പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരിയയിൽ തോറ്റതിന് തിരുവല്ലയിൽ പകരംവീട്ടാൻ കോടിയേരി ശ്രമിക്കുന്നു; വി.മുരളീധരൻ മാധ്യമങ്ങളോട്

Google Oneindia Malayalam News

തിരുവല്ല: തിരുവല്ല പെരിങ്ങയിൽ സിപിഎം എൽ.സി.സെക്രട്ടറിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിനെ ഭീഷണിപ്പെടുത്തി കൊലപാതകമാക്കാൻ സിപിഎം ശ്രമിക്കുന്നതായി കേന്ദ്രമന്ത്രി വി മുരളീധരൻ. പെരിയയിൽ തോറ്റതിന് തിരുവല്ലയിൽ പകരം വീട്ടാനാണ് കോടിയേരി ശ്രമിക്കുന്നത്. സംഭവമായി ആർഎസ്എസും ബിജെപിയും ബന്ധമില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

1

അതേസമയം, സന്ദീപിന്‍റേത് ആർഎസ്എസ് നടത്തിയ ആസൂത്രിത കൊലപാതകമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൊലപാതകം വ്യക്തി വിരോധം മൂലമെന്ന് പൊലീസ് പറഞ്ഞതായി അറിയില്ല. പിന്നില്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വമാണെന്നും ഇവരെ കണ്ടെത്തുമെന്ന് കോടിയേരിയും പറഞ്ഞു.

കൊലപാതകത്തിൽ ആർഎസ്എസിനും ബിജെപിക്കും പങ്കില്ലെന്ന് പറഞ്ഞ വി.മുരളീധരൻ കോടിയേരി ബാലകൃഷ്ണൻ്റെ വാദങ്ങളെ പൂർണമായും തള്ളി. പൊലീസിനെ ഭീഷണിപ്പെടുത്തി സന്ദീപിൻ്റെത് കൊലപാതകമാക്കാൻ സിപിഎം ശ്രമിക്കുകയാണ്. പെരിയയിൽ തോറ്റതിന് തിരുവല്ലയിൽ പകരംവീട്ടാനാണ് കോടിയേരി ശ്രമിക്കുന്നത്. സംഭവത്തിൽ ആർഎസ്എസിനോ ബിജെപിക്കോ പങ്കില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

2

അതിനിടെ, കേസിൽ സിപിഎം നേതൃത്വത്തിന് പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കൊലയ്ക്ക് പിന്നിൽ വ്യക്തമായ ഗൂഢാലോചനയും ആസൂത്രണവും ഉണ്ടെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. അതുകൊണ്ടാണ് കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകനായ ഒരു കൊലയാളി കേസുമായി ബന്ധപ്പെട്ട് വരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ അറിഞ്ഞുകൊണ്ട് നടത്തിയ കൊലപാതകമാണ് സന്ദീപിൻ്റേത്. കൊലയ്ക്ക് പിന്നിൽ ആദ്യം ഗുണ്ടാ സംഘങ്ങളെന്ന് എഴുതിയ ഡിവൈഎഫ്‌ഐ നേതാവ് പോസ്റ്റ് പിന്‍വലിച്ച് സിപിഎം നേതാക്കളുടെ ആജ്ഞ അനുസരിച്ച് കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ്സാണെന്ന് മാറ്റി എഴുതിയതിലും ഇത് വ്യക്തമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

3

എന്നാൽ, കൊലപാതകം വ്യക്തി വിരോധം മൂലമാണെന്ന് പൊലീസ് പറഞ്ഞിട്ടുണ്ടോയെന്ന് അറിയില്ല. സംഭവത്തിനു പിന്നിൽ ആർഎസ്എസ് ബിജെപി പ്രവർത്തകരാണ്. ഇവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സന്ദീപിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം സി പിഎം ഏറ്റെടുക്കും. കുടുംബത്തെ പാർട്ടി സംരക്ഷിക്കും. ഭാര്യ സുനിതയ്ക്ക് സ്ഥിരം ജോലി ഉറപ്പാക്കുമെന്നും തിരുവല്ലയിലെ വീട്ടിലെത്തിയ കോടിയേരി കുടുംബാംഗങ്ങളെ കണ്ടശേഷം മാധ്യമങ്ങളോട് പറഞ്ഞു.

മകളുടെ പഠനത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കും. കുട്ടികളുടെ പഠനവും സിപിഎം ജില്ലാ നേതൃത്വം ഏറ്റെടുക്കും. അക്രമരാഷ്ട്രീയം ആർഎസ്എസ് ഉപേക്ഷിക്കണം. സമാധാനത്തിന്‍റെ പാതയാണ് സിപിഎം പിന്തുടരുന്നത്. അത് ദൗര്‍ബല്യമായി കണ്ടാല്‍ ജനങ്ങള്‍ പ്രതിരോധിക്കുമെന്നും കോടിയേരി പറഞ്ഞു.

4

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിലെ വയലിൽ വച്ച് സന്ദീപിനെ ഒരുസംഘം ഗുണ്ടകൾ ചേർന്ന് വെട്ടിയും കുത്തിയും ക്കൊലപ്പെടുത്തിയത്. വയലിന് സമീപത്തെ ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഗുണ്ടാ സംഘം ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു.

ശരീരമാസകലം സന്ദീപിനെ വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു. ആഴത്തിലുള്ള മുറിവേറ്റിട്ടുള്ളതായും നെഞ്ചിൽ മാത്രം ഒൻപത് കുത്തുകളേറ്റിട്ടുണ്ടെന്നും പിന്നീട് കണ്ടെത്തി.ആശുപത്രിയിലെത്തിച്ചെങ്കിലും സന്ദീപ് മരിക്കുകയായിരുന്നു.

അതിനിടെ, സിപിഎം പെരിങ്ങ ലോക്കൽ സെക്രട്ടറി സന്ദീപ് വധക്കേസിലെ പ്രതികൾക്കെതിരെ ഹരിപ്പാട് സ്റ്റേഷനിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തു. കരുവാറ്റ സ്വദേശി അരുണിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് കേസ്. ജിഷ്ണു, പ്രമോദ്, നന്ദു എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. അരുണിനെ തട്ടിക്കൊണ്ടുപോയി തിരുവല്ലയിൽ തടവിൽ പാർപ്പിച്ച് അക്രമം നടത്തിയെന്നാണ് കേസ്. സന്ദീപ് വധക്കേസിലെ മറ്റൊരു പ്രതി രതീഷിനു വേണ്ടിയായിരുന്നു അരുണിനെ തട്ടിക്കൊണ്ടുപോയതെന്നും എഫ് ഐ ആറിൽ പറയുന്നു.

സാരി ഇങ്ങനെയും ഉടുക്കാം അല്ലേ; അമല പോളിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Recommended Video

cmsvideo
Veena George's warning to Kerala after Omicron's warning | Oneindia Malayalam

English summary
Union Minister V Muraleedharan says CPM is trying to assassinate CPM LC secretary in Thiruvalla Peringa by threatening police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X