Get Updates
Get notified of breaking news, exclusive insights, and must-see stories!

മരയ്ക്കാറിന്റെ റീലിസ് കാരണമല്ല ചലച്ചിത്രമേള നീട്ടിവച്ചത്; പ്രതികരിച്ച് കമൽ

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരിയിലേക്ക് മാറ്റിയത് മരയ്ക്കാർ ചിത്രത്തിൻ്റെ റീലിസിനെ തുടർന്നല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. കൈരളി തീയ്യേൽ അറ്റകുറ്റപണി നടക്കുകയാണ്. ഫെബ്രുവരിക്ക് മുമ്പ് തിയ്യേറ്ററിൽ പണികൾ പൂർത്തിയാകും. മേളയുടെ പ്രധാനപ്പെട്ട ചടങ്ങുകൾ കൈരളി തീയ്യേറ്ററിലാണ് നടക്കുന്നതെന്നും കമൽ പറഞ്ഞു.മരയ്ക്കാറിൻ്റെ റീലിസ് കാരണമാണ് ചലച്ചിത്രമേള വൈകുന്നതെന്ന തെറ്റായ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

1

തലസ്ഥാനത്തെ പ്രധാനപ്പെട്ട രണ്ട് തിയേറ്ററുകളായ ധന്യ,രമ്യ തീയ്യേറ്ററുകൾ അടുത്തിടെ പൊളിച്ചു മാറ്റിയിരുന്നു. കൈരളി തീയേറ്ററിനോട് ഡെലിഗേറ്റ്സിന് ഉൾപ്പെടെ വൈകാരികമായ അടുപ്പമാണുള്ളത്. അതിനാലാണ് മേള മാറ്റിവയ്ക്കുന്നത്. തിയേറ്ററിൽ നടക്കുന്ന അറ്റകുറ്റപ്പണി ഫെബ്രുവരിക്ക് മുൻപ് പൂർത്തിയാകും.

ഫെബ്രുവരിയിൽ രാജ്യാന്തര ചലച്ചിത്രമേള കൊവിഡ് മാനദണ്ഡം പാലിച്ച് നടക്കുമെന്നും ചെയർമാൻ കമൽ വ്യക്തമാക്കി. പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന മരക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചിത്രത്തിൻ്റെ റിലീസ് കാരണമാണ് ചലച്ചിത്രമേള മാറ്റിയതെന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

2

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് പുറമേ ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെയും വേദി തിരുവനന്തപുരം തന്നെയാണ്.ഡിസംബര്‍ 9 മുതല്‍ 14 വരെ തിരുവനന്തപുരം ഏരീസ് പ്ലക്സ് എസ്.എല്‍ തിയേറ്ററിലെ നാല് സ്ക്രീനുകളിലാണ് ഹ്രസ്വ ചിത്രമേള നടക്കുന്നത്.

മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏരീസ് പ്ലക്സിലെ (ഓഡി ഒന്നില്‍) ഡിസംബര്‍ 9 ന് നിര്‍വഹിക്കും. സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, സാംസ്കാരിക വകുപ്പ് സെക്രട്ടറി, ചലച്ചിത്ര അക്കാദമി അംഗങ്ങൾ, ക്ഷണിക്കപ്പെട്ട അതിഥികൾ, വിവിധ സർക്കാർ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

3

അതിനിടെ, ഹ്രസ്വചിത്ര മേളയ്ക്കു ശേഷം ഫെബ്രുവരിയിലാണ് രാജ്യാന്തര ചലച്ചിത്രമേള നടക്കുന്നത്. ഫെബ്രുവരി 4 മുതല്‍ 11 വരെ തിരുവനന്തപുരത്താണ് മേള നടക്കുക. മേളയുടെ ഉദ്ഘാടനം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 4 ന് വൈകീട്ട് 6 മണിക്ക് മുഖ്യമന്ത്രി നിര്‍വഹിക്കും.

പന്ത്രണ്ടോളം തിയേറ്ററുകളിലായി എട്ട് ദിവസം നടക്കുന്ന മേളയിൽ വിവിധ ഭാഷകളിലെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. കൊവിഡ് പശ്ചാത്തലത്തിൽ സുരക്ഷാമാനദണ്ഡങ്ങൾ ഉറപ്പാക്കിയാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

4

അതേസമയം, നേരത്തെ ഡിസംബർ 10 മുതൽ 17 വരെയായിരുന്നു ചലച്ചിത്ര മേള നടത്താനിരുന്നത്. സാധാരണഗതിയിൽ ഡിസംബർ മാസങ്ങളിലാണ് മേള നടക്കാറുള്ളത്. ഇതാണ് ഇപ്പോൾ ഫെബ്രുവരിയിലേക്ക് മാറ്റിവെച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ക‍ഴിഞ്ഞ തവണ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നിങ്ങനെ നാല് മേഖലകളിലായിട്ടായിരുന്നു ചലച്ചിത്ര മേള സംഘടിപ്പിച്ചിരുന്നത്.

തിരുവനന്തപുരം കേന്ദ്രമാക്കി നടന്നു വന്നിരുന്ന മേള പല മേഖലകളിലായി മാറ്റിയിരുന്നത് ഐഎഫ്എഫ്കെയിൽ സ്ഥിരം സാന്നിധ്യമായിരുന്നവർക്ക് പോലും നിരാശയുണ്ടാക്കിയിരുന്നു. എന്നാൽ, ഇക്കുറി മേള അല്പം നീണ്ടു പോയെങ്കിലും തിരുവനന്തപുരത്ത് ഒന്നിക്കാൻ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.

ശാന്തി വക്കീൽ എന്തിട്ടാലും ലുക്കല്ലേ!!... ദൃശ്യത്തിലെ വക്കീലിന്റെ സാരി ലുക്ക് ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
    Marakkar To Have Record Breaking Fan Shows Number May Cross 1000 Mark | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+