വീണയ്ക്കും റിയാസും പിന്നാലെ ശിവൻകുട്ടിയും, പരീക്ഷാ ഭവനിൽ മന്ത്രിയുടെ മിന്നൽ പരിശോധന
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെയും മാതൃക പിന്തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും. തിരുവനന്തപുരം പരീക്ഷാ ഭവനില്‍ ശിവന്‍കുട്ടി മിന്നല്‍ പരിശോധന നടത്തി. മിന്നല്‍ പരിശോധന നടത്തിയതിന്റെ വീഡിയോ മന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു ജീവനക്കാരെ ഞെട്ടിച്ച് കൊണ്ട് മന്ത്രി പരീക്ഷാ ഭവന്‍ ഓഫീസില്‍ എത്തിയത്.
പരീക്ഷാ ഭവനിലേക്ക് വിളിക്കുന്ന അപേക്ഷകർക്കും പരാതിക്കാർക്കും വേണ്ട വിവരങ്ങൾ ലഭിക്കുന്നില്ലെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. മാത്രമല്ല പലപ്പോഴും വിളിച്ചാൽ റിസപ്ഷനിൽ ആരും ഫോണെടുക്കുന്നില്ലെന്നും പരാതി ഉയരുകയുണ്ടായി. ഈ സാഹചര്യത്തിലാണ് പരീക്ഷാ ഭവനിലെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനുളള മന്ത്രിയുടെ അപ്രതീക്ഷിത സന്ദർശം. ഏകദേശം പത്ത് മിനുറ്റോളം മന്ത്രി വി ശിവൻകുട്ടി പരീക്ഷാ ഭവനിൽ ചിലവഴിച്ചു.
പരീക്ഷാഭവനിൽ എത്തിയ ജീവനക്കാരുമായി സംവദിച്ചു. മന്ത്രി നേരെ റിസപ്ഷനിലേക്ക് നേരെ കയറിച്ചെന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഉന്നത ഉദ്യോഗസ്ഥരോട് മന്ത്രി തനിക്ക് ലഭിച്ച പരാതികൾ ചൂണ്ടിക്കാട്ടി. അപേക്ഷകരുടെയും പരാതിക്കാരുടെയും ഫോൺ അറ്റൻഡ് ചെയ്യാൻ കൂടുതൽ ആളുകളെ നിയോഗിക്കണമെന്നും വേണ്ടിവന്നാൽ കൂടുതൽ ടെലിഫോൺ ലൈനുകൾ ഇതിനായി ഉപയോഗിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇത്തരത്തിലുള്ള പരാതി ഇനിമേൽ ഉണ്ടാകരുതെന്നും അതിനു വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. വേണ്ട നടപടികൾ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ മന്ത്രിയ്ക്ക് ഉറപ്പു നൽകി. . റിസപ്‌ഷനും പരിസരപ്രദേശങ്ങളും വൃത്തിയാക്കണമെന്ന നിർദേശം കൂടി നൽകിയാണ് ശിവൻകുട്ടി പരീക്ഷാ ഭവനി നിന്നും മടങ്ങിയത്.
എന്തൊരു സുന്ദരി! പ്രിയ താരം ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ

തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് കഴിഞ്ഞ വെള്ളിയാഴ്ച മിന്നൽ സന്ദർശനം നടത്തിയിരുന്നു. രാത്രി 10.30 യ്ക്ക് ശേഷം ആയിരുന്നു മന്ത്രിയുടെ സന്ദർശനം. ആദ്യം കാഷ്വാലിറ്റിയിലാണ് എത്തിയത്. ഒബ്സർവേഷൻ റൂമുകൾ, വാർഡുകൾ എന്നിവ സന്ദർശിച്ചു. രോഗികളും ഒപ്പമുളളവരുമായി മന്ത്രി ആശയവിനിമയം നടത്തി. മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരുമായി ആശയ വിനിമയം നടത്തി. മൂന്ന് മണിക്കൂറോളം മെഡിക്കൽ കോളേജിൽ ചെലവഴിച്ചാണ് മന്ത്രി തിരിച്ച് പോയത്. ആശുപത്രി സന്ദർശനത്തിന്റെ വീഡിയോ മന്ത്രി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു.
തിരുവനന്തപുരം റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും കഴിഞ്ഞ ദിവസം മിന്നൽ സന്ദർശനം നടത്തിയിരുന്നു. റസ്റ്റ് ഹൗസിലെ വൃത്തിഹീനമായ സാഹചര്യത്തില്‍ മന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കാത്ത ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി സന്ദര്‍ശന സ്ഥലത്തു വച്ചു തന്നെ ബില്‍ഡിംഗ് ചീഫ് എഞ്ചിനിയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത് ഒരു നിലയിലും പ്രോത്സാഹിപ്പിക്കാന്‍ പറ്റുന്ന പ്രവണത അല്ലെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
''ഇങ്ങനെ ഒക്കെ പോയാല്‍ മതി എന്ന് ആരെങ്കിലും കരുതിയാല്‍, ഇങ്ങനെ ഒന്നും അല്ല പോകാന്‍ പോകുന്നത്. അത് ഏത് ഉദ്യോഗസ്ഥനായാലും. തെറ്റായ രീതിയില്‍ ചിന്തിക്കുന്നവര്‍ അങ്ങനെ കരുതി സര്‍ക്കാര്‍ എടുത്ത ഒരു നിലപാടിന് വിരുദ്ധമായ സമീപനം കൈക്കൊണ്ടാല്‍ അതിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് മാത്രമല്ല അതിനെ വച്ചു പൊറുപ്പിക്കുകയും ഇല്ല''. ശക്തമായ നിലപാട് എടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.












Click it and Unblock the Notifications