Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ്: കലാമണ്ഡ‍ലം സത്യഭാമയ്ക്ക് ജാമ്യം

തിരുവനന്തപുരം: നർത്തകൻ ആർ എൽ വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ കലാമണ്ഡ‍ലം സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ് സി / എസ് ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പോലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും സമാന രീതിയിലുള്ള കുറ്റക‍ൃത്യങ്ങൾ ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു.

ആർ എൽ വി രാമകൃഷ്ണനെതിരെ മനപൂർവ്വം അധിക്ഷേപ പരമാർശം നടത്തിയിട്ടില്ലെന്നും സത്യഭാമ കോടതിയിൽ അറിയിച്ചു. കറുത്ത കുട്ടി എങ്ങനെ എസ് സി/ എസ് ടി വകുപ്പിന്റെ പരിധിയിൽ വരുമെന്നും വടക്കെ ഇന്ത്യയിൽ വെളുത്ത ആളുകളും എസ് സി/ എസ് ടി വിഭാഗത്തിൽ ഉണ്ടെന്നും സത്യഭാമയ്ക്കായി ഹാജരായ അഭിഭാഷകൻ ആളൂർ പറഞ്ഞു. വിവാ​ദത്തെ തുടർന്ന് തനിക്ക് വിദ്യാർത്ഥികളെ നഷ്ടമായെന്നും ജീവിത മാർ​ഗം വഴിമുട്ടിയെന്നും കോടതിയറിയിച്ചു.

sathyabhama

സത്യഭാമയുടെ ജാമ്യ ഹർജിയെ ആർ എൽ വി രാമകൃഷ്ണനും പ്രോസിക്യൂഷനും എതിർത്തു. പറഞ്ഞ വാക്കുകളിൽ സത്യഭാമ ഉറച്ചുനിൽക്കുകയും വിവാദമായതിന് ശേഷവും മാധ്യമങ്ങളിലൂടെയും മറ്റും സമാനമായ പ്രതികരണം ആവർത്തിച്ചു. പ്രതി ഒരു അധ്യാപികയാണെന്നും മകനെ പോലെ സംരക്ഷിക്കേണ്ടടആളായിരുന്നു എന്നുമാണ് രാമകൃഷ്ണൻ പറഞ്ഞത്. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. അത് തള്ളിയാണ് കോടതി കോടതി ജാമ്യം അനുവദിച്ചത്.

അധിക്ഷേപ പരാമർശത്തിന് പിന്നാലെ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സത്യഭാമയക്കെതിരെ ആർ എൽ വി രാമകൃഷ്ണൻ പരാതി നൽകുകയായിരുന്നു. തിരുവനന്തപുരം കൻറോൺമെൻറ് പോലീസ് ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. എസ്‍ സി എസ്ട ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്ക്കെതിരെ ചുമത്തിയത്.

ഒരു അഭിമുഖത്തിലാണ് കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാൽ പെറ്റ തള്ള പൊറുക്കില്ലെന്നും സത്യഭാവ പറഞ്ഞത്. മോ​ഹിനിയാകാൻ സൗന്ദര്യം വേണം, കറുത്ത കുട്ടികൾ മേക്കപ്പിട്ടാണ് മത്സരങ്ങളിൽ സമ്മാനം വാങ്ങുന്നതെന്നും കറുത്ത നിറമുള്ളവരെ മോഹിനിയാട്ടം പഠിപ്പിക്കുമെന്നും എന്നാൽ മത്സരങ്ങളിൽ പങ്കെടുക്കരുതെന്നും പറയുമെന്നും സത്യഭാമ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ചാലക്കുടി ഡി വൈ എസ് പിക്കാണ് ആർ എൽ വി രാമകൃഷ്ണൻ പരാതി നൽകിയത്. തുടർ നടപടിക്കായി പരാതി തിരുവനന്തപുരം പോലീസിന് കൈമാറുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+