ശബരിമല: ആകെ 13 കേസുകള്‍, ഇതുവരെ പിഴയായി ഈടാക്കിയത് 51000 രൂപ, പരിശോധന ശക്തം
പത്തനംതിട്ട: സന്നിധാനത്ത് വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും നാളിതുവരെ നടത്തിയ പരിശോധനകളില്‍ 13 കേസുകളിലായി 51,000 രൂപ പിഴയീടാക്കി. അയ്യപ്പ ഭക്തന്മാരില്‍ നിന്നും പാത്രങ്ങള്‍, ഭക്ഷണസാധനങ്ങള്‍ എന്നിവയ്ക്ക് അമിത വില ഈടാക്കുക, അളവില്‍ കുറച്ച് വില്‍പ്പന നടത്തുക, വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് പിഴ ഈടാക്കിയത്.
കൂടാതെ കേടായ ഭക്ഷണസാധനങ്ങള്‍, പഴവര്‍ഗങ്ങള്‍ എന്നിവ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്. സന്നിധാനം ഡ്യൂട്ടി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ റവന്യൂ, ലീഗല്‍ മെട്രോളജി, ആരോഗ്യം, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് രാത്രിയും പകലുമായി പരിശോധന നടത്തിവരുന്നത്.

സന്നിധാനത്തെ വിവിധയിടങ്ങളില്‍ റവന്യൂ, ആരോഗ്യം, സര്‍വ്വേ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മുന്നൂറോളം വിശുദ്ധി സേനാംഗങ്ങള്‍ സാനിറ്റൈഷേന്‍ പ്രവൃത്തിയും നടത്തിവരുന്നു. പകര്‍വ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ആഭ്യമുഖ്യത്തില്‍ സന്നിധാനത്ത് പ്രത്യേകമായി ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.

ഭക്ഷണപദാര്‍ഥങ്ങള്‍ അടച്ച് സൂക്ഷിക്കാനും തിളപ്പിച്ചാറിയ കുടിവെള്ളം നല്‍കാനും ഹോട്ടലിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കാനും ഭക്ഷണപദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ നിര്‍ബന്ധമായും കൈയ്യുറ ധരിക്കാനും നിര്‍ദേശം നല്‍കി. ചൊവ്വാഴ്ചയും സന്നിധാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഫോഗിങ്ങും സ്‌പ്രേയിങ്ങും നടത്തി. വിശുദ്ധി സേനാംഗങ്ങള്‍ക്കും ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കും ഡോക്‌സിസൈക്ലിന്‍ ഗുളിക നല്‍കി.

അതേസമയം, ശബരി സന്നിധിയിൽ ഭക്തിയുടെ സംഗീത തിരയിളക്കി ഡ്രം മാന്ത്രികൻ ശിവമണിയുടെ അർച്ചന നിറവേറി. സോപാന സംഗീതവും പാശ്ചാത്യ സംഗീതവും ശിവമണിയുടെ നാദവിസ്മയത്തിൽ സമന്വയിച്ചു. ശംഖുവിളിയോടെ സന്നിധാനം ശ്രീ ശാസ്താ ഓഡിറ്റോറിയത്തിൽ ഇന്നലെ വൈകിട്ട് 10 മണിയോടെയാണ് സംഗീത വിരുന്ന് നടന്നത്. കഴിഞ്ഞ മൂന്നു വർഷത്തെ നിയന്ത്രണങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ശിവമണി അയ്യപ്പ സന്നിധിയിൽ വീണ്ടും തന്റെ മാന്ത്രിക സംഗീതം അവതരിപ്പിച്ചത്.

കൂട്ടിന് മലയാളികളുടെ പ്രിയ ഗായകൻ വിവേക് ആനന്ദും കീ ബോർഡുമായി പ്രകാശ് ഉള്ളിയേരിയും സംഘവും നാദവിസ്മയത്തിൽ പങ്കുചേർന്നു. നീണ്ട ഇടവേളക്കുശേഷം അയ്യപ്പനെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും, എല്ലാവരും അയ്യനെ കണ്ട് സന്തോഷത്തോടെ മലയിറങ്ങണമെന്നും ശിവമണി പറഞ്ഞു. 1984 മുതല്‍ തുടര്‍ച്ചയായി മണ്ഡലകാലത്ത് ശിവമണി ശബരിമല സന്ദർശനം നടത്തുന്നുണ്ട്.

നെയ്യാറ്റിൻകര രാജീവ് ആദികേശവിന്റേയും സംഘത്തിന്റേയും ഗാനാർച്ചനയും ഇന്നലെയുണ്ടായി. പുണ്യം തേടിയെത്തിയ ആയിരങ്ങൾക്ക് മുൻപിൽ വാതാപി ഗണപതിം ഭജേ ഹംസധ്വാനി രാഗത്തിൽ തുടങ്ങിയ സംഗീതാർച്ചന സന്നിധാനത്തെ ഭക്തിനിർഭരമാക്കി. ശബരിമല മണ്ഡലകാല മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച സന്ധ്യക്ക് വലിയ നടപന്തൽ ഓഡിറ്റോറിയത്തിലാണ് അമൃതവർഷിണി സംഗീത സന്ധ്യ അരങ്ങേറിയത്. ശിവ പ്രകാശ് വയലിനും ഹരിപ്രസാദ് തബലയും രാധാകൃഷ്ണൻ മൃദംഗവും ശിവപ്രസാദ് പുല്ലാംകുഴലും വായിച്ചു. തുടർച്ചയായി പതിനഞ്ചാം വർഷമാണ് സംഘം സന്നിധാനത്ത് സംഗീതസന്ധ്യ അവതരിപ്പിക്കുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications