Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഡി സതീശനെതിരെ പി രാജീവ്; സഭയ്ക്ക് പുറത്ത് സ്പീക്കറുടെ നടപടി ചോദ്യം ചെയ്തത് തെറ്റ്

തിരുവനന്തപുരം: നിയമ സഭയ്ക്കു പുറത്ത് സ്പീക്കറുടെ റൂളിങ്ങിനെ ചോദ്യംചെയ്ത പ്രതിപക്ഷ നേതാവിന്റെ നടപടി അങ്ങേയറ്റം തെറ്റാണെന്ന് നിയമ മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു. സഭയുടെ അന്തസ്സും സഭാനാഥനോടുള്ള ബഹുമാനവും നിലനിര്‍ത്തുന്നതിനു പകരം പരസ്യമായി സ്പീക്കറെ സഭയ്ക്കു പുറത്ത് അവഹേളിക്കുന്ന നടപടിയാണിതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് സബ്മിഷന്‍ ഉന്നയിക്കാന്‍ നല്‍കിയ നോട്ടീസ് സഭാചട്ടങ്ങളുടെ ലംഘനമാണ്. പ്രാഥമിക ധാരണയുണ്ടെങ്കില്‍ ഇക്കാര്യം ബോധ്യപ്പെടും. സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരാത്ത കാര്യങ്ങളാണ് ഉന്നയിക്കപ്പെട്ടത്. സബ്മിഷന്‍ നോട്ടീസില്‍ പറയുന്നത് കോണ്‍സുലേറ്റിലെ പ്രോട്ടോകോള്‍ ലംഘനമടക്കമുള്ള ക്രമക്കേടുകളെ കുറിച്ചും കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയെ കുറിച്ചുമാണ്. സഭാ ചട്ടങ്ങള്‍ക്ക് അനുസരിച്ചുള്ള റൂളിങ്ങാണ് സ്പീക്കര്‍ നല്‍കിയത്.

k

എന്നാല്‍, പ്രതിപക്ഷ നേതാവ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്പീക്കറുടെ റൂളിങ് ചോദ്യം ചെയ്തു. ഉന്നയിച്ച ക്രമപ്രശ്നത്തിന് സഹായകമായ നിലപാട് സ്പീക്കര്‍ സ്വീകരിച്ചു എന്നും ആരോപിച്ചു. സഭയില്‍ കാര്യപ്രസക്തമായ പ്രശ്നങ്ങള്‍ ഒന്നും ഉന്നയിക്കാനില്ലാത്ത പരിതാപകരമായ അവസ്ഥയിലേക്ക് പ്രതിപക്ഷം എത്തിയിരിക്കുന്നുവെന്നും പി രാജീവ് കുറ്റപ്പെടുത്തി.

ആര്‍എസ്എസ് വേദിയില്‍ നടത്തിയ പ്രസംഗം പുറത്തുവിടാന്‍ വിഡി സതീശന്‍ തയ്യാറാകണം. സ്വയം സേവകന്റെ അച്ചടക്കത്തോടെ ശിരസ് കുനിച്ച് ഗോള്‍വാക്കറിന് മുന്നിലുള്ള വിളക്കു കൊളുത്തുകയല്ല വി എസ് ചെയ്തത്. വിവേകാനന്ദനെ ആര്‍എസ്എസിന്റെ കുടക്കീഴിലാക്കാന്‍ അനുവദിക്കില്ല എന്നാണ് വി എസ് പറഞ്ഞത്. ഈ പ്രസംഗം മാധ്യമങ്ങളില്‍ ലഭ്യമാണ്. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനു മുന്നില്‍ തിരികൊളുത്തിയോ എന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവ് ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ലെന്നും പി രാജീവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+