പന്തളം-ഓമല്ലൂര്‍-താഴൂര്‍ക്കടവ് റോഡിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു
പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തിലെ പന്തളം-ഓമല്ലൂര്‍-താഴൂര്‍ക്കടവ് റോഡിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു. വികസനത്തിന്റെ കാര്യത്തില്‍ രാഷ് ട്രീയത്തിനതീതമായ കാഴ്ചപ്പാട് വേണമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ റോഡ് വികസനത്തിനായി വളരെയധികം തുക അനുവദിച്ച് നല്‍കിയിട്ടുണ്ടെന്നും ഇത് ചരിത്രനേട്ടമാണെന്നും മന്ത്രി പറഞ്ഞു. 650 കോടി രൂപയോളമാണ് കേന്ദ്രം റോഡ് വികസനത്തിനായി സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ റോഡ് നിര്‍മാണത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കൃത്യമായ ഇടപെടല്‍ ഉണ്ടാവണം. ഇതിന് തയാറാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പുതിയകാലം പുതിയ നിര്‍മാണം എന്ന ആപ്തവാക്യത്തിന് അനുഗുണമായ രീതിയിലായിരിക്കണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത്. ശബരിമല തീര്‍ഥാടനത്തിന് ഏറെ പ്രയോജനകരമായ ഈ റോഡിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥര്‍ നിര്‍മാണത്തിന്റെ എല്ലാ മേഖലയിലും കൃത്യമായ മേല്‍നോട്ടം നടത്തണം. പാത കടന്നു പോകുന്ന സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് ഒരു തരത്തിലുള്ള ബുദ്ധമിട്ടും ഉണ്ടാക്കാത്ത തരത്തില്‍ എല്ലാവര്‍ക്കും പ്രയോജനകരമായ രീതിയിലായിരിക്കണം റോഡ് നിര്‍മിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കുളനട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ടീച്ചര്‍, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കുളനട, ചെന്നീക്കര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന്‍, ജില്ലാ പഞ്ചായത്തംഗം വിനീത അനില്‍, ബ്ലോക്ക് പഞ്ചായത്തംഗം രാധാമണി, ഗ്രാമപഞ്ചായത്തംഗം പോള്‍ രാജന്‍, സൂപ്രണ്ടിങ് എന്‍ജിനിയര്‍ വിശ്വപ്രകാശ്, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍ അനില്‍കുമാര്‍, കെ.പി.ഉദയഭാനു, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പന്തളം-ഓമല്ലൂര്‍ റോഡില്‍ കുളനട ഭാഗത്ത് നിന്നും ആരംഭിച്ച് ഓമല്ലൂര്‍ വരെയുള്ള 10.97 കിലോമീറ്റര്‍ ദൂരം 7 മീറ്റര്‍ വീതിയിലും 758 മീറ്റര്‍ നീളമുള്ള ഓമല്ലൂര്‍ മാര്‍ക്കറ്റ് റോഡ് 5.50 മീറ്റര്‍ വീതിയിലും 3.15 കിലോമീറ്റര്‍ ദൂവരമുള്ള ഓമല്ലൂര്‍-താഴൂര്‍ക്കടവ് റോഡ് 5.50 മീറ്റര്‍ വിതിയിലുമാണ് നിര്‍മിക്കുക. ബി എം ആന്റ് ബി സി സാങ്കേതിക വിദ്യയിലാണ് റോഡുകള്‍ നിര്‍മിക്കുക. ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കരാര്‍ വ്യവസ്ഥ. നബാര്‍ഡ് ആര്‍ഐഡിഎഫ് ഫണ്ടില്‍പ്പെടുത്തി 15 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച റോഡിന്റെ നിര്‍മാണ കരാര്‍ 11.85 കോടി രൂപയ്ക്ക് കരിങ്കുറ്റി കണ്‍സ്ട്രക്ഷന്‍സാണ് ഏറ്റെടുത്തിട്ടുള്ളത്. ഈ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പത്തനംതിട്ടയില്‍ നിന്നും ചെങ്ങന്നൂരിലേക്കുള്ള യാത്ര സുഗമമാകും. കിഴക്കന്‍ മലയോര മേഖലയിലുള്ളവ ര്‍ക്ക് ജില്ലാ ആസ്ഥാനത്തെത്താതെ ചെങ്ങന്നൂരില്‍ എത്തുന്നതിനുവേണ്ടിയാണ് മുള്ളനിക്കാട് വഴിയുള്ള ഓമല്ലൂര്‍-വാഴമുട്ടം റോഡുകൂടി ഇതില്‍ ഉള്‍പ്പെടുത്തിയത്. കുളനട, ഉളനാട്, അമ്പലക്കടവ്, മാത്തൂര്‍ ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഓമല്ലൂര്‍ മാര്‍ക്കറ്റില്‍ എത്താനു ള്ള എളുപ്പവഴിയായി ആര്യഭാരതി ഹൈസ്‌കൂളിന് മുന്നിലൂടെയുള്ള റോഡും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമല തീര്‍ഥാടകര്‍ക്ക് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ എത്തിച്ചേരാനും ഈ റോഡ് സഹായകമാകും. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications