Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹനുമാന്‍ കുരങ്ങിനെ മൃഗശാലയിലെ മരത്തിന് മുകളില്‍ കണ്ടെത്തി; പിടികൂടാന്‍ ശ്രമം

തിരുവനന്തപുരം: മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി. എന്നാല്‍ പിടിക്കാനായിട്ടില്ല. ഇതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്നലെയാണ് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയത്. മറ്റ് കുരങ്ങുകളെ അപേക്ഷിച്ച് ഹനുമാന്‍ കുരങ്ങ് ആക്രമണകാരിയാണെന്നും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു.

അതേസമയം മൃഗശാലയിലെ തന്നെ മരത്തിന് മുകളിലാണ് കുരങ്ങിനെ കണ്ടെത്തിയത്. തുറന്ന കൂട്ടിലേക്ക് മാറ്റാനിരിക്കെ ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് ഹനുമാന്‍ കുരങ്ങ് രക്ഷപ്പെട്ടത്. കുരങ്ങ് പുറത്ത് പോകാതെ തിരികെ കൂട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കുരങ്ങിനെ തിരുപ്പതിയില്‍ നിന്ന് എത്തിച്ചതാണ്.

MONKEYS

മൂന്ന് വയസ്സുള്ള പെണ്‍ ഹനുമാന്‍ കുരങ്ങിനായി സന്ദര്‍ശകര്‍ക്ക് കാണാനായി തുറന്ന് കൂട്ടിലേക്ക് ഇന്ന് മാറ്റാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ജീവനക്കാര്‍ കൂട് തുറക്കുന്നതിനിടെയാണ് കുരങ്ങ് ചാടി പോയത്. ഇന്ന് മുഴുവന്‍ ജീവനക്കാര്‍ക്ക് കുരങ്ങന്‍ പിടികൊടുത്തതേയില്ല.

രാത്രിയോടെ സഞ്ചാരം മതിയാക്കി മ്യൂസിയത്തിന് സമീപമുള്ള ബെയിന്‍സ് കോമ്പൗണ്ടിലെ തെങ്ങിന് മുകളില്‍ കുരങ്ങന്‍ കയറുകയായിരുന്നു. ഈ കുരങ്ങിന് രാത്രി സഞ്ചരിക്കുന്ന സ്വഭാവമില്ല. പുലര്‍ച്ചെയോടെയാണ് ഇതിനെ പിടിക്കാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃഗശാല അധികൃതരാണ് കുരങ്ങിനെ കണ്ടെത്തിയത്.

അതേസമയം വലിയ മരങ്ങളില്‍ നിന്ന് കൂടുതല്‍ ഉയരങ്ങളിലേക്ക് ഈ കുരങ്ങന്‍ ചാടിക്കയറുന്നുണ്ട്. ഇവയെ പിടിക്കുന്നത് ദുഷ്‌കരമാണ്. അക്രമ സ്വഭാവം പ്രകടിപ്പിക്കുന്നുമുണ്ട്. കുരങ്ങിനെ കാണുന്നവര്‍ മൃഗശാലയില്‍ വിവരം അറിയിക്കണമെന്ന് നേരത്തെ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു.

തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് രണ്ട് സിംഹങ്ങളെയും, കുരങ്ങുകളെയും തിരുവനന്തപുരത്ത് എത്തിച്ചത്. നാളെ മന്ത്രിയുടെ സാന്നിധ്യത്തില്‍ തുറന്ന് കൂട്ടിലേക്ക് മാറ്റാനായിരുന്നു തീരുമാനം.

ഇതിന് മുന്നോടിയായിട്ടാണ് ആദ്യം പെണ്‍കുരങ്ങിന് കൂട്ടിന് പുറത്തെത്തിച്ചത്. ഇവ ആണ്‍ കുരങ്ങുകളെ വിട്ടുപോകില്ലെന്നായിരുന്നു മൃഗശാല അധികൃതര്‍ കരുതിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+