിഷന്റെ ചരിര്രേഖ സർവ്വേ. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കൂടി സഹകരണത്തോടെയാണ് ഇരുപത്തിയഞ്ച് വർഷത്തിന് മുകളിലുള്ള ചരിത്ര വഴികളിലൂടെ സാക്ഷരതാമിഷൻ സഞ്ചരിച്ചത്. സാക്ഷരതാ മിഷന് കീഴിലുള്ള തുല്യത പഠന കേന്ദ്രത്തിലെ പഠിതാക്കളാണ് തിരുശേഷിപ്പുകൾ തേടിയ അന്വേഷകർ.

ചരിത്രകഥകൾ ഉറങ്ങുന്ന ജില്ലയുടെ അപൂർവ ചരിത്ര രേഖകളുടേയും ചിത്രങ്ങളുടേയും വസ്തുക്കളുടേയും വിവരങ്ങളാണ് പഠിതാക്കൾ പ്രധാനമായും ശേഖരിച്ചത്. ആയിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള ആയുധങ്ങൾ, 300ൽ അധികം വർഷം പഴക്കമുള്ള കളിമണ്ണ് പാത്രങ്ങൾ, ചീനഭരണികൾ തുടങ്ങിയവയുടെ വിവരങ്ങളും കേരളീയ വാസ്തുശിൽപകലയുടെ ചരിത്രം വെളിപ്പെടുത്തുന്ന അപൂർവ ഗ്രന്ഥങ്ങൾ, മലയാള സാഹിത്യ നിരൂപണങ്ങൾ, നാല് ഓംകാരം പുസ്തകങ്ങൾ എന്നിവയും പഠിതാക്കൾ ശേഖരിച്ചു. താളിയോലകളിൽ എഴുതപ്പെട്ട് സൂക്ഷിച്ച നിരവധി ചരിര്രേഖകളുടെ വിവരങ്ങളും പഠിതാക്കൾ കണ്ടെത്തി. ഇതിൽ പന്തളം കൊട്ടാരത്തിൽ നിന്ന് ലഭിച്ച പാലി ഭാഷയിൽ രചിക്കപ്പെട്ട താളിയോല ഗ്രന്ഥമാണ് ഏറ്റവും ശ്രദ്ധേയം.

കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന കാലഘട്ടത്തിൽ തറവാടുകളിൽ ഉപയോഗിക്കപ്പെട്ടുകൊണ്ടിരുന്ന അപൂർവ്വയിനം വസ്തുക്കളുടെ വിപുലമായ ശേഖരവും ഇവർ സർവ്വേയിലൂടെ കണ്ടെത്തി. 101 വർഷം പഴക്കമുള്ള മുറുക്കാൻ ചെല്ലം, 100 വർഷത്തിനുമേൽ പഴക്കം ചെന്ന ആമാടപ്പെട്ടി, 160 വർഷം പഴക്കമുള്ള മെതിയടി, 200 വർഷം പഴക്കമുള്ള വളവരയൻപ്പെട്ടി, മൂന്നര നൂറ്റാണ്ട് പഴക്കമുള്ള കോൽത്താഴ്, 250 വർഷം പഴക്കമുള്ള പാലുരുളി, നൂറ്റാണ്ടുകൾ പഴക്കമുള്ള തിരിക്കല്ല്, കുഴിക്കല്ല്, പറ, ചങ്ങഴി, നാഴി എന്നിവയൊക്കെ ഇവയിൽ ചിലത് മാത്രം. രാജാക്കന്മാർ ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പകിടയും ഇവർ കണ്ടെത്തി.

കൂടാതെ പന്തളം രാജകൊട്ടാരത്തിലെ ഇപ്പോഴത്തെ തലമുറയിലെ മുതിർന്ന തമ്പുരാട്ടിയുമായി പഠിതാക്കൾ ആശയവിനിമയം നടത്തി. ഇതിലൂടെ രാജകൊട്ടാരത്തിലെ ചരിത്രകഥകൾ വായ്‌​മൊഴിയിലൂടെയും വരമൊഴിയിലൂടെയും പഠിതാക്കൾ മനസിലാക്കി. കേരളചരിത്രത്തിന്റെ സാംസ്​കാരിക കേന്ദ്രങ്ങളായ ക്ഷേത്രങ്ങളുടെ ചരിശ്രേഷിപ്പുകളും പഠിതാക്കൾ സർവ്വേയിലൂടെ അന്വേഷിച്ചു കണ്ടെത്തി.

ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയതും ആരും അറിയാതെ പോയതുമായ ചരിശ്രേഷിപ്പുകൾ പുറത്തെത്തിക്കുക, അമൂല്യമായ ചരിത്ര ഏടുകളെ പുതുതലമുറയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ സാക്ഷരതാമിഷന്റെ കീഴിൽ 154 തുല്യതാ പഠിതാക്കളാണ് സർവ്വേയുടെ ഭാഗമായത്. സാക്ഷരതാമിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. വി.വി മാത്യു, അസിസ്റ്റന്റ് കോർഡിനേറ്റർ ഡോ.പി. മുരുകദാസ്, പ്രേരക്മാരായ ഡി. ശിവദാസ്, ടി.വി വേണുഗോപാൽ തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

English summary
pathanamthitta local news archeological evidences found

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more