തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് അഞ്ചിടത്ത് ത്രില്ലര്‍, മൂന്നിടത്ത് കോണ്‍ഗ്രസ് കുതിക്കും, നേമത്ത് കളി വേറെ ലെവലില്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ മൊത്തം സാഹചര്യം എടുത്ത് നോക്കുമ്പോള്‍ തിരുവനന്തപുരത്ത് ഇത്തവണ ഏറ്റവും കടുത്ത പോരാട്ടമാണ് നടക്കുന്നത്. 14 മണ്ഡലങ്ങളില്‍ ത്രില്ലര്‍ പോരാട്ടമാണ് നടക്കുന്നത്. ഇതുവരെ ഇടതുമുന്നണിക്ക് വളരെ കുറച്ച് മണ്ഡലത്തില്‍ മാത്രമേ ആധിപത്യമുള്ളൂ. തൊട്ടടുത്ത് കോണ്‍ഗ്രസുണ്ട്. തദ്ദേശത്തില്‍ വീശിയടിച്ച ഇടതുകാറ്റ് ഇത്തവണ വേഗം കുറയുമെന്നാണ് ചിത്രം തെളിയുമ്പോള്‍ വ്യക്തമാകുന്നത്. ചിലയിടത്ത് ഇത്തവണ കോണ്‍ഗ്രസ് അനുകൂല തരംഗം തന്നെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ നിശബ്ദ തരംഗമാണ് ഇത്.

രാജ്യം വീണ്ടും കൊറോണ ഭീഷണിയില്‍; നരേന്ദ്ര മോദി യോഗം വിളിച്ചു, ചിത്രങ്ങൾ കാണാം

തിരുവനന്തപുരത്തെ ഗെയിം

തിരുവനന്തപുരത്തെ ഗെയിം

തിരുവനന്തപുരത്തെ 14 സീറ്റില്‍ പത്തും നേടിയാണ് കഴിഞ്ഞ തവണ ഇടതുപക്ഷം ഞെട്ടിച്ചത്. ഇതില്‍ ഇത്തവണ മാറ്റമുണ്ടാവും. നാല് മണ്ഡലത്തില്‍ ഇടതിനാണ് നിലവില്‍ മുന്‍തൂക്കമുള്ളത്. മൂന്നിടത്തേക്ക് യുഡിഎഫ് എത്തിയിട്ടുണ്ട്. എന്നാല്‍ ഇടതുപക്ഷം നേടിയ പല സിറ്റിംഗ് സീറ്റുകളിലും ഇത്തവണ കോണ്‍ഗ്രസ് ഒപ്പത്തിനൊപ്പമാണ്. വോട്ടുമറിയാനുള്ള സാധ്യതകളെല്ലാം ശക്തമായി നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത മുന്നേറ്റം പ്രചാരണത്തില്‍ അടക്കം പ്രകടമായിരുന്നു. ഇടതുപക്ഷം തന്നെ ഇക്കാര്യം അടക്കം പറയുന്നുണ്ട്.

നേമത്ത് ത്രില്ലര്‍

നേമത്ത് ത്രില്ലര്‍

നേമത്ത് വ്യക്തിഗത മികവില്‍ കെ മുരളീധരന് തന്നെയാണ് മുന്‍തൂക്കം. പക്ഷേ സംഘടനാ ദൗര്‍ബല്യം കോണ്‍ഗ്രസിന് ശക്തമാണ്. അതിനെ മറികടക്കാനുള്ള വ്യക്തിപ്രഭാവം മുരളീധരന് വേണം. അത് പക്ഷേ ത്രികോണ പോരാട്ടം നടക്കുമ്പോള്‍ പറയുക ബുദ്ധിമുട്ടാണ്. മുരളീധരന് കരുണാകരന്റെ മകനെന്ന ഇമേജും ഗുണകരമാകുന്നുണ്ട്. സ്ത്രീകളുടെ വലിയൊരു വോട്ട് ഇത്തവണ മുരളീധരന് അനുകൂലമായി മാറും. കോണ്‍ഗ്രസ് വോട്ടുകളല്ല ഇവിടെയുള്ളത്. അതിന് പുറത്തുള്ളവയാണ് മുരളീധരന്റെ രക്ഷ. ശിവന്‍കുട്ടിയാണ് മണ്ഡലത്തെ ഇളക്കി മറിച്ച് പ്രചാരണം നടത്തുന്നത്. ഇതില്‍ ആര് വേണമെങ്കിലും മൂന്നാം സ്ഥാനത്ത് വരാന്‍ സാധ്യതയുണ്ട്. ശിവന്‍കുട്ടി വീഴാനാണ് സാധ്യത ഏറെ.

രാഹുല്‍ ഇറങ്ങും

രാഹുല്‍ ഇറങ്ങും

രാഹുലിന്റെ വരവോടെ തിരുവനന്തപുരത്തെ പല മത്സരങ്ങലും ത്രികോണ പോരിലേക്ക് മാറിയിട്ടുണ്ട്. നരേന്ദ്ര മോദി ഉണ്ടാക്കിയതിനേക്കാള്‍ ഓളം രാഹുലിന് തന്നെയാണ്. മുസ്ലീം വോട്ടുകളുടെ നല്ലൊരു മറിയല്‍ നേമത്ത് ഉറപ്പായും സംഭവിക്കും. മുരളീധരന് അനുകൂലമായ ട്രെന്‍ഡ് മണ്ഡലത്തിലുണ്ടായത് രാഹുല്‍ കേരളത്തില്‍ വന്നതോടെയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ട്രെന്‍ഡ് ആവര്‍ത്തിക്കാനാണ് സാധ്യത. മുരളീധരന് 5000 വരെ വോട്ടിന്റെ ഭൂരിപക്ഷം പിടിക്കുമെന്നാണ് ടീം രാഹുല്‍ പറയുന്നത്. കോണ്‍ഗ്രസിന് നഷ്ടമായ വോട്ടുകള്‍ ഇത്തവണ തിരിച്ചുപിടിക്കുമെന്നും, സിപിഎമ്മിന്റെ വോട്ടാണ് ഇത്തവണ ചോരുകയെന്നും കോണ്‍ഗ്രസ് പ്രതീക്ഷ വെക്കുന്നു.

കോണ്‍ഗ്രസ് ഉറപ്പിച്ച സീറ്റുകള്‍

കോണ്‍ഗ്രസ് ഉറപ്പിച്ച സീറ്റുകള്‍

കോണ്‍ഗ്രസ് ഉറപ്പിച്ച സീറ്റുകള്‍ തിരുവനന്തപുരം, അരുവിക്കര, കോവളം സീറ്റുകളാണ്. ഈ മൂന്നിടത്തും ഇടതുപക്ഷം ഒപ്പമെത്തിയില്ലെന്നാണ് കോണ്‍ഗ്രസ് സര്‍വേ. ഇതില്‍ അരുവിക്കരയില്‍ ഇത്തവണ ഭൂരിപക്ഷം കുറയും. അതേസമയം വട്ടിയൂര്‍ക്കാവും കഴക്കൂട്ടവും കാട്ടാക്കടയും നിലനിര്‍ത്താനാവുമെന്ന് ഇടതുപക്ഷം കരുതുന്നു. എന്നാല്‍ ഇവിടെ മത്സരം കോണ്‍ഗ്രസ് ഒപ്പത്തിനൊപ്പമാണ്. മണ്ഡലത്തിലെ ഹിന്ദു-മുസ്ലീം വോട്ടുകളെ കൃത്യമായി ഏകോപിപ്പിച്ചും, ഒപ്പം ശബരിമല പ്രചാരണായുധമാക്കിയും കോണ്‍ഗ്രസ് ഒപ്പമാണ്. ഒരു ചെറിയ മുന്‍തൂക്കം അവസാന ഘട്ടത്തില്‍ നേടാന്‍ വരെ സാധ്യത നിലനില്‍ക്കുന്നുണ്ട്. അവിടെയും രാഹുല്‍ ഫാക്ടര്‍ ട്വിസ്റ്റ് കൊണ്ടുവരാനാണ് സാധ്യത.

കടുപ്പം ഈ സീറ്റുകള്‍

കടുപ്പം ഈ സീറ്റുകള്‍

ഇടത് പക്ഷേ ഉറപ്പിച്ചത് ചിറയിന്‍കീഴ്, വര്‍ക്കല, നെയ്യാറ്റിന്‍കര സീറ്റുകളാണ്. ഇവിടെ കോണ്‍ഗ്രസ് വോട്ടുകള്‍ ദുര്‍ബലമാണ്. നേമം കഴിഞ്ഞാല്‍ വാമനപുരം, നെടുമങ്ങാട്, പാറശാല സീറ്റുകള്‍ എങ്ങോട്ട് വേണമെങ്കിലും മറിയാം. കാട്ടാക്കടയിലും സമാന അവസ്ഥാണ്. കോണ്‍ഗ്രസ് ഇതില്‍ നേമം, വര്‍ക്കല, വാമനപുരം, നെയ്യാറ്റിന്‍കര, പാറശാല, നെടുമങ്ങാട് സീറ്റുകള്‍പിടിക്കാനാവുമെന്ന് ഉറപ്പ് പറയുന്നു. ഒന്നും കാണാതെ നേതാക്കള്‍ ഇങ്ങനെ പറയില്ലെന്ന് പ്രവര്‍ത്തകരും പറയുന്നു. നേമത്തേക്കാള്‍ ഭൂരിപക്ഷം മറ്റിടങ്ങളില്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.

ബിജെപി എതിരാളിയല്ല

ബിജെപി എതിരാളിയല്ല

നേമം ഒഴിച്ചുള്ള മണ്ഡലങ്ങളിലെല്ലാം പഴയ പോലെ ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മിലുള്ള മത്സരം എന്നാക്കി മാറ്റാന്‍ ടീം രാഹുലിന് സാധിച്ചിട്ടുണ്ട്. ബിജെപി പലയിടത്തും വോട്ട് പിടിക്കുമെങ്കിലും ഇവര്‍ക്ക് എതിരാളിയല്ല. കഴക്കൂട്ടത്ത് അവസാന ലാപ്പിലാണ് എസ്എസ് ലാല്‍ ഒപ്പമെത്തിയത്. ശോഭാ സുരേന്ദ്രനും ഒപ്പമുണ്ട്. ഇവിടെ ലാല്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയിട്ടുണ്ട്. ലാലിന്റെ പ്രചാരണത്തില്‍ ശബരിലയും നിയമനിര്‍മാണവും വളരെ കൃത്യമായിട്ടാണ് അവതരിപ്പിച്ചത്. വട്ടിയൂര്‍ക്കാവില്‍ പ്രശാന്ത് കടുത്ത മത്സരമാണ് വീണ എസ് നായരില്‍ നിന്ന് നേരിടുന്നത്. വിവി രാജേഷും ശക്തനാണ്. നേമത്തും കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും മൂന്നാം സ്ഥാനത്തെത്തുന്നവര്‍ വലിയ പ്രതിസന്ധി തന്നെ ഇത്തവണ നേരിടും.

മത്സരം ഇവിടങ്ങളില്‍

മത്സരം ഇവിടങ്ങളില്‍

വാമനപുരത്തും പാറശാലയിലും അരുവിക്കരയിലുമാണ് ഏറ്റവും കടുത്ത പോരാ് നടക്കുന്നത്. നെടുമങ്ങാട്ട് ഇടത് സ്ഥാനാര്‍ത്ഥി ജിആര്‍ അനില്‍ മുന്നിലെത്തിയെങ്കിലും പിഎസ് പ്രശാന്ത് കളം നിറഞ്ഞ് ഒപ്പമെത്തി. ചിറയിന്‍കീഴിലും വര്‍ക്കലയിലും വാമനപുരത്തും അട്ടിമറി ഇടതുപക്ഷം വരെ പ്രതീക്ഷിക്കുന്നുണ്ട്. അരുവിക്കരയില്‍ സമാന സ്ഥിതി കോണ്‍ഗ്രസിനുണ്ട്. അതസമയം ഏഴ് തീരദേശ മേഖലകള്‍ ഇടതിന് ഇത്തവണ വന്‍ തിരിച്ചടി നല്‍കുമെന്നാണ് മനസ്സിലാവുന്നത്. ഇവിടെ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. ജില്ലയില്‍ ഇത്തവണ കാര്യമായ മാറ്റം കോണ്‍ഗ്രസ് കൊണ്ടുവരും.

നീല ചിറകുവിടർത്തി നിക്കി ഗൽറാണി, ചിത്രങ്ങൾ കാണാം

Thiruvananthapuram
English summary
kerala assembly election 2021: thiruvananthapuram will witness tight fight, congress have an edge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X