തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഞ്ചുതെങ്ങിൽ രണ്ടു മത്സ്യ തൊഴിലാളികളെ കൊലപ്പെടുത്തിയ കേസ്: രണ്ട് പ്രതികൾക്ക് കഠിന തടവും പിഴയും, 11 പ്രതികളെ കോടതി വെറുതെ വിട്ടു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ രണ്ടു മത്സ്യ തൊഴിലാളികളെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ രണ്ടുപേരെ കോടതി അഞ്ച് വർഷം കഠിന തടവിനും അൻപതിനായിരം രൂപ വീതം പിഴയും ശിക്ഷിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ ജോയി എന്ന ജോബായ്,ഫ്രെഡി എന്നിവരെയാണ് നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.

<strong><br>ഇനിയാണ് ശരിക്കും 'ജോര്‍ജ്ജേട്ടന്‍സ് പൂരം'!!! പിസി ജോര്‍ജ്ജിനും ബിജെപിക്കും ട്രോള്‍ പൂരം!!!</strong>
ഇനിയാണ് ശരിക്കും 'ജോര്‍ജ്ജേട്ടന്‍സ് പൂരം'!!! പിസി ജോര്‍ജ്ജിനും ബിജെപിക്കും ട്രോള്‍ പൂരം!!!

ക്ളമന്റ് ,പനിയടിമ എന്നീ മത്സ്യതൊഴിലാളികൾ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിയ്ക്കണം. കേസിലെ 11 പ്രതികളെ കോടതി വെറുതെ വിട്ടു. 2003 ഏപ്രിൽ 19 നാണ് ക്ളമന്റും പനിയടിമയും കൊല്ലപ്പെട്ടത്. കായിക്കരകടപ്പുറത്ത് മഠംപളളികരക്കാർ കമ്പവലയിട്ട് പിടിച്ച മീനിൽ ഒരെണ്ണം വലയിൽ നിന്ന് ചാടി പുറത്തേയ്ക്ക് പോയി.

Crime

കണ്ടുനിന്ന മണ്ണാംകുളത്ത് കരയിലെ രാജു ആ മീനിനെ എടുത്തു . ഇതേ ചൊല്ലി ഇരു കരക്കാരും തമ്മിൽ വാക്കേറ്രം ഉണ്ടാകുകയും പ്രതി ജോയിയുടെ സഹോദരൻ സ്റ്റാറിയെ മഠപ്പളളിക്കാരൻ പിടിച്ചുതള്ളുകയും ചെയ്തു. ഇത് ചോദിയ്ക്കാനായി അന്നേദിവസം രാത്രിയിൽ പ്രതികൾ മറുകരയിൽ എത്തിയിരുന്നു. രാത്രിയിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്ര ക്ളമന്റും പനിയടിമയും കൂടി സുഹൃത്തുക്കളോടൊപ്പം ആശുപത്രിയിൽ പോകാൻ നിൽക്കുമ്പോൾ പ്രതികൾ ജീപ്പ് ഇടിച്ചു വീഴ്ത്തിയ ശേഷംഇരുവരെയും വെട്ടിയും കുത്തിയും കൊലപ്പെടുത്തി എന്നാണ് കേസ്.

Thiruvananthapuram
English summary
Anjutheng murder case; 2 culprit got life sentence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X