• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നേമത്ത് രാഹുലിനെ ഇറക്കാന്‍ മുരളീധരന്‍, തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് 2 പ്ലാന്‍, നടന്നാല്‍ ഞെട്ടും

തിരുവനന്തപുരം: കോണ്‍ഗ്രസ് തിരുവനന്തപുരം പിടിക്കാന്‍ സര്‍വ സന്നാഹങ്ങളുമായി ഇറങ്ങും. നേമത്ത് അടക്കം രാഹുല്‍ ഗാന്ധിക്കാണ് പ്രചാരണ ചുമതല. വയനാട്ടില്‍ നിന്ന് അദ്ദേഹം നേരെ എത്തുന്നത് തിരുവനന്തപുരത്തേക്കാണ്. പ്രിയങ്ക ഗാന്ധി പ്രചാരണത്തിനുണ്ടാവില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ പ്ലാന്‍ മാറ്റിയിരിക്കുകയാണ് കെ മുരളീധരന്‍. രാഹുലിനെ ഇറക്കി നേമം പിടിച്ചാല്‍ അതിന് മറ്റൊരു ക്രെഡിറ്റ് കൂടി കോണ്‍ഗ്രസിനെ തേടിയെത്തും.

പ്രിയങ്കയ്ക്ക് പകരം രാഹുല്‍

പ്രിയങ്കയ്ക്ക് പകരം രാഹുല്‍

പ്രിയങ്ക ഗാന്ധിക്ക് പകരം രാഹുലിനെ എത്തിച്ച് ക്ഷീണം തീര്‍ക്കാനുള്ള പ്ലാനാണ് കോണ്‍ഗ്രസിനുള്ളത്. രാഹുല്‍ ഇറങ്ങുകയും നേമത്ത് കോണ്‍ഗ്രസ് ജയിക്കുകയും ചെയ്താല്‍, അത് ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയാവും. കെ മുരളീധരനെ ഇറക്കാന്‍ നിര്‍ദേശിച്ചത് രാഹുലാണ്. ബിജെപിയുടെ ഏക സീറ്റ് പിടിച്ചെടുക്കുക കൂടി ചെയ്താല്‍ രാഹുലിന് സൂപ്പര്‍മാന്‍ പരിവേഷം ദേശീയ തലത്തില്‍ ലഭിക്കും. അത് പ്രതിപക്ഷ ഐക്യത്തിനായി ശ്രമിക്കുന്ന കോണ്‍ഗ്രസിന് വലിയ നേട്ടമാകും. രാഹുലിന് അതില്‍ വലിയ റോളുമുണ്ടാവും.

ബിജെപി വോട്ട് പിടിക്കണം

ബിജെപി വോട്ട് പിടിക്കണം

കോണ്‍ഗ്രസിന് സ്വന്തം വോട്ടുകള്‍ കൊണ്ട് മാത്രം നേമത്ത് വിജയിക്കാനാവില്ല. രാഹുല്‍ വരുന്നതോടെ കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ സാധിക്കും. അതിലുപരി മുരളീധരന്‍ ജാതി-മത-പാര്‍ട്ടി വ്യത്യാസങ്ങള്‍ക്കപ്പുറത്തുള്ള നേതാവാണ്. ബിജെപി വോട്ടുകള്‍ പിടിക്കാനും അദ്ദേഹത്തിന് ശേഷിയുണ്ട്. കുമ്മനം രാജശേഖരന്‍ ജയിക്കുന്നതിനേക്കാള്‍ നേട്ടം മുരളിയാണെന്ന് അവര്‍ക്കറിയാം. ഇതില്‍ ശരിക്കും കുടുങ്ങിയത് ശിവന്‍കുട്ടിയാണ്. മണ്ഡലത്തില്‍ നേരത്തെ പ്രചാരണത്തിനിറങ്ങി നേടിയ മുന്‍തൂക്കം മുരളീധരന്‍ വന്നതോടെ എല്‍ഡിഎഫിന് നഷ്ടമായി. ശിവന്‍കുട്ടി മൂന്നാമതേ എത്തൂ എന്ന പ്രതീതി ഇപ്പോഴുണ്ട്.

രാഹുല്‍ ഇഫക്ട്

രാഹുല്‍ ഇഫക്ട്

കേരളത്തില്‍ പതിയെ രാഹുലിന് അനുകൂലമായ ഒരു അടിയൊഴുക്ക് നടന്നുകൊണ്ടിരിക്കുന്നുണ്ട്. സിപിഎം അതീവ ജാഗ്രതയിലാണ്. നേതാക്കളോടും ഇന്റലിജന്‍സ് ടീമിനോടും ഇത് എത്രത്തോളമുണ്ടെന്ന് വിലയിരുത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമൊന്നും പ്രചാരണത്തിലില്ല. രാഹുല്‍ നിറഞ്ഞ് നില്‍ക്കുകയാണ് എല്ലാ ജില്ലകളിലും. നേമത്ത് മുരളീധരന്‍ ഒരല്‍പ്പം മുന്‍തൂക്കം നേടിയിട്ടുണ്ട്. രാഹുല്‍ വരുന്നതോടെ ബിജെപിയെ രൂക്ഷമായി തന്നെ നേരിടാന്‍ കോണ്‍ഗ്രസിനാവും. അവസാന ലാപ്പില്‍ വോട്ടുമറിയുമെന്നാണ് മുരളീധരന്‍ വിഭാഗവും പറയുന്നത്.

വട്ടിയൂര്‍ക്കാവ് പിടിക്കണം

വട്ടിയൂര്‍ക്കാവ് പിടിക്കണം

വട്ടിയൂര്‍ക്കാവാണ് രാഹുലിന്റെ മറ്റൊരു ടാര്‍ഗറ്റ്. കരുത്തനായ വികെ പ്രശാന്താണ് ഇവിടെ ഇടത് സ്ഥാനാര്‍ത്ഥി. വീണ എസ് നായരെ രാഹുലാണ് ശുപാര്‍ശ ചെയ്ത് സ്ഥാനാര്‍ത്ഥിയാക്കിയത്. രാഹുല്‍ ഇവിടെ വരുന്നതോടെ വീണയ്ക്ക് കുറച്ച് കൂടി മൈലേജ് കിട്ടുമെന്ന് കോണ്‍ഗ്രസിന്റെ ഇന്റേണല്‍ സര്‍വേയില്‍ പറയുന്നു. നിലവില്‍ അവസാനം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നത് വീണയെ പിന്നോട്ടടിച്ചിട്ടുണ്ട്. വിവി രാജേഷും പ്രശാന്തും തമ്മിലാണ് മത്സരം എന്ന തോന്നലാണ് ഉള്ളത്. ഇത് മാറ്റാന്‍ രാഹുലിന് സാധിക്കും. വീണയെ ജയിപ്പിക്കേണ്ടത് രാഹുലിന് അത്യാവശ്യമാണ്.

പിടിക്കേണ്ട സീറ്റുകള്‍

പിടിക്കേണ്ട സീറ്റുകള്‍

തിരുവനന്തപുരത്തെ 14 സീറ്റുകളില്‍ സര്‍വാധിപത്യമായിരുന്നു എല്‍ഡിഎഫിന്. ഒമ്പത് സീറ്റുകള്‍ എല്‍ഡിഎഫ് നേടിയിരുന്നു. നാല് സീറ്റാണ് ആകെ യുഡിഎഫ് നേടിയത്. കെ മുരളീധരന്‍ വിജയിച്ച വട്ടിയൂര്‍ക്കാവ് സീറ്റ് ഉപതിരഞ്ഞെടുപ്പില്‍ സിപിഎം പിടിക്കുകയും ചെയ്തു. ഇത്തവണ വട്ടിയൂര്‍ക്കാവ്, നേമം, കോവളം, നെയ്യാറ്റിന്‍കര, കഴക്കൂട്ടം, പാറശ്ശാല, അരുവിക്കര, ആറ്റിങ്ങല്‍, സീറ്റുകളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എല്ലായിടത്തും രാഹുല്‍ തന്നെയാണ് തുറുപ്പുച്ചീട്ട്. ശബരിമലയും ആഴക്കടല്‍ മത്സ്യബന്ധനവുമാണ് കോണ്‍ഗ്രസിന്റെ വജ്രായുധങ്ങള്‍.

ശിവകുമാറിന് കടുപ്പം

ശിവകുമാറിന് കടുപ്പം

തിരുവനന്തപുരം സീറ്റില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. ശിവകുമാര്‍-ആന്റണി രാജു പോര് തന്നെയാണ് ഇത്തവണയുള്ളത്. ബിജെപിയുടെ വോട്ട് ഇവിടെ നിര്‍ണായകമാകും. പത്ത് വര്‍ഷം കൊണ്ട് ശിവകുമാര്‍ മണ്ഡലത്തിലുണ്ടാക്കിയെടുത്ത ഓളമാണ് കോണ്‍ഗ്രസിന് കരുത്ത് പകരുന്നത്. ദേവസ്വം മന്ത്രിയായിരിക്കെ ശബരിമല പ്രശ്‌നത്തില്‍ നല്‍കിയ സത്യവാങ്മൂലം ഉപയോഗിച്ചാണ് ശിവകുമാര്‍ വോട്ട് തേടുന്നത്. തീരദേശത്ത് വന്‍ സ്വാധീനം അദ്ദേഹത്തിനുണ്ട്. തീരദേശത്ത് പക്ഷേ ന്യൂനപക്ഷങ്ങള്‍ നിര്‍ണായകമാണ്. ഇവിടെ ബിജെപി അപ്രസക്തമാണ്. പക്ഷേ കൃഷ്ണകുമാറിന് ജയം വരെ പല സര്‍വേകളിലും പ്രവചിക്കുന്നുണ്ട്.

സ്വാധീനം ഇവിടങ്ങളില്‍

സ്വാധീനം ഇവിടങ്ങളില്‍

രാഹുല്‍ വരുന്നതോടെ തിരുവനന്തപുരം, അരുവിക്കര സീറ്റുകള്‍ ഉറപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. അതിനുള്ള സാധ്യതയുണ്ട്. അരുവിക്കരയില്‍ ശബരിനാഥ് മുന്നിലാണ്. കോട്ടയത്ത് വിന്‍സെന്റും അങ്ങനെ തന്നെ. പാറശ്ശാലയിലും കോണ്‍ഗ്രസ് തന്നാണ് മുന്നില്‍.ആന്‍സജിത റസ്സല്‍ കടുത്ത പോരാട്ടമാണ് കാഴ്ച്ചവെക്കുന്നത്. സികെ ഹരീന്ദ്രന്‍ വീഴാനാണ് സാധ്യത. നെയ്യാറ്റിന്‍കര, വാമനപുരം, നെടുമങ്ങാട് സീറ്റുകള്‍ എങ്ങോട്ട് വേണമെങ്കിലും മാറാം. ഈ ചാഞ്ചാടുന്ന സീറ്റുകളിലാണ് രാഹുല്‍ വലിയൊരു ഫാക്ടറായി മാറുക. അത് ഭരണത്തിലെത്താനും കോണ്‍ഗ്രസിന് സാധ്യതകള്‍ നല്‍കുന്നതാണ്.

cmsvideo
  Election 2021 : വമ്പൻ ട്വിസ്റ്റ് നടക്കാൻ പോകുന്ന മണ്ഡലങ്ങൾ | Oneindia Malayalam
  രാഹുൽ ഗാന്ധി
  Know all about
  രാഹുൽ ഗാന്ധി
  Thiruvananthapuram

  English summary
  kerala assembly election 2021: rahul gandhi will campaign for k muraleedharan, congress hoping win
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X