സ്വര്‍ക്കണടത്ത് കേസില്‍ മങ്ങല്‍.... തിരിച്ചുവരാന്‍ സിപിഎം, വീടുകളില്‍ സര്‍ക്കാര്‍ അനുകൂല വിശദീകരണം!!
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ സിപിഎം ഇറങ്ങുന്നു. തദ്ദേശതിരഞ്ഞെടുപ്പ് അടക്കം വരുന്ന സാഹചര്യത്തില്‍ ജനങ്ങളിലേക്ക് ഇറങ്ങി വിശദീകരിക്കാനാണ് സിപിഎം തീരുമാനം. സര്‍ക്കാര്‍ അനുകൂല വിശദീകരണമാണ് പാര്‍ട്ടി നടത്തുന്നത്. വീടുകള്‍ തോറും ലഘുലേഖ വിതരണം ചെയ്താണ് സിപിഎം സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ അനുകൂല വിശദീകരണം നല്‍കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് ബന്ധമില്ലെന്ന വാദമാണ് ഉന്നയിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ലഘുലേഖയില്‍ പറയുന്നു. കേസില്‍ ആരോപണ വിധേയനായ ശിവങ്കറിനെ പൂര്‍ണമായും പാര്‍ട്ടി വിശദീകരണത്തിലൂടെ തള്ളിക്കളയുന്നുണ്ട്. ശിവശങ്കറിനെതിരെ സര്‍ക്കാര്‍ നടപടി എടുത്തെന്നും, അറ്റാഷെയ്ക്ക് രാജ്യം വിടാന്‍ കളമൊരുക്കിയത് കേന്ദ്ര സര്‍ക്കാരാണെന്നും പ്രചാരണത്തിലുണ്ട്. സ്വര്‍ണക്കടത്ത് കേസിനെ സോളാര്‍ കേസുമായി താരതമ്യം ചെയ്യാനാണ് ശ്രമമെന്നും, മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴയ്ക്കുന്നത് ബോധപൂര്‍വമായ നീക്കമാണെന്നും ലഘുലേഖയില്‍ പറയുന്നുണ്ട്.
അതേസമയം എല്‍ഡിഎഫ് തുടര്‍ഭരണം നേടുമോ എന്ന ആശങ്കയാണ് പ്രതിപക്ഷത്തിന് ഉള്ളതെന്നും ഇതില്‍ പറയുന്നുണ്ട്. എന്നാല്‍ ഒറ്റക്കെട്ടായി സ്വര്‍ണക്കടത്ത് കേസിനെ നേരിടാന്‍ ശ്രമിക്കുമ്പോഴും എത്രത്തോളം ഇത് വിജയിക്കുമെന്ന കാര്യത്തില്‍ സിപിഎമ്മിന് ആശങ്കയുണ്ട്. ഇതിനിടെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിന്റെ ലോക്കറുകള്‍ തുറന്നത് 2018 നവംബറിലാണെന്ന് കണ്ടെത്തി. സ്വര്‍ണക്കടത്ത് ആരംഭിച്ചത് പക്ഷേ ഇതേ വര്‍ഷം ജൂലായിലാണ്. ഈ ലോക്കറിന്റെ താക്കോല്‍ സൂക്ഷിച്ചത് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ വേണുഗോലായിരുന്നു.
ശിവശങ്കറാണ് ലോക്കര്‍ തുടങ്ങാന്‍ സ്വപ്‌നയ്ക്ക് വേണുഗോപാലിനെ പരിചയപ്പെടുത്തിയത്. ശിവശങ്കറിന്റെ സുഹൃത്താണ് വേണുഗോപാല്‍. ലോക്കറുടെ താക്കോല്‍ സൂക്ഷിച്ചിരുന്നത് അയ്യരാണെന്ന് വ്യക്തമായിട്ടുണ്ട്. ഇത് അനധികൃത ഇടപാടുകള്‍ക്കായിരുന്നുവെന്ന് സൂചനയുണ്ട്. ഈ ലോക്കര്‍ പലതവണയായി വേണുഗോപാല്‍ തുറന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. സ്വപ്‌ന നിര്‍ദേശിച്ചവരുടെ കൈയ്യില്‍ പണം കൊടുത്തുവിടുകയായിരുന്നു വേണുഗോപാല്‍. ഇയാളുടെ പങ്കും ഇടപാടില്‍ അന്വേഷണത്തിന്റെ ഭാഗമാണ്. തനിക്ക് ഇടപാടുകളില്‍ പങ്കില്ലെന്നാണ് വേണുഗോപാലിന്റെ മൊഴി.