100 കിലോ കഞ്ചാവുമായി കാറിൽ; തിരുവനന്തപുരത്ത് കഞ്ചാവ് വേട്ട; സ്ത്രീ ഓടിരക്ഷപ്പെട്ടു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട.. കാറിൽ കടത്തിയ നൂറ് കിലോയോളം കഞ്ചാവുമായ നാല് പേരാണ് പിടിയിലായത്. തിരുവനന്തപുരം നഗരത്തിലെ കണ്ണേറ്റുമുക്കിൽ വെച്ച് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. കരുമടം സ്വദേശി രതീഷ്, വിഷ്ണു, അഖിൽ, തിരുവല്ലം മേനിലം സ്വദേശി രതീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാറിൽ ഉണ്ടായിരുന്ന സ്ത്രീ എക്‌സൈസ് സംഘത്തെ കണ്ട് ഉടൻ ഓടിരക്ഷപ്പെട്ടു.
തിരുവനന്തപുരത്തു നിന്ന് വാടകയ്ക്ക് കാറെടുക്കുകയും അതേ കാറിൽ ആന്ധ്രയിൽനിന്ന് കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നതിനിടെയാണ് എക്‌സൈസ് സംഘം ഇവരെ പിന്തുടർന്ന് പിടിച്ചത്. കസ്റ്റഡിയിവൽ ഉള്ള 4 പേരിൽ കഞ്ചാവ് വാങ്ങാനെത്തിവരും ഉണ്ടെന്നാണ് വിവരം. നാല് പേകിൽ രണ്ട് പേർ കഞ്ചാവ് വാങ്ങാൻ എത്തിയവരാണെന്നാണ് വിവരം. പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും റിപ്പർട്ടുകളുണ്ട്.

ദിവസങ്ങൾക്ക് മുൻപാണ് പ്രതികൾ കാർ വാടകയ്ക്കെടുത്തത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പോകാനാണെന്നാണ് പറഞ്ഞിരുന്നത്. ഇന്നോവ കാറായിരുന്നു ഇവർ വാടകയ്ക്ക് എടുത്തത്. കുറച്ച് ദിവസം കഴിഞ്ഞ ഉടമ ജിപിഎസ് പരിശോധിച്ചപ്പോൾ കാർആന്ധ്രയിലാണ് ഉള്ളതെന്ന് മനസ്സിലായി. ആയിരക്കണക്കിന് സഞ്ചരിച്ചതായും മനസ്സിലായി.
ഇതിൽ സംശയം തോന്നിയ വാഹ ഉടമ എക്സൈസിനെ സംഭവം അറിയിച്ചു. തുടർന്ന് എക്‌സൈസും വാഹന ഉടമയും ജിപിഎസ് വഴി വാഹനത്തെ നിരീക്ഷിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ ആണ് വാഹനം കേരള അതിർത്തി കടന്നത്. തൊട്ടുപിന്നാലെ എക്‌സൈസ് സംഘത്തെ പിന്തുടർന്നു. കണ്ണേറ്റുമുക്കിൽ
വാഹനം നിർത്തിയതോടെ എക്‌സൈസ് സംഘം കാർ വളഞ്ഞ് പ്രതികളെ പിടികൂടി.
എന്നാൽ എക്സൈസ് സംഘത്തെ കണ്ട ഉടൻ കാറിൽ ഉണ്ടായിരുന്നവർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ മൂന്ന് പേരെ എക്സൈസ് പിടികൂടി ഒരാളെ നാട്ടുകാരാണ് പിടികൂടിയത്. എന്നാൽ സംഭവത്തിനിടെ വാഹനത്തിൽ ഉണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
നൂറുകിലോയോളം കഞ്ചാവ് 48 പൊതികൾ ആയാണ് കാറിൽ സൂക്ഷിച്ചിരുന്നത്. തിരുവനന്തപുരത്തെ വിവിധഭാഗങ്ങളിൽ വിൽപ്പന നടത്താമൻ ആയാണ് ആന്ധ്രയിൽ നിന്ന് കഞ്ചാവ് എത്തിച്ചത് എന്നാണ് നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായാ ണ് വിവരം.
ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടു വന്നിരുന്ന സംഘ ആണ് പിടിയിലായതെന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്. ചെക്‌പോസ്റ്റുകളിലെ പരിശോധന ഒഴിവാക്കാനാണ്, സ്ത്രികളെയും ഒപ്പം കൂട്ടി കുടുംബം പോകുന്നപോലെ ആണ് സംഘം പോയി വന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications