Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂവീളിയുയർത്തി 'ചിന്നതോവാള' ; ഉത്രാടതലേന്ന് മെച്ചപ്പെട്ട കച്ചവടം നടക്കുമെന്ന് വ്യാപാരികൾ

തിരുവനന്തപുരം : കൊവിഡ് മഹാമാരി ഓണത്തിൻ്റെ നിറംകെടുത്തില്ലെന്ന പ്രതീക്ഷയിൽ തെക്കൻ കേരളത്തിലെ പ്രശസ്തമായ കാഞ്ഞിരംകുളത്തെ പൂവിപണി. 'ചിന്നതോവാള ' എന്ന് പേരുള്ള കാഞ്ഞിരംകുളത്തെ പൂവിപണിയിൽ പൂക്കളമിടാനുള്ള ജമന്തി, അരളി, വാടാമുല്ല, റോസ, മുല്ല തുടങ്ങിയ പൂക്കൾക്ക് വില കുറവാണ്. തിരുവോണതലേന്ന് പൂക്കൾക്ക് വില വർധിക്കുമെന്നും കഴിഞ്ഞവർഷത്തെതിൽ നിന്നും വിപണി സജീവമാകുന്നമെന്നും കച്ചവടക്കാർ പറയുന്നു.

കിടിലം ഹോട്ട് ലുക്കിൽ സാധിക , ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്

1

തിരുവനന്തപുരം നഗരത്തിലെ പലഭാഗങ്ങളിൽ നിന്ന്‌ ആയിരക്കണക്കിന് ആളുകൾ പൂതേടിയെത്തിയിരുന്ന പ്രധാനസ്ഥലമായിരുന്നു തീരദേശ മേഖല കൂടിയായ കാഞ്ഞിരംകുളം. തോവാള മാർക്കറ്റും തലസ്ഥാനത്തെ ചാലക്കമ്പോളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പൂക്കൾ വിറ്റഴിക്കപ്പെടുന്നയിടം കൂടിയാണ് ഇവിടം.

2

കൊവിഡ്ക്കാലം ഇവിടത്തെ പൂക്കച്ചവടക്കാരുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ലോക്ഡൗണിനു മുൻപ് ഇവിടെ പതിനഞ്ചിലധികം കടകളിലായി നൂറോളം തൊഴിലാളികളാണ് രാത്രിയും പകലും ഒഴിവില്ലാതെ പൂകെട്ടലും വിൽപ്പനയുമായി ഉപജീവനം നടത്തിയിരുന്നത്.

3

ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും സ്വകാര്യ ക്ഷേത്രങ്ങളിലും പതിവുപൂജകൾ മാത്രമായതും മറ്റ് ആഘോഷങ്ങൾ ഒന്നും ഇല്ലാതായതും ഇവിടെയുള്ള പൂക്കച്ചവടക്കാരെ ദുരിതത്തിലാക്കി. പൂവിൽപ്പനയുടെ പ്രധാന സീസൺ മാർച്ചു മുതലുള്ള ഉത്സവകാലം മുതൽ ഓണം വരെ തുടരുമായിരുന്നു. നിരവധി താത്‌കാലിക പൂക്കടകളും ഈ സമയത്ത് കാഞ്ഞിരംകുളത്ത് നിരക്കും.

4

എന്നാൽ, ഉത്രാടത്തോടനുബന്ധിച്ച് വിപണി വീണ്ടും കാര്യമായി സജീവമാകുമെന്നാണ് കച്ചവടക്കാർ പ്രതീക്ഷിക്കുന്നത്. ഭേദമില്ലാത്ത വില്പന ഇക്കുറി നടക്കുന്നമെന്ന പ്രതീക്ഷയാണുള്ളതെന്നും അത്തപൂക്കളമിടാൻ ഉപയോഗിക്കുന്ന പൂക്കൾക്ക് വില നന്നേ കുറവാണെന്നും സുഭാഷ് പൂക്കടയുടെ ഉടമ കൂടിയായ സുനീഷ് പറയുന്നു.

5

രണ്ടു വര്‍ഷത്തെ പ്രളയവും കൊവിഡും തീര്‍ത്ത പ്രതിസന്ധികളില്‍ വില്പനയില്ലാതായതോടെ നാട്ടിന്‍പുറങ്ങളിലുള്‍പ്പെടെ പൂക്കൃഷിയില്‍ കുറവ് വന്നിട്ടുണ്ട്. പിച്ചി, മുല്ല, ചെണ്ടുമല്ലി, വിവിധയിനം ജമന്തികള്‍, വാടാമല്ലി, അരളി എന്നീ പൂക്കള്‍ കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ട്, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, പൊള്ളാച്ചി, തോവാള, ഡിണ്ടിഗൽ, ഹൊസൂർ, മധുര എന്നിവിടങ്ങളില്‍ നിന്നാണ് എത്തിയിരുന്നത്. നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ പൂവിന്റെ വരവിനും കുറവ് സംഭവിച്ചിട്ടുണ്ട്.

6

ഓണത്തിന് മുമ്പ് ദിവസവും 15,000 രൂപവരെ കച്ചവടമുണ്ടായിരുന്ന കടകളില്‍ കൊവിഡിന്റെ ആദ്യ വരവില്‍ വലിയ ഇടിവാണ് സംഭവിച്ചത്. ഉണ്ടായിരുന്നതിൽ കാൽ ശതമാനമായി കച്ചവടം കുറഞ്ഞു. 15, 000 രൂപയുടെ കച്ചവടം ഉണ്ടായിരുന്നിടത്ത് 5,000 രൂപയായി. രണ്ടാം വരവില്‍ 3000 രൂപയ്ക്കുള്ള കച്ചവടമേ മാത്രമേ നടക്കുന്നുള്ളൂവെന്നാണ് വ്യാപാരികള്‍ പറയുന്നത്.

7

പൂക്കൾ കൂടുതലായി സ്റ്റോക്ക് ചെയ്യുന്നുണ്ട്. തിരുവോണ തലേന്ന് മികച്ച കച്ചവടമാണ് പ്രതീക്ഷിക്കുന്നത്. പൂക്കളുടെ വില വിവരത്തിൽ ചെറിയ വ്യത്യാസങ്ങൾ വന്നേക്കാമെന്നും പൂക്കട ഉടമ കൂടിയായ സുനീഷ് പറയുന്നു.

കാഞ്ഞിരംകുളം പൂ മാർക്കറ്റിൽ പൂക്കളുടെ ഇന്നത്തെ വില ഇങ്ങനെ:

മഞ്ഞ ജമന്തി - കിലോ 100 രൂപ

റോസ - കിലോ 150 രൂപ

വാടാമുല്ല - കിലോ 100 രൂപ

ചുവപ്പു ജമന്തി - കിലോ 100 രൂപ

അരളി - കിലോ 150 രൂപ

അമ്മയെ പോലെ തന്നെ അതിസുന്ദരി , സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ജാൻവിയുടെ ഫോട്ടോഷൂട്ട്

ഹോട്ട് ആന്‍ഡ് ഗ്ലാമറസ് ലുക്കില്‍ വീണ്ടും സംയുക്ത ; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+