Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ഇബിയിലെ തര്‍ക്കം; ജീവനക്കാര്‍ പെട്ടു, സമവായ ചര്‍ച്ചയ്ക്ക് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: കെഎസ്ഇബിയില്‍ ചെയര്‍മാനും ജീവനക്കാരും തമ്മിലുള്ള തര്‍ക്കത്തിന്റെ ഭാഗമായുള്ള ജീവനക്കാരുടെ സസ്പെന്‍ഷന്‍ നടപടി പിന്‍വലിച്ചില്ല. ഇടതുയൂനിയന്റെ സംസ്ഥാന നേതാക്കളെ ഇതര ജില്ലകളിലേക്ക് സ്ഥലം മാറ്റിയതോടെ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ പ്രതിരോധത്തിലായി. ഇതിനിടെ വൈദ്യുതി മന്ത്രിയെ ചര്‍ച്ചക്ക് നിയോഗിച്ച് പ്രശ്നപരിഹാരത്തിന് നീക്കം നടത്തുകയാണ് ഇടതുമുന്നണി. ചെയര്‍മാന്റെ അപ്രതീക്ഷിത നീക്കത്തിനെതിരെ യൂനിയന്‍ സമരം ആരംഭിച്ചെങ്കിലും ഇന്നും നാളെയും അവധിയായതിനാല്‍ സമരവും നടത്താനാകാത്ത അവസ്ഥയിലാണ് സമരക്കാര്‍.

k

നേതാക്കളുടെ സ്ഥലംമാറ്റ ഉത്തരവ് തയ്യാറാക്കിയ ശേഷമാണ് ഫിനാന്‍സ് ഡയറക്ടറെ ചെയര്‍മാന്‍ ഇന്നലെ ചര്‍ച്ചക്ക് നിയോഗിച്ചത്. ചര്‍ച്ചക്ക് ശേഷം സസ്പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും ഇതോടൊപ്പം സ്ഥലംമാറ്റ ഉത്തരവും പുറത്തിറക്കി. സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെ വൈദ്യുതി ഭവനില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്കാണ് സ്ഥലം മാറ്റിയത്. ജനറല്‍ സെക്രട്ടറി ഹരികുമാറിന്റെ പ്രമോഷന്‍ തടഞ്ഞു. സംസ്ഥാന ഭാരവാഹി ജാസ്മിന്‍ ബാനുവിനെ തിരുവനന്തപുരം പട്ടത്തെ വൈദ്യുതിഭവനില്‍ നിന്ന് പത്തനംതിട്ടയിലെ സീതത്തോട്ടിലേക്കും സ്ഥലം മാറ്റി.

ജീവനക്കാരും ചെയര്‍മാനും തമ്മിലുള്ള തര്‍ക്കം നീണ്ടുപോകുന്ന സാഹചര്യത്തില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ നേരിട്ട് ചര്‍ച്ചക്ക് നിയോഗിക്കാനാണ് എല്‍ഡിഎഫ് നീക്കം നടത്തുന്നത്. മന്ത്രി തലത്തില്‍ ചര്‍ച്ച നടത്താന്‍ ആവശ്യപ്പെട്ട് അസോസിയേഷന്‍ പാര്‍ട്ടിയില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ മന്ത്രിയുമായി ആശയവിനിമയം നടത്തി. തിങ്കളാഴ്ച തിരുവനന്തപുരത്തെത്തിയ ശേഷം തുടര്‍ നടപടികളിലേക്ക് കടക്കും. അതേമയം അസോസിയേഷനെ പ്രതിരോധത്തിലാക്കിയ നടപടി വൈദ്യുതി മന്ത്രി ഉടന്‍ പുനഃപരിശോധിച്ചേക്കില്ലെന്നാണ് വിലയിരുത്തല്‍. ഒപ്പം മുഖ്യമന്ത്രിയുടെയും മുന്നണിയുടെയും പിന്തുണ തനിക്കുണ്ടെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+