പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുതുവത്സരാഘോഷം: നിയന്ത്രണം കര്‍ശനമായി നടപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി

Google Oneindia Malayalam News

പത്തനംതിട്ട: പുതുവത്സരാഘോഷ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാപോലീസ് മേധാവി. പുതുവത്സര പിറവിയോട് അനുബന്ധിച്ചുള്ള ജനക്കൂട്ടവും ആഘോഷങ്ങളും ഇന്നു (ഡിസംബര്‍ 31) രാത്രി 10-നുശേഷം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയതായി ജില്ലാപോലീസ് മേധാവി അറിയിച്ചു. അവശ്യസന്ദര്‍ഭങ്ങളില്‍ ഡ്രോണ്‍ സംവിധാനം പ്രയോജനപ്പെടുത്തും. ശബ്ദ കോലാഹലങ്ങള്‍ തടയുന്നതിനും നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരുചക്രവാഹനത്തില്‍ ഉള്‍പ്പെടെ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ ശക്തമായ പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തി.

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ എത്തുന്ന കുടുംബങ്ങള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പാക്കാനും, ഹോട്ടലുകളിലും മറ്റും കോവിഡ് സുരക്ഷാ പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്. അതിര്‍ത്തികള്‍, ട്രെയിനുകള്‍ എന്നിവടങ്ങളില്‍ ലഹരിക്കടത്ത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കര്‍ശന പരിശോധനയുണ്ടാകും. മദ്യപിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗത തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് പരിശോധന ശക്തിപ്പെടുത്തി.

tt

വനിതാ പോലീസിനെയും ഡ്യൂട്ടിക്ക് നിയോഗിച്ചതായും ജില്ലാപോലീസ് മേധാവി അറിയിച്ചു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം പൊതുസ്ഥലങ്ങളില്‍ ഉണ്ടാവും. ജനുവരി ഒന്ന് രാത്രി 10 വരെ പോലീസ് കനത്ത ജാഗ്രത തുടരും. നിരത്തുകളിലും പൊതുസ്ഥലങ്ങളിലും നിയമലംഘനങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നിയമനടപടി കൈകൊള്ളുന്നതിന് നിര്‍ദേശം നല്‍കിയതായും, വീടുകളിലും മറ്റുമുള്ള ആഘോഷങ്ങള്‍ അതിരുവിടരുതെന്നും ജില്ലാപൊലീസ് മേധാവി അറിയിച്ചു.

English summary
Strict restrictions for New Year Celebrations in Pathanamthitta district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X