Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് മുൻനിര പോരാളി, ഒടുവിൽ കൊവിഡിന് കീഴടങ്ങി ഡിവൈഎഫ്‌ഐ പ്രവര്‍ത്തക ആശ

തിരുവനന്തപുരം: നാടിന് വേദനയായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണി പോരാളിയായി നിന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തക ആശയുടെ മരണം. 26കാരിയായ ആശ കൊവിഡ് ബാധിച്ചാണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രിയോടെയാണ് ആശയ്ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടത്. തുടര്‍ന്ന് ആദ്യം ബാലരാമപുരത്തെ ആശുപത്രിയിലും പിന്നീട് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

മെഡിക്കല്‍ കോളേജിലേക്ക് ആംബുലന്‍സില്‍ കൊണ്ട് പോകുന്ന വഴിയില്‍ ആശയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടര്‍ന്ന് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് കൊവിഡ് വൈറസ് ബാധ കണ്ടെത്തിയത്. തുടര്‍ന്ന് ആശയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ മരണം സംഭവിക്കുകയായിരുന്നു.

covid

പാറശാല ചെറുവാരക്കോണത്തെ സ്വകാര്യ ലോ കോളേജില്‍ അവസാന വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയാണ് ആണ്. ഡിവൈഎഫ്‌ഐ ബാലരാമപുരം നോര്‍ത്ത് മേഖലാ കമ്മിറ്റി അംഗമാണ് ആശ. എസ്എഫ്‌ഐ ലോക്കല്‍ വൈസ് പ്രസിഡണ്ടും ബാലരാമപുരം പഞ്ചായത്തിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗവും ആയിരുന്നു. കൊവിഡ് ആദ്യതരംഗ സമയം മുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആശ മുന്‍നിരയിലുണ്ടായിരുന്നു.

പ്രദേശത്ത് കൊവിഡ് പോസിറ്റീവ് ആയ ആളുകളെ ആശുപത്രിയില്‍ എത്തിക്കുന്നത് മുതല്‍ രോഗികള്‍ക്ക് വീടുകളില്‍ മരുന്നും ഭക്ഷണവും അടക്കം എത്തിക്കുന്നതിലും കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ സംസ്‌ക്കാര ചടങ്ങുകളിലും ക്വാറന്റൈനിലിരിക്കുന്നവര്‍ക്ക് ഭക്ഷണം ഉണ്ടാക്കുന്ന സാമൂഹിക അടുക്കളകളിലും ആശ സജീവമായിരിന്നു. മികച്ച കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ആശയെ ബാലരാമപുരം പഞ്ചായത്ത് അനുമോദിച്ചിരുന്നു. വില്ലിക്കുളം മേലേത്തട്ട് പുത്തന്‍ വീട്ടില്‍ സുരേന്ദ്രന്റെയും ശൈലജയുടേയും മകളാണ്. ആര്‍ഷ, അജേഷ് എന്നിവര്‍ സഹോദരങ്ങളാണ്.

ആരെയാണീ നോക്കുന്നത്? ദിലീപിന്റെയും കാവ്യയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ആശയുടെ മരണത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അനുശോചനം അറിയിച്ചു. '' മരണമടഞ്ഞ കോവിഡ് മുന്നണി പോരാളിയായിരുന്ന ബാലരാമപുരം വില്ലിക്കുളം തലയല്‍ മേലെത്തട്ട് വീട്ടില്‍ എസ്.ആര്‍. ആശയുടെ (24) വീട്ടുകാരെ വിളിച്ച് ആരോഗ്യ വകുപ്പിന്റെ അനുശോചനം അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ആശയുടെ വേര്‍പാട് വേദനാജനകമാണ്. കോവിഡ് ആദ്യതരംഗം മുതല്‍ പോസിറ്റീവ് ആയവരെ ആശുപത്രികളില്‍ എത്തിക്കുന്നതിനും അവര്‍ക്ക് മരുന്നും മറ്റ് സാധനങ്ങളും എത്തിക്കുന്നതിനും ആശ മുന്നില്‍ നിന്നിരുന്നു. സംസ്‌കാരച്ചടങ്ങുകളില്‍ നേരിട്ട് പങ്കെടുത്തിരുന്ന ആശ പഞ്ചായത്തിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗവും സമൂഹ അടുക്കളയിലെ സ്ഥിര സാന്നിധ്യവുമായിരുന്നു. അവസാനവര്‍ഷ എല്‍.എല്‍.ബി. വിദ്യാര്‍ത്ഥിയായ ആശ പഠനത്തോടൊപ്പമാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പങ്കുചേര്‍ന്നത്. ആശയുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+