Get Updates
Get notified of breaking news, exclusive insights, and must-see stories!

പരിചയം ഇന്‍സ്റ്റഗ്രാമിലൂടെ: വിദ്യാർത്ഥിനിയെ ചെന്നൈയിലെത്തിച്ച് പീഡിപ്പിച്ചു, യുവാവ് പിടിയില്‍

പത്തനംതിട്ട: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം സ്ഥാപിച്ച് പത്തനംതിട്ട സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ ചെന്നൈയില്‍ കൊണ്ടുപോയി പീഡിപ്പിച്ച കോഴിക്കോട് വളയനാട് മാങ്കാവ് കുമ്പണ്ടന്ന കെ.സി. ഹൗസില്‍ ഫാസില്‍ (26) ആണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയെ കാണ്‍മാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ കഴിഞ്ഞ മാസം 28 ന് പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി

പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി ഫാസിലിനൊപ്പമാണ് പോയതെന്ന് കണ്ടെത്താന്‍ സാധിച്ചു. കുട്ടിയെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളും ഫോണ്‍ നമ്പറും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എന്നാല്‍ ഇരുവരും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതിനാല്‍ എവിടെയാണെന്ന് കണ്ടെത്താന്‍ സാധിച്ചില്ല.

എന്താ ഒരു മൊഞ്ച്: അഴകിന്‍ നിറകുടം, വീണ്ടും വൈറല്‍ ചിത്രങ്ങളുമായി ഭാവന

തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ

തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തമിഴ്നാട്ടിലേക്ക് കടന്നതായി കണ്ടെത്തിയത്. ചെന്നൈ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയേയും ഫാസിലിനേയും കണ്ടെത്തുകയായിരുന്നു. നാട്ടിലേക്ക് എത്തിച്ച പെണ്‍കുട്ടിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയപ്പോഴാണ് പീഡന വിവരം പുറത്ത് വരുന്നത്

ചെന്നൈയില്‍ ലോഡ്ജുകളിലും വീട്ടിലുംവെച്ച് പലതവണ യുവാവ്

ചെന്നൈയില്‍ ലോഡ്ജുകളിലും വീട്ടിലുംവെച്ച് പലതവണ യുവാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യംചെയ്തശേഷം അറസ്റ്റുരേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ്‌ചെയ്തു. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാര്‍, ഇന്‍സ്‌പെക്ടര്‍ ജിബു ജോണ്‍, എസ് ഐമാരായ അനൂപ് ചന്ദ്രന്‍, ജ്യോതി സുധാകര്‍, സി പി ഒമാരായ ഷെഫീഖ്, സുനി, എ എസ് ഐ. രാജീവ്, എസ് സി പി ഒ മണിലാല്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ പ്രണയം

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജുണില്‍ എറണാകുളത്ത് നിന്നും ഒരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം പള്ളിക്കര സ്വദേശി ശ്രീജിത്തിനെയാണ് വാളയാര്‍ പൊലീസ് പിടികൂടിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ചായിരുന്നു പീഡനം.

കുട്ടിയെ നിർബന്ധപൂർവ്വം പാലക്കാട് ലോഡ്ജില്‍ എത്തിച്ച്

കുട്ടിയെ നിർബന്ധപൂർവ്വം പാലക്കാട് ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുയായിരുന്നു പ്രതി. ഇതിനിടയില്‍ പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് പറഞ്ഞായിരുന്നു പീഡനം. കാക്കനാട് ഭാഗത്ത് പിക് അപ് വാന്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ശ്രീജിത്ത് എറണാകുളത്ത് നിന്ന് ബൈക്കില്‍ വാളയാറിലെത്തിയായിരുന്നു പെണ്‍കുട്ടിയെ കണ്ടിരുന്നത്. പിന്നീട് പെണ്‍കുട്ടി തന്നെ വിവരം വീട്ടുകാരോട് പറയുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+