തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫാദര്‍ ഡിക്രൂസ് ലക്ഷണമൊത്ത വര്‍ഗീയവാദിയെന്ന് കെടി ജലീല്‍; അഴകൊഴമ്പന്‍ നിലപാട് വളമായി

Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹ്മാനെ വര്‍ഗീയമായി അധിക്ഷേപിച്ച വിഴിഞ്ഞം സമര സമിതി നേതാവ് ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡിക്രൂസിനെ ക്രിസംഘി നേതാവ് എന്നാണ് മുന്‍ മന്ത്രി കെടി ജലീല്‍ വിശേഷിപ്പിച്ചത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. ലൗജിഹാദ് പറഞ്ഞ് ഒരു സമുദായത്തെ അധിക്ഷേപിച്ച പാലാ ബിഷപ്പിനോട് സ്വീകരിച്ച അഴകൊഴമ്പന്‍ നിലപാടാണ് ചില പാതിരിമാര്‍ക്ക് വളമായത് എന്നും ജലീല്‍ കുറ്റപ്പെടുത്തി.

k

വിഴിഞ്ഞം തുറമുഖ പദ്ധതി തടയുന്നത് രാജ്യദ്രോഹ പ്രവര്‍ത്തനമാണ് എന്നായിരുന്നു മന്ത്രി വി അബ്ദുറഹ്മാന്റെ പ്രതികരണം. ഇതിനെതിരെ കടുത്ത ഭാഷയിലാണ് ഡിക്രൂസ് രംഗത്തുവന്നത്. അബ്ദുറഹ്മാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ട് എന്ന് അദ്ദേഹം വിമര്‍ശിച്ചു. അബ്ദുറഹ്മാനെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും രാഷ്ട്രപതിയും പുറത്താക്കണമെന്നും അബ്ദുറഹ്മാന്‍ രാജ്യദ്രോഹിയാണെന്നും ഡിക്രൂസ് പറഞ്ഞു. ഇതിനെതിരെയാണ് കെടി ജലീല്‍ രംഗത്തുവന്നത്. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം...

വന്‍ പ്രഖ്യാപനം!! എയര്‍ ഇന്ത്യയും വിസ്താരയും ലയിക്കുന്നു... വ്യോമ മേഖല അടിമുടി മാറുംവന്‍ പ്രഖ്യാപനം!! എയര്‍ ഇന്ത്യയും വിസ്താരയും ലയിക്കുന്നു... വ്യോമ മേഖല അടിമുടി മാറും

ക്രിസംഘി നേതാവ് ഫാദര്‍ ഡിക്രൂസ് ലക്ഷണമൊത്ത വര്‍ഗ്ഗീയവാദി.
-------------------------------
ഫിഷറീസ് മന്ത്രി അബ്ദുറഹിമാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ ക്രിസംഘി നേതാവ് ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസെടുക്കണം. ളോഹ ധരിച്ചവര്‍ പറയുന്ന തനി വര്‍ഗീയതയോട് ഒരു കാരണവശാലും സന്ധി ചെയ്യരുത്.

ഇല്ലാത്ത ലൗജിഹാദ് പറഞ്ഞ് ഒരു ജനവിഭാഗത്തെ പരസ്യമായി അധിക്ഷേപിച്ച പാലാ ബിഷപ്പിനോട് സ്വീകരിച്ച ''അഴകൊഴമ്പന്‍' നിലപാട്, തിയോഡോഷ്യസ് അടക്കമുള്ള ചില പാതിരിമാര്‍ക്ക് വളമായതായാണ് മനസ്സിലാക്കേണ്ടത്.

അമേഠിയില്‍ ഇനിയും മല്‍സരിക്കുമോ? രാഹുല്‍ ഗാന്ധിയുടെ ചുട്ട മറുപടി... തലക്കെട്ടിന് താല്‍പ്പര്യമില്ലഅമേഠിയില്‍ ഇനിയും മല്‍സരിക്കുമോ? രാഹുല്‍ ഗാന്ധിയുടെ ചുട്ട മറുപടി... തലക്കെട്ടിന് താല്‍പ്പര്യമില്ല

കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മത പുരോഹിതനും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ പറയാന്‍ ധൈര്യപ്പെടാത്ത പരാമര്‍ശങ്ങളാണ് കേരള മുഖ്യമന്ത്രിക്കെതിരായി ഡിക്രൂസ് നടത്തിയത്. വായില്‍ തോന്നിയത് പറയാനും ചെയ്യാനുമുള്ള ലൈസന്‍സായി തിരുവസ്ത്രത്തെ ആരും കാണരുത്.

പച്ചക്ക് വര്‍ഗ്ഗീയത പറയുന്ന തിയോഡോഷ്യസിനെ പോലുള്ളവരെ നിലക്ക് നിര്‍ത്താനും തിരുത്താനും ക്രൈസ്തവ സമുദായത്തിലെ വിവേകികളായ തിരുമേനിമാര്‍ മുന്നോട്ടു വരണം. മന്ത്രി റഹ്മാനെതിരായി തിയോഡോഷ്യസ് നടത്തിയ പരാമര്‍ശം അദ്ദേഹം പിന്‍വലിക്കണം. അതല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ പോലീസ് സ്വമേധയാ കേസെടുക്കണം.

Thiruvananthapuram
English summary
KT Jaleel MLA Criticized Father D'cruz Over His Statement Against Minister V Abdurahman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X