തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെ ബോംബേറ്; മുതിര്‍ന്ന നേതാക്കള്‍ സംഭവ സ്ഥലത്തെത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് എ കെ ജി സെന്ററിന് നേരെ ബോംബേറ്. ഗേറ്റിന് മുന്നിലാണ് ബോംബാക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. വലിയ ശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ ഡി എഫ് കണ്‍വീനറുമായ ഇ പി ജയരാജന്‍ പറഞ്ഞു.

സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരാള്‍ ബൈക്കിലെത്തി എ കെ ജി സെന്ററിന് നേരെ ബോംബെറിയികയായിരുന്നു. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, പി കെ ശ്രീമതി, എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. നാടന്‍ ബോംബാണ് എറിഞ്ഞതെന്നാണ് വിവരം. എ കെ ജി സെന്ററിന്റെ പ്രധാന ഗേറ്റിന് മുന്നിലേക്കാണ് ബോംബെറിഞ്ഞത്.
സ്വിം സ്യൂട്ടില്‍ നീരാടി ദിവ്യ പ്രഭ; ഗ്ലാമറസ് ലുക്ക് പൊളിച്ചെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍
സംഭവത്തില്‍ പ്രതികരിച്ച് സി പി എം രംഗത്തെത്തി. എ കെ ജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തില്‍ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില തകര്‍ന്നു എന്ന മുറവിളി സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് എകെജി സെന്ററിന് നേരെ അക്രമണം നടത്തിയിരിക്കുന്നത്.
പാര്‍ടിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. പാര്‍ടി ഓഫീസുകളെ അക്രമിക്കുക, പാര്‍ടി പതാക പരസ്യമായി കത്തിക്കുക, ദേശാഭിമാനി പോലുള്ള മാധ്യമ സ്ഥാപനങ്ങളെ അക്രമിക്കുക തുടങ്ങിയ പ്രകോപനപരമായ അക്രമങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് വലതുപക്ഷ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും സംസ്ഥാന കേന്ദ്രത്തെ അക്രമിക്കുന്ന പ്രവര്‍ത്തനത്തിന്റെ ഗൂഢലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്കാകണം. സംസ്ഥാനത്തെ യുഡിഎഫ്, ബിജെപി കൂട്ടുകെട്ട് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി ചെറുക്കാനാകണം.
നേരത്തെ മുഖ്യമന്ത്രിയെ ഉള്‍പ്പെടെ അക്രമിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയും, അവര്‍ക്ക് ഒത്താശ ചെയ്യുക മാത്രമല്ല പൂമാലയിട്ട് സ്വീകരിക്കുകയും ചെയ്യുന്നവര്‍ ഏതറ്റം വരെയും പോകുമെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. യുഡിഎഫും, ബിജെപിയും എല്ലാ വര്‍ഗ്ഗീയ ശക്തികളും ഇടതുപക്ഷത്തിനെതിരായി ഒന്നിച്ചു നില്‍ക്കുകയാണ്. ഈ രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി നേരിടാനുള്ള ഉന്നതമായ രാഷ്ട്രീയ ബോധം എല്ലാ പാര്‍ടി സഖാക്കളും ഉയര്‍ത്തിപ്പിടിക്കണം. എകെജി സെന്ററിന് നേരെ അക്രമം സൃഷ്ടിച്ച് പ്രകോപനം സൃഷ്ടിക്കാനുള്ള യുഡിഎഫ് തന്ത്രങ്ങളില്‍ ഏതൊരു കാരണവശാലും പാര്‍ടിയെ സ്‌നേഹിക്കുന്നവര്‍ കുടുങ്ങിപ്പോകരുതെന്നും കോടിയേരി ബാലകൃഷ്ണന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
എ കെ ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണം അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ കാര്യമാണെന്ന് കെകെ ശൈലജ എം എല്‍ എ പറഞ്ഞു. പാര്‍ട്ടി ഓഫീസിന് നേരെയുണ്ടായ ഈ ആക്രമണത്തെ മുഴുവന്‍ ജനാധിപത്യവിശ്വാസികളും അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണേണ്ടതുണ്ട്. എന്നാല്‍ കലാപമുണ്ടാക്കാനുള്ള ചിലരുടെ നീക്കത്തെ തിരിച്ചറിഞ്ഞ് സംയമനം പാലിക്കുന്നതിനും സമാധാനപരമായി പ്രതിഷേധങ്ങള്‍ രേഖപ്പെടുത്താനും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒരുമിക്കണം.
നാട്ടില്‍ ആസൂത്രിതമായി അക്രമമുണ്ടാക്കാന്‍ യുഡിഎഫ് നടത്തുന്ന ശ്രമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടു. അക്രമി ആരാണെന്ന് തിരിച്ചറിഞ്ഞില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ഇടതുപക്ഷത്തിനെതിരായ പ്രതിഷേധങ്ങളുടെ മറവില്‍ സംസ്ഥാനത്തിന്റെ ക്രമസമാധാനനിലയെ തകര്‍ക്കും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ചിലര്‍ നേതൃത്വം നല്‍കിയത്.
Recommended Video
ജനാധിപത്യ വിശ്വാസികളായ മുഴുവനാളുകളും പ്രധാനമായും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തകര്‍ ഈ പ്രകോപനങ്ങളില്‍ വീണുപോവാതെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനൊപ്പം സംയമനം പാലിക്കാനും തയ്യാറാവണം.
ബഹുജനങ്ങളെ അണിനിരത്തി ഈ അക്രമത്തിനെതിരെ ഇടതുപക്ഷവും സിപിഐഎമ്മും ശക്തമായ ജനാധിപത്യ പ്രതിഷേധം സംഘടിപ്പിക്കും. അക്രമികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാന്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും മുന്നോട്ടു വരണമെന്നും കെ കെ ശൈലജ അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications