തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിഴിഞ്ഞത്ത് പോലീസ് സ്‌റ്റേഷന്‍ അടിച്ചുതകര്‍ത്തു; ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവുമായി പോലീസ്

Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞത് പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് സമര സമിതി. വന്‍ സംഘര്‍ഷാവസ്ഥയാണ് മേഖലയില്‍ നിലനില്‍ക്കുന്നത്. പോലീസ് സ്‌റ്റേഷന്‍ അടിച്ച് തകര്‍ത്തിരിക്കുകയാണ് സമര സമിതി. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാണ് ആവശ്യം.സമര്‍ക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നു പോലീസിന്.

സംഘര്‍ഷമുണ്ടായവരെ പിരിച്ചുവിടാന്‍ വേണ്ടി പലതവണയാണ് പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. ചിതറിയോടിയ പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ വീണ്ടും തിരികെയെത്തി. പിന്നാലെയായിരുന്നു ലാത്തിച്ചാര്‍ജ്. അതേസമയം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അവധിയിലായിരുന്ന പോലീസുകാരെ തിരികെ വിളിപ്പിച്ചു.

1

സഭ പ്രതിനിധികളുുമായി പോലീസ് ചര്‍ച്ച നടത്തി കൊണ്ടിരിക്കുകയാണ്. കളക്ടറും സ്ഥലത്തെത്തി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. സംഘര്‍ഷത്തില്‍ മുപ്പതിലേറെ പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പോലീസിനെതിരെ യൂജിന്‍ പെരേര രംഗത്തെത്തി. സമാധാനമാണ് സഭ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വിമാനത്താവളത്തിലെ പരിശോധനയില്‍ ഞെട്ടി അധികൃതര്‍; ബാഗിനുള്ളില്‍ കണ്ടെത്തിയത് അമ്പരപ്പിക്കും, വൈറല്‍വിമാനത്താവളത്തിലെ പരിശോധനയില്‍ ഞെട്ടി അധികൃതര്‍; ബാഗിനുള്ളില്‍ കണ്ടെത്തിയത് അമ്പരപ്പിക്കും, വൈറല്‍

സമര സ്ഥലത്ത് വന്ന് നിന്നാല്‍ അത് സംഘര്‍ഷമാകിലെന്നും പെരേര പറഞ്ഞു. സ്റ്റേഷനിലെ വാഹനങ്ങളെല്ലാം സമരക്കാര്‍ തല്ലി തകര്‍ത്തിരിക്കുകയാണ്. ഗ്രനേഡ് ആക്രമണത്തില്‍ പരിക്കേറ്റയാളുടെ ചിത്രം പകര്‍ത്തുന്നതിനിടെ ഫോട്ടോഗ്രാഫര്‍ക്കും പോലീസിന്റെ ലാത്തിയടിയേറ്റു. ദ്രുത കര്‍മ സേനയുടെ അടിയാണ് കൊണ്ടത്.

SKIN: എഴുന്നേറ്റാല്‍ ഉടന്‍ ഒരു ജ്യൂസ് ആയാലോ; ഈ 7 ഫ്രൂട്ട് ജ്യൂസുകള്‍ ശീലമാക്കിയാല്‍ ചര്‍മം വെട്ടിത്തിളങ്ങും

വലിയ സംഘര്‍മാണ് ഉടലെടുത്തത്. സംഘര്‍ഷത്തിനിടെ സമീപത്തെ കടകള്‍ക്ക് നേരെയും തുറമുഖ വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഈ കടകള്‍ അടപ്പിക്കാനായിരുന്നു ശ്രമം. സംഘര്‍ഷം ഒഴിവാക്കാനാണ് സഭാ പ്രതിനിധികളുമായി പോലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി വരുന്നത്.

ലോട്ടറിയടിക്കില്ലെന്ന് നിരാശ; കനേഡിയക്കാരന് കിട്ടിയത് ഒരു വര്‍ഷം 2 ബംപര്‍, 1 കോടി സമ്മാനം; വൈറല്‍ലോട്ടറിയടിക്കില്ലെന്ന് നിരാശ; കനേഡിയക്കാരന് കിട്ടിയത് ഒരു വര്‍ഷം 2 ബംപര്‍, 1 കോടി സമ്മാനം; വൈറല്‍

വിഴിഞ്ഞം സ്‌റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം എഴു ദിവസത്തേക്ക് നിരോധിച്ചിരിക്കുകയാണ്. ഡിസംബര്‍ 28 മുതല്‍ ഡിസംബര്‍ നാല് വരെ മദ്യവില്‍പ്പന ഇവിടെയുണ്ടായില്ലെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. അതേസമയം സ്‌റ്റേഷന്‍ പരിസരത്ത് 200 പോലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്.

Thiruvananthapuram
English summary
heavy violence in vizhinjam, police use tear gas against protesters and lathi charge them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X