Get Updates
Get notified of breaking news, exclusive insights, and must-see stories!

ദത്ത് വിവാദം; മുന്‍കൂര്‍ ജാമ്യത്തിന് അനുപമയുടെ അച്ഛന്‍, ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ ഒന്നാം പ്രതി ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നു. പരാതിക്കാരി അനുപമയുടെ പിതാവാണ് ജയചന്ദ്രന്‍. താനറിയാതെ വ്യാജ രേഖയുടെ പിന്‍ബലത്തില്‍ കുഞ്ഞിനെ ദത്തുനല്‍കിയെന്നാണ് മാതാപിതാക്കള്‍ക്കെതിരായ അനുപമയുടെ പരാതി. കേസില്‍ നേരത്തെ മറ്റു പ്രതികള്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. അനുപമയുടെ മാതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അന്ന് ജാമ്യം ലഭിച്ചത്. പക്ഷേ, പിതാവ് മുന്‍കൂര്‍ ജാമ്യം തേടിയിരുന്നില്ല. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും.

c

കേസിലെ ഒന്നാം പ്രതിയാണ് ജയചന്ദ്രന്‍. അനുപമയുടെ മാതാവ് സ്മിതാ ജയിംസ്, സഹോദരി അഞ്ജു, അഞ്ജുവിന്റെ ഭര്‍ത്താവ് അരുണ്‍, ജയചന്ദ്രന്റെ സുഹൃത്തുക്കളും സിപിഎം പ്രാദേശിക നേതാക്കളുമായ രമേശ്, അനില്‍കുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ദത്ത് വിവാദത്തില്‍ അനുപമ സമരം തുടരുകയാണ്. കുട്ടിയെ ഉടന്‍ തിരിച്ചു നല്‍കുക, ദത്ത് നടപടിയില്‍ ആരോപണ വിധേയരായവരെ പദവിയില്‍ നിന്ന് നീക്കംചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് അനുപമയുടെ സമരം. അനുപമക്ക് പിന്തുണയുമായി കുഞ്ഞിന്റെ അച്ഛന്‍ അജിത്ത് കുമാറുമുണ്ട്. വിവാഹിതയാകും മുമ്പ് പിറന്ന കുഞ്ഞിനെ സംരക്ഷിക്കാമെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ കൊണ്ടുപോയി എന്നാണ് അനുപമ പറയുന്നത്. ജനിച്ച സമയത്ത് മാത്രമേ കുഞ്ഞിനെ കണ്ടിട്ടുള്ളൂ എന്നും അവര്‍ പറയുന്നു.

അനുപമയ്‌ക്കൊപ്പമാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ശക്തമായ നടപടി ഇതുവരെയുണ്ടായിട്ടില്ല. ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍, ശിശു ക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ സുനന്ദ എന്നിവരെ പുറത്താക്കണമെന്നാണ് അനുപമയുടെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ പ്രതികരിക്കണമെന്നും അനുപമ ആവശ്യപ്പെടുന്നു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ല. ആരോപണ വിധേയരെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും അനുപമ ആവശ്യപ്പെടുന്നു.

മൂര്‍ച്ഛയേറിയ നോട്ടം!! കുറുപ്പിലെ നായികയുടെ സാരി ലുക്ക് അടിപൊളി... ഏറ്റെടുത്ത് ആരാധകര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയം അറിഞ്ഞിട്ടും കൈയ്യൊഴിഞ്ഞുവെന്ന് വ്യക്തമാക്കുന്ന ശബ്ദ രേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അനുപമയുടെ അച്ഛനും അമ്മയും തീരുമാനിക്കട്ടെ എന്നും സര്‍ക്കാരിന് റോളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു എന്നാണ് പികെ ശ്രീമതി അനുപയോട് സംസാരിക്കുന്നത്. ഈ ശബ്ദരേഖ പുറത്തായത് സര്‍ക്കാരിന്റെ പരസ്യനിലപാടില്‍ സംശയം ജനിപ്പിക്കുന്നതാണ്. കുഞ്ഞിനെ അനുപമയ്ക്ക്് കിട്ടണമെന്നാണ് സര്‍ക്കാരും സിപിഎമ്മും പറയുന്നത്. അതേസമയം, മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ശബ്ദരേഖയിലെ വിവരം മറ്റൊന്നാണ്. ശ്രീമതിയും അനുപമയും തമ്മില്‍ സംസാരിച്ചത് സെപ്തംബര്‍ 25നാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+