തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എകെജി സെന്റർ ആക്രമിച്ചത് പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവ്?; പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന

Google Oneindia Malayalam News

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവ് ആണ് സൂത്രധാരനെന്ന് പൊലീസ് പറയുന്നു. ഈ നേതാവ് പൊലീസ് നിരീക്ഷണത്തിലാണ്.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന വിമാനത്തിലും ഈ വ്യക്തി ഉണ്ടായിരുന്നെന്ന് അന്വേഷണ സംഘം പറയുന്നു. പ്രതി വിദേശത്തേക്ക് കടന്നതായും വിവരമുണ്ട്. ആക്രമണം പദ്ധതിയിട്ടതും അതിന് വാഹനമടക്കം എത്തിച്ചതും ഇയാളാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിട്ടുണ്ട്.

akg

എകെജി സെന്റര്‍ ആക്രമണം നടന്നിട്ട് മാസങ്ങൾ ആയിട്ടും പ്രതിയെ പിടികൂടാൻ സാധിക്കാത്തിനെതിരെ വിമർശനം ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിർണായകമായ വിവരം പുറത്തുവന്നത്. പ്രതിയെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്ന ഘട്ടത്തിലാണ് ക്രൈംബ്രാഞ്ച് സംഘം.

അപകടം കണ്ടയുടന്‍ മന്ത്രി പുറത്തിറങ്ങി കുട്ടികളെ എടുത്ത് വാഹനത്തില്‍ കയറ്റി; രക്ഷകയായി വീണ ജോര്‍ജ്‌അപകടം കണ്ടയുടന്‍ മന്ത്രി പുറത്തിറങ്ങി കുട്ടികളെ എടുത്ത് വാഹനത്തില്‍ കയറ്റി; രക്ഷകയായി വീണ ജോര്‍ജ്‌

ജൂൺ 30ന് അർദ്ധരാത്രിയായിരുന്നു എകെജി സെന്ററിന് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നാലെ പ്രതികളെ ഉടൻ പിടികൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പ്രതികൾ ഉടൻ പിടിയിലാവുമെന്നും പോലീസും പറഞ്ഞിരുന്നു.

എലിസബത്ത് രാജ്ഞിയെ കാണാന്‍ രാജകുടുംബം മുഴുവനെത്തിയിട്ടും എന്തുകൊണ്ട് വില്യമിന്റെ ഭാര്യ വന്നില്ല?എലിസബത്ത് രാജ്ഞിയെ കാണാന്‍ രാജകുടുംബം മുഴുവനെത്തിയിട്ടും എന്തുകൊണ്ട് വില്യമിന്റെ ഭാര്യ വന്നില്ല?

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും പ്രതി ആരെന്ന് കണ്ടുപിടിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. വെടിക്കെട്ടിന് മാത്രം ഉപയോഗിക്കുന്ന വീര്യം കുറഞ്ഞതും, ശബ്ദം കുറഞ്ഞതുമായ രാസവസ്തു ആണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത് എന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു.

ഇതാണ് ഞങ്ങൾ കാണാൻ കാത്തിരുന്നത്..ആരതിക്കൊപ്പമുള്ള ഫോട്ടോയുമായി റോബിൻ

കുന്നുകുഴി ഭാഗത്ത് നിന്ന് ബൈക്കിൽ എത്തിയ ആളാണ് പടക്കം എറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ബൈക്കു നിർത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗിൽ നിന്ന് സ്‌ഫോടക വസ്തു എടുത്തെറിയുന്നത് ദൃശ്യത്തിലുണ്ട്. എറിഞ്ഞ ശേഷം തിരിച്ച് തിരിച്ച് കുന്നുകുഴി ഭാഗത്തേക്ക് വാഹനം ഓടിച്ച് പോവുകയും ചെയ്തു.

രണ്ട് ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം അന്വേഷിച്ചിട്ടും കേസ് അന്വേഷണം വഴിമുട്ടിയത് വലിയ വിവാദത്തിന് കാരണമായിരുന്നു.പ്രതി സഞ്ചരിച്ചത് ഹോണ്ട ഡിയോ മോഡല്‍ സ്‌കൂട്ടറില്‍ ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോണ്ട ഡിയോ മോഡല്‍ വാഹനങ്ങളെല്ലാം പരിശോധിച്ചു.

ഉച്ച ഉറക്കം തടി കൂട്ടുമോ..ഉച്ചയുറക്കം ആരോ​ഗ്യത്തിന് മോശമാണോ?..നിങ്ങൾക്കും ഉണ്ടോ ഈ സംശയങ്ങൾ..ഉത്തരം ഇതാ

350ല്‍ അധികം സ്‌കൂട്ടറുകളാണ് ആകെ പരിശോധിച്ചത്. സംശയം തോന്നിയ വാഹന ഉടമകളെ വിളിച്ച് ചോദ്യം ചെയ്തു. എന്നാല്‍ അക്രമിയുടെ വാഹനം ഡിയോയുട സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വണ്ടിയാണെന്നും അതിന്റെ ഹെഡ്‌ലൈറ്റ് രൂപമാറ്റം വരുത്തിയതാണെന്നും വാഹന വിദഗ്ധരില്‍ നിന്ന് വിവരം ലഭിച്ചു. അതോടെ വണ്ടി കേന്ദ്രീകരിച്ച അന്വേഷണവും വഴിമുട്ടിയിരുന്നു.

Thiruvananthapuram
English summary
AKG Center Attack: Investigation team has identified the accused who attacked AKG Center.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X