തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് അടിപതറുന്നു; 50ഓളം പ്രവര്‍ത്തകര്‍ ബിജെപിയില്‍, കനത്ത പ്രതിസന്ധി

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി 50ഓളം പ്രവര്‍ത്തകര്‍ ബിജെപിയില്‍ എത്തിയതായി റിപ്പോര്‍ട്ട്. ബിജെപി ജില്ല അധ്യക്ഷന്‍ വിവി രാജേഷാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ജില്ല അധ്യക്ഷന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

bjp

തിരുവനന്തപുരത്ത് ബിജെപിക്ക് വൻ തിരിച്ചടി, നേതാക്കളും പ്രവർത്തകരും കൂട്ടമായി കോൺഗ്രസിൽതിരുവനന്തപുരത്ത് ബിജെപിക്ക് വൻ തിരിച്ചടി, നേതാക്കളും പ്രവർത്തകരും കൂട്ടമായി കോൺഗ്രസിൽ

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുല്ലൂര്‍ ഡിവിഷനില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് 50 പ്രവര്‍ത്തകര്‍ ബിജെപിയിലെത്തുന്നു എന്നാണ് വിവി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചത്. കിടാരക്കുഴി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡഗം മിനിമോള്‍, കര്‍ഷകകോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് തങ്കയ്യന്‍ നാടാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരെത്തുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ ബിജെപി യിലെത്തുമെന്നും വിവി രാജേഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

പോയി അച്ഛനോടും അമ്മയോടും ചോദിക്കൂ; തേജസ്വി യാദവിനെതിരെ ആഞ്ഞടിച്ച് നിതീഷ് കുമാര്‍
അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് നിന്ന് നിരവധി ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. തിരുവനന്തപുരത്ത് ബിജെപി മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗമായ കാരേറ്റ് ശിവപ്രസാദ് അടക്കമുള്ളവരാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തിരിക്കുന്നത്. കാരേറ്റ് ശിവപ്രസാദ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വാമനപുരം നിയോജക മണ്ഡലത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി ആയിരുന്നു. മാത്രമല്ല നിലവില്‍ പുളിമാത്തില്‍ ബിജെപിയുടെ പഞ്ചായത്ത് അംഗം കൂടിയാണ്.

ബിഹാര്‍: എല്‍ജെപി യുപിഎ സഖ്യത്തിലേത്തിയേക്കും, ലക്ഷ്യം നീതീഷ് കുമാര്‍, സര്‍വേ ഫലം ഇങ്ങനെബിഹാര്‍: എല്‍ജെപി യുപിഎ സഖ്യത്തിലേത്തിയേക്കും, ലക്ഷ്യം നീതീഷ് കുമാര്‍, സര്‍വേ ഫലം ഇങ്ങനെ

കാരേറ്റ് ശിവപ്രസാദിനൊപ്പം പുളിമാത്ത് പഞ്ചായത്തില്‍ നിന്ന് മറ്റ് ബിജെപി നേതാക്കളും കോണ്‍ഗ്രസിലേക്ക് ചുവട് മാറിയിരുന്നു. പുളിമാത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടുമാരായ സജീന്ദ്രനും, ബിടി വിഷ്ണു കുമാറും ആണ് കാരേറ്റ് ശിവപ്രസാദിനൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപി നേതൃത്വത്തിന് എതിരെ കാരേറ്റ് ശിവപ്രസാദ് രൂക്ഷ ആരോപണങ്ങള്‍ ഉന്നയിച്ചു. ബിജെപിയില്‍ കടുത്ത വിഭാഗീയത കടന്ന് കൂടിയിരിക്കുന്നു എന്നാണ് കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് കാരേറ്റ് ശിവപ്രസാദ് ആരോപിക്കുന്നത്.

ആര് മുഖ്യമന്ത്രിയാവണം; നിതീഷ് കുമാര്‍ മതിയെന്ന് ഭൂരിപക്ഷം പേരും; ഞെട്ടിച്ച് ചിരാഗ്,സര്‍വേ ഫലം ഇങ്ങനെആര് മുഖ്യമന്ത്രിയാവണം; നിതീഷ് കുമാര്‍ മതിയെന്ന് ഭൂരിപക്ഷം പേരും; ഞെട്ടിച്ച് ചിരാഗ്,സര്‍വേ ഫലം ഇങ്ങനെ

രാഷ്ട്രീയ പ്രവേശനം എപ്പോള്‍? ഒടുവില്‍ തുറന്ന് പറഞ്ഞ് ദളപതി വിജയ്, തമിഴ് രാഷ്ട്രീയം മുള്‍മുനയില്‍രാഷ്ട്രീയ പ്രവേശനം എപ്പോള്‍? ഒടുവില്‍ തുറന്ന് പറഞ്ഞ് ദളപതി വിജയ്, തമിഴ് രാഷ്ട്രീയം മുള്‍മുനയില്‍

ബിജെപിയുടെ ചതിക്കുഴിയില്‍ വീഴരുത്; കോണ്‍ഗ്രസിന്റെ പ്രത്യേക നിര്‍ദേശം, ബിഹാറില്‍ ഫുള്‍ ലോക്കല്‍ബിജെപിയുടെ ചതിക്കുഴിയില്‍ വീഴരുത്; കോണ്‍ഗ്രസിന്റെ പ്രത്യേക നിര്‍ദേശം, ബിഹാറില്‍ ഫുള്‍ ലോക്കല്‍

Thiruvananthapuram
English summary
Kerala Politics: In Thiruvananthapuram, 50 Congress workers joined the BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X